ലോക ഭിന്നശേഷി ദിനം! ഡിസംബർ 3
ഡിസംബർ 3 ലോകഭിന്നശേഷി ദിനം . ' നിറവ് ' 2017
========================
ഡിസംബർ 3 ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക് റിസോഴ്സ് സെന്ററും സർവ്വശിക്ഷ അഭിയാനും ,അങ്കമാലി, കറുകുറ്റി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിറവ് 2017 എന്ന പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എനിക്കും അവസരം ലഭിക്കുകയുണ്ടായി.
അങ്കമാലി ബ്ലോക് പഞ്ചായത്തിനു കീഴിലുള്ള വിവിധ സ്കൂളുകളിലെ തിരഞ്ഞെടുത്ത 150 ഓളം കുട്ടികളും അവരുടെ പേരന്റ്സും സ്പെഷൽ സ്കൂൾ ടീച്ചേഴ്സ് , ട്രെയിനേഴ്സ് ,അങ്കമാലി എം എൽ എ റോജി എം ജോൺ , അങ്കമാലി എ ഇ ഒ , മറ്റു പഞ്ചായത്തു തല ഭരണാധികാരികൾ എന്നിങ്ങനെ വലിയൊരു വേദിയും സദസ്സുമായിരുന്നു അത്!
മറ്റു കുട്ടികളിൽ നിന്നും ഭിന്നമായി കഠിന ശ്രമത്തിലൂടെയും ക്ഷമയോടെയും ഏതുകാര്യവും ,പഠനവും കളിയുമുൾപ്പടെ ഏവർക്കുമൊപ്പമെത്താൻ ഊതിക്കാച്ചിയ തളരാത്ത മനസ്സുള്ളവരാണു ഈ കുട്ടികൾ. അവരെ വികലാംഗരെന്നും മറ്റും വിളിച്ച് തരം താഴ്ത്തുന്ന വിളികൾ നിറുത്തേണ്ട കാലംകഴിഞ്ഞു! മറ്റാരേക്കാളും സമൂഹത്തിൽ ആർക്കുമൊപ്പമെത്താൻ ഇവർക്കും കഴിയും .ഈയൊരവസരത്തിൽ അവരോട് രണ്ട് വാക്ക് സംസാരിക്കാൻ സംഘാടകർ എന്നെയാണു തിരഞ്ഞെടുത്തത്. എന്റെ പേരു അവർക്കായി നിർദ്ദേശിച്ചത് അങ്കമാലി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രേഖാ ശ്രീജേഷ് ആയിരുന്നു!
തീർച്ചയായും അന്ന് വേദി വിട്ടിറങ്ങുമ്പോൾ ആ കുട്ടികൾ ചിലർ എന്നെ കൈവീശി കാണിച്ചും ചിരിച്ചും,ഓടിവന്ന് കൈ തന്നും ചില അമ്മമാർ തന്റെ കുഞ്ഞുങ്ങളെ എന്നെ കൈപിടിപ്പിച്ചും അവർ ആ സ്നേഹം പങ്കിട്ടപ്പോൾ അതിനു മുൻപൊന്നും അനുഭവിച്ചിട്ടില്ലാത്ത സന്തോഷമാണുണ്ടായത്! അവരൊപ്പം നിന്ന് സെൽഫിക്കൊന്നും കഴിഞ്ഞില്ല .അതെനിക്ക് കഴിയേം ഇല്ല . പക്ഷെ വേദിയിൽ അങ്കമാലി MLA നൽകിയ സ്നേഹാദരവ് ഏറ്റുവാങ്ങുന്ന ഫോട്ടോ കിട്ടി.
ഞാൻ ആ പരിപാടിയിൽ പങ്കെടുക്കണം എന്നത് എന്തുകൊണ്ടും മാതൃകാപരമെന്ന് എന്റെ സഹോദരനും തോന്നിയതുകൊണ്ടാണു സ്വല്പം ബുദ്ധിമുട്ടെങ്കിലും എന്നെ കൊണ്ടുപോയത്!
ഞങ്ങളെപ്പോലുള്ളവരെ ഏറ്റവും അടുത്ത് നിന്നും കണ്ടും പരിപാലിച്ചും നന്നായി അറിയുന്ന ചേട്ടനും താല്പര്യം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
എന്നെപ്പോലെ ഒരു സഹോദരിയുള്ള കാര്യം ആദ്യകാലം മുതലേ ചേട്ടൻ തന്റെ സുഹൃത്തുക്കളിൽ നിന്നോ പരിചയക്കാരിൽ നിന്നോ ഒരിക്കലും മറച്ചുവയ്ക്കാറില്ലായിരുന്നു . അതൊക്കെയായിരുന്നു എന്റെ ബലവും! ഫേസ്ബുക്കിലും മറ്റും വന്നതോടെ കൂടുതൽ സൗഹൃദങ്ങളും ,എഴുത്തും എനിക്ക് ആത്മവിശ്വാസവും മുന്നേറാൻ പ്രചോദനവുമായിട്ടേയുള്ളൂ....
ഒപ്പം പിന്തുണയ്ക്കാൻ ഒരു കുടുംബവും സമൂഹവും സുഹൃത്തുക്കളു മൊക്കെയുണ്ടെങ്കിൽ എല്ലാ പരിമിതികളേയും ആർക്കും അതിജീവിക്കാനാവും! അതുകൊണ്ടു തന്നെ MLA യുടെ ആദരവ് ചേട്ടനും നൽകുകയുണ്ടായി .
ആ പ്രോഗ്രാമിൽ പങ്കെടുത്തവർക്കും കുട്ടികൾക്കും അതൊരു തികഞ്ഞ 'നിറവ്' ആയിട്ടുണ്ടാകും എന്നാണു ഞാനും കരുതുന്നത്!
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ

Comments
Post a Comment