ജി അനുസ്മരണ ദിനം !

ധന്യമാവട്ടെ മലയാളം !
==============
സൂര്യകാന്തിയുടെ  മുഗ്ദ്ധമാം  സ്നേഹത്തെ പാടിപ്പുകഴ്ത്തി സ്നേഹഗായകനാവുന്ന മഹാകവി , വിശ്വദർശനത്തിൽ ഭാവഗായകനായ് , കേവലമൊരു സോപാനഗായകനായ് വിശ്വഭഗവാന്റെ ഗോപുരവാതിക്കൽ കൈകൂപ്പി വണങ്ങി നിൽക്കുന്നു . ശുദ്ധവും സത്യവുമായ ഉൾക്കാഴ്ച്ച പകർന്നു  തരുന്ന മഹാകവി ജി ശങ്കരക്കുറുപ്പ് 1901 ജൂൺ മൂന്നിനു എറണാാകുളം ജില്ലയിൽ അങ്കമാലി നായത്തോട് ഗ്രാമത്തിൽ ജനിച്ചു 1978 ഫെബ്രുവരി 2 നു കാലയവനികക്കുള്ളിൽ മറയുന്നു.  .മഹാകവിക്ക്  ജന്മനാട്ടിൽ ഉചിതമായ സ്മാരകം വേണം / ഗവേഷണ കേന്ദ്രമായും /സാംസ്ക്കാരിക കേന്ദ്രമായും ഈ ജന്മഗൃഹമന്ദിരം   ഉയർത്തപ്പെടണം എന്ന സ്വപ്നസാക്ഷാൽക്കാര പദ്ധതിയെ ഈ കൈരളിക്കു മുന്നിൽ സമർപ്പിക്കുകയാണു .


ഭാഷാപിതാവിനു സ്വന്തം മണ്ണിൽ സ്മാരകം വേണമെന്ന ആശയം പങ്കുവച്ച മഹാകവി ജി .  അദ്ദേഹത്തിന്റെ ആ സ്വപ്നം ഇന്ന് തുഞ്ചൻപറമ്പിൽ മലയാള സർവ്വകലാശാല എന്ന തലത്തിൽ വരെ ഉയർത്തപ്പെട്ടു.  ! നമ്മൾ ശ്രേഷ്ഠ മലയാളത്തിന്റെ മക്കളായി .ഇന്ന് ഈ ഒരു സർവ്വകലാശാല പദവി പോലും ഇല്ലായിരുന്നെങ്കിൽ മലയാളഭാഷ  അനുദിനം എന്താവുമായിരുന്നു  ?!
   ഇവിടെ മഹാകവിക്ക് ജന്മനാട്ടിൽ  ഈ കലാകേരളം, /സംസ്ക്കാരകേരളം അർഹിക്കുന്ന പരിഗണന നൽകാതെ ആ ജന്മഗൃഹം  നാശത്തിന്റെ വക്കിലാൺ് ....


ഭാഷയുടെ വളർച്ചക്കും സാംസ്ക്കാരികോന്നതിക്കും ഇവിടം സംരക്ഷിക്കപ്പെടണം എന്ന മഹത് സന്ദേശം സഹൃദയ കേരളത്തിനു മുന്നിൽ പങ്കുവച്ചു കൊണ്ട് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വർണ്ണഭേദമില്ലാതെ ഏവരും ഒന്നായി കൈകോർത്തു !!
( 2017) ഈ വർഷത്തെ ജി അനുസ്മരണം പു ക സ അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 1 , 2 തീയതികളിൽ നായത്തോട് വച്ച് നടന്നു . ഡോക്ടർ സന്തോഷ് തോമസ് ,ശ്രീ രഥീഷ് കുമാർ , ശ്രീ ഷാജി യോഹന്നാൻ എന്നിവർ സാരഥികളായി  !


ഒന്നാം തീയതി വൈകീട്ട്  കാവ്യഗീതികൾ പിറവി കൊണ്ട മണ്ണിൽ, ആ തിരുമുറ്റത്ത് പ്രമുഖ കവികൾ ഒത്തുചേർന്ന്  കാവ്യാരാധന നടത്തുകയുണ്ടായി ..

 ശ്രീ എൻ കെ ദേശം, ശ്രീ ധർമ്മരാജ് എടാട്,  ശ്രീ എസ് രമേശൻ , ശ്രീമതി മ്യൂസ് മേരി ടീച്ചർ , ഡോ : സി രാവുണ്ണി , ശ്രീ  കെ ആർ ടോണി , ശ്രീ പി എൻ ഗോപീകൃഷ്ണൻ ,ശ്രീ സുരേഷ് മൂക്കന്നൂർ  കൂടാതെ പുതുതലമുറയിലെ ,ശ്രീമതി രവിത ഹരിദാസ് , ശ്രീ മുരളി എസ് കുമാർ , ശ്രീ ഷൈജു രവീന്ദ്രൻ , ശ്രീ ബിനുകുറ്റുമുക്ക്,  തുടങ്ങി ഈ ഞാനും വരെ,   കാവ്യസായാഹ്നത്തിൽ പങ്കെടുത്തു !. 






2 ആം തീയതി വൈകീട്ട് 5.30 നു കവിയും ഗാനരചയിതാവുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി  അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു!.
യോഗത്തിൽ ഡോ: S K വസന്തൻ സർ ക്ക് 'ജി ' അനുസ്മരണ പ്രഭാഷണം നടത്തി . 






ചന്ദനക്കട്ടിൽ എന്ന കൃതിയുടെ ദൃശ്യാവിഷ്ക്കാരവും അവതരിപ്പിക്കുകയുണ്ടായി !
ധന്യമാവട്ടെ മലയാളം ! എന്ന പ്രാർത്ഥന മാത്രമായിരുന്നു..
മഹാകവിയുടെ ജന്മഗൃഹം സാംസ്ക്കാരിക കേന്ദ്രമാക്കി ഉയർത്തണം എന്ന ആവശ്യം ഉന്നയിച്ച് പങ്കെടുത്ത പ്രമുഖ കവികൾ ഒരു അനുസ്മരണ പത്രത്തിൽ ഒപ്പുവയ്ക്കുകയുണ്ടായി.


സ്നേഹപൂർവ്വം 
മായ ബാലകൃഷ്ണൻ / നായത്തോട് 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!