പൊരുതൽ...


പേനയോട് ഒരു പൊരുതൽ 
======== ( 2001, '02 )
                        എഴുതി തീരും മുന്‍പേ പേനയും ബുക്കും    മടക്കി എന്നൊക്കെ പറയാന്‍ ഞാന്‍ വലിയ   എഴുത്ത്കാരിയൊന്നുമല്ലല്ലോ ! എങ്കിലും പേന കാണുമ്പോള്‍ വല്ലാത്തൊരു വിങ്ങല്‍ ,കൈ വിട്ടു പോയ അക്ഷരങ്ങളെ തിരിച്ചു പിടിക്കാന്‍ വല്ലാത്തൊരു വെമ്പല്‍ ! മനസിന്‍റെ കലമ്പല്‍

   അങ്ങനെ ഏതാണ്ട് 10, 12  വര്ഷം മുന്‍പ് തിരയൊഴിഞ്ഞപ്പോള്‍ അന്നാദ്യമായി, എഴുതി പഠിച്ച LKG കുട്ടിയെ പോലെ പേന കൈയ്യിലൊതുക്കി .മുന്നില്‍ കണ്ട മെഡിസിന്‍ സ്ലിപ്പ് ലോ ന്യൂസ്‌പേപ്പര്‍ തുണ്ടിലോ എന്തൊക്കെയോ കോറിയിട്ടു !അവ ചിത്രങ്ങള്‍ പോലെയുണ്ടായിരുന്നു ,നിര്‍വൃതിക്കു വേണ്ടി പലപ്പോഴായി വീണ്ടും വീണ്ടും കോറി ,പതിയെ അവ അക്ഷര രൂപംകൊണ്ടു. അത് ഞാനും വായിച്ചു , മറ്റുള്ളവരും വായിച്ചു .എന്തായിരുന്നൂന്നോ !!

സ്നേഹപൂര്‍വ്വം സ്നേഹിത

മായ ബാലകൃഷ്ണന്

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!