പ്രകൃതീശ്വരീ !!
പ്രകൃതീശ്വരീ
വെയില്‍ ഒരു തുള പോലും വീഴ്ത്താത്ത കൂറ്റന്‍
കാഞ്ഞിരമരം. അതിനു ചുറ്റുമുള്ള തറയില്‍
ഇടതൂര്‍ന്ന കുറ്റിച്ചെടികള്‍ക്കു നടുവില്‍ ധ്യാന നിമഗ്നനായ സാക്ഷാല്‍ ശ്രീ
പരമേശ്വരന്റെ ശിവലിംഗ പ്രതിഷ്ഠ .കരിയില വീണു മൂടിയ പ്രദക്ഷിണ വഴികളില്‍ വീണുടഞ്ഞു
കിടക്കുന്ന ഓറഞ്ച് നിറമുള്ള കാഞ്ഞിരക്കായ്കള്‍ .മത്സരിച്ചു ഓടിയെത്തി പെറുക്കാന്‍
പ്രത്യേകിച്ച് സമയമോ കാലമോ നോക്കാറില്ല , ഇട്ടിരിക്കുന്ന ഉടുപ്പിനറ്റം എടുത്ത്
തുടച്ചു തീപ്പെട്ടിക്കൊള്ളിയോ ഈര്‍ക്കിലോ കുത്തി കോലായിലെ സിമെന്റ് തറയില്‍ കറക്കി
വിടുന്ന പമ്പരങ്ങള്‍ !! വിരലറ്റം പതിഞ്ഞ കയ്പിന്റെ രുചികള്‍ക്ക് ഇന്ന് നല്ല മധുരം
.
പടിഞ്ഞാറു നിന്ന് കുളവും പാടവും താണ്ടിയെത്തുന്ന കാറ്റും, ഇളകിയാടുന്ന ചില്ലകളും ഇലകളും പക്ഷികളും, പ്രകൃതിയോട് ചേര്‍ന്ന്
,ആ നടയില്‍ കണ്ണടച്ചു നില്‍ക്കുമ്പോള്‍, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന
ഏകാഗ്രതയില്‍ പ്രപഞ്ച ശക്തിയോട് അഭിരമിച്ചു ധ്യാന നിമാഗ്നനാകാന്‍ കഴിയുന്ന നിമിഷങ്ങള്‍ !
മണ്‍ ചിരാതിലെ ആളുന്ന ദീപ പ്രഭയില്‍
തെളിഞ്ഞ ആ തേജോരൂപത്തെ, ഇന്ന് കര്‍പ്പൂരവും ചന്ദനവും എരിയുന്ന ശ്രീകോവിലിലെ
നിറദീപ പ്രഭയിലേക്ക് കുടിയിരുത്തുമ്പോള്‍ ഒരു
കാലവും പടിയിറങ്ങുന്നു .
സ്നേഹപൂര്‍വം
സ്നേഹിത
മായ
ബാലകൃഷ്ണന്‍
Comments
Post a Comment