മഴയിൽ.....
മഴയോളങ്ങളിൽ ഓർമ്മയുടെ ചാറ്റൽമഴ പെയ്യുകയാണ് ! പുറമേ പെരുംമഴയുടെ ഇരമ്പത്തിൽ ഓർമ്മകളും ആർത്തിരമ്പുകയാണ് .........
📝📝 Maya Balakrishnan
ഇവിടെ പകലുറങ്ങുന്ന വീടിന്റെ നിശബ്ദതയിൽ ഒരു കുളിർക്കാറ്റ് വന്നെന്നെ തഴുകിയുണർത്തി .പുറംകാഴ്ച്ചകൾക്കായി എന്റെ ജാലകവും തുറക്കപ്പെട്ടു . ആ വഴിയെ കണ്ണുകൾപായിച്ചു . അങ്ങകലെ ആകാശച്ചെരുവിൽ മഴമേഘങ്ങൾ യാത്രതുടങ്ങിയിരിക്കുന്നു , സൂര്യരശ്മികൾ തിളക്കമറ്റു . മാനമിരുണ്ട് ഒരു സങ്കടപ്പെരുമഴയ്ക്കായി പ്രകൃതി വിതുമ്പിനില്ക്കുകയാണു . കാടിറങ്ങി മലയിറങ്ങി , തോടുംപാടവും കടന്നുവന്ന കാറ്റിൽ തലയിളക്കി മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഓരോമഴത്തുള്ളിയെയും വരവേല്ക്കാനായ് നൃത്തംവയ്ക്കുകയാണ് .
ഈസമയം മനസ്സിൽ ആനന്ദപ്പൂമഴ പെയ്തുതുടങ്ങി . ആ പൂമഴയിൽ മനസിന്റെ താഴ്വാരങ്ങളിൽ എവിടെ.... ? എവിടെ ഞാൻ !!?
പുള്ളിയുടുപ്പുമിട്ട് പുല്ച്ചാടിക്കും പൂമ്പാറ്റകൾക്കുമൊപ്പം പൂവുകൾതോറും വേലികളും അതിർത്തികളും കടന്നു കുട്ടിസഞ്ചയങ്ങൾക്കൊപ്പം ,മണ്ണപ്പംചുട്ടും കഞ്ഞിയും കറിയുംവച്ചു നടന്നബാല്യം .!
പുറമേ ജാലകത്തിനപ്പുറം തളിരിലും തരുക്കളിലും മഴത്തുള്ളിക്കിലുക്കങ്ങൾ കേട്ടുതുടങ്ങി . ആ കിലുക്കത്തിൽ , മുറ്റത്ത് നിരനിരയായി വലിച്ചുകെട്ടിയ വെള്ളി നൂലുകൾ കോർത്ത മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ചും നനച്ചുംകുളിച്ചും, കൈക്കുമ്പിളിൽ മൊത്തിക്കുടിച്ചും കലപിലകൂട്ടി ആർത്തുല്ലസിച്ച ബാല്യത്തിന്റെ പാദസരമണികൾ കിലുങ്ങുന്നതും കേൾക്കാനായി .
നിറഞ്ഞൊഴുകുന്ന മഴവെള്ളത്തിൽ കടലാസ്സു വഞ്ചിയുണ്ടാക്കി കളിച്ച ബാല്യത്തിന്റെ കാല്പാടുകളും ആ മുറ്റത്ത്പതിഞ്ഞു കിടക്കുപ്പുണ്ടായിരുന്നു .
ജാലകത്തിനപ്പുറം കാറ്റിനും മഴത്തുള്ളികൾക്കും ശക്തിയേറുകയാണ് . കുന്നെന്നോ കുളമെന്നോ ഭേദമില്ലാതെ പുൽമേടുകളിലുംപർവ്വതങ്ങളിലും , കുടിലിനും മാളികമുകളിലും എത്രയും ഊക്കോടെ വന്നുപതിക്കുന്ന മഴത്തുള്ളികൾ !!
അതിന്റെ ആർജ്ജവം ,ശക്തി സ്വാതന്ത്ര്യം, എല്ലാം ഓരോ അണുവിലും എന്നെ കോരിത്തരിപ്പിക്കുന്നു. അടുത്തജന്മം ഒരു മഴത്തുള്ളിയായ് തീർന്നിരുന്നെങ്കിൽ എന്നു അറിയാതെ മോഹിച്ചുപോകുന്നു ! പുറമേ മഴ കോരിച്ചൊരിയുകയാണ് . ഒപ്പം മനസ്സും !
അന്നവിടെ ആ കോരിച്ചൊരിയുന്ന മഴയിൽ മറ്റുകുട്ടികൾക്കൊപ്പം യുണിഫോം അണിഞ്ഞു , നിവർത്തിപ്പിടിച്ച കുടയുമായ് , കുളിച്ചീറനായ് അഴിച്ചിട്ട മുടിത്തുമ്പിൽ ചുമന്ന റിബണുംകെട്ടി പാഠപുസ്തകങ്ങളുടെ ഭാരവുംപേറി നടന്നതാരോ !!
ആന്നാദ്യമായ് ഹാഫ് സ്കേർട്ടിൽ നിന്നും ഫുൾസ്കേർട്ടിലേക്ക് കടന്നപ്പോൾ , നിറഞ്ഞൊഴുകുന്ന മഴവെള്ളത്തെ ഭേദിച്ച് ഒരു കയ്യിൽ കുടയും മറുകയ്യാൽ കണങ്കാലോളം തെല്ലൊതുക്കിയുയർത്തിപ്പിടിച്ച നിലമ്മുട്ടും പാവാടത്തുമ്പുമായ് നടന്നുനീങ്ങുമ്പോൾ ,താനങ്ങു വളർന്നല്ലോ എന്ന് തന്നെത്താൻ അഭിമാനം തോന്നിയ പെൺകുട്ടിക്കാലവും ഇരമ്പിയാർത്തു. .
പുറമേ തണുത്ത കാറ്റ് വീശിയടിക്കുന്നു . ചിലമ്പിയെത്തുന്ന കാറ്റിൽ പുല്ലുംചേറും നിറഞ്ഞു , മഴയിൽ കുതിർന്ന പാടവരമ്പിലൂടെ കുടയുംചൂടി പുന്നെല്ലിന്റെ ഇക്കിളിത്തലോടലുംകൊണ്ട് തൂക്കുപാത്രത്തിൽ ചോറും ചായയുമെല്ലാമായി ചെല്ലുമ്പോൾ , വരമ്പിലിരിക്കുന്ന കറ്റക്കൂട്ടവും അതിനു മേലത്തെ അരിവാളും ഒന്ന് ചൊടിപ്പിച്ചിരുന്നില്ലേ !? പൊന്നരിവാളിന്റെ തിളക്കവും പൊട്ടിച്ചിരികളുടെ കരിവളക്കിലുക്കങ്ങളും മുറ്റത്ത് ഉടഞ്ഞുവീഴുമ്പോലെ മഴ കുതിച്ചു വീഴുകയാണു.
IR - 8 ന്റെയോ ജ്യോതിയുടെയോ രണ്ടോമൂന്നോ ചുവടു കടചേർത്തു കൊയ്തെടുത്തു കാണിക്കുമ്പോൾ, മുട്ടോളം ചെളിയിൽനിന്ന് ഞാറുപറിക്കുന്ന സ്ത്രീകളെ കാണുമ്പോൾ, അവർക്കൊപ്പം ചെന്ന് ഒരുപിടി പിഴുതെടുത്തുകൊടുക്കുമ്പോൾ, നമ്മളങ്ങു വാനോളം വളർന്നില്ലേ എന്ന് അഭിമാനിച്ചിരുന്ന നിമിഷങ്ങളും ഓർമ്മച്ചെപ്പിൽ കുളിരുകോരിയെത്തുന്നു. .
ചരൽ വാരിയെറിയുംപോലെ ഇരച്ചാർത്തുവരുന്ന ക്ഷേത്രക്കുളത്തിലെ മഴയിൽ നീർപോളകൾ തുള്ളിത്തുളുമ്പി പിടയ്ക്കുമ്പോൾ സോപ്പും തുണിയും വാരിയെടുത്ത് ഗോപുരവാതിൽ പിടിക്കുന്നത് അടക്കിപ്പിടിച്ച മഴയുടെ ശ്വാസഗതിയിൽ വേരോടിയിറങ്ങിവരുന്നു..
പിന്നെയും യൌവനത്തിന്റെ ചുവടുവയ്പ്പുകളിൽ,ശിങ്കാർ പൊട്ടിന്റെ വട്ടത്തിനൊപ്പം ,മുടിയിൽചൂടിയ കനകാംബരപൂക്കളുടെ കനൽനിറവും ഒപ്പത്തിനൊപ്പം മത്സരിച്ചു . കണ്ണിലെഴുതിയ മഷിക്കറുപ്പും കഴുത്തിലണിഞ്ഞ ഒറ്റക്കാശു മാലയും ഓർമ്മക്കണ്ണാടിയിൽ തിളങ്ങി .
ജാലകത്തിനപ്പുറം കാറുംകോളും കൊണ്ട് പെരുംമഴയുടെ താണ്ഡവംതുടങ്ങി .ദുരന്തം വിതയ്ക്കുന്ന മഴ ! വൃക്ഷങ്ങൾ ഹാലിളകി പിശാചായിമാറുന്നു. മരവിപ്പിക്കുന്ന തണുപ്പുംഇരുട്ടും വീണ്ടും ഓർമ്മയിൽ മിന്നൽപ്പിണരുകൾ പടർത്തി !!
അന്നവിടെ , സ്വപ്നങ്ങൾ വർണ്ണക്കുടചൂടിയ ക്യാമ്പസ്സിന്റെ മുറ്റത്ത് നിന്നും എല്ലാ വർണ്ണങ്ങളും തട്ടിയെടുത്ത് കൊടുങ്കാറ്റുംഭീതിയും നിറച്ചു ,എന്നിലെ വേദനയുടെ വിത്തുകൾ മുളപൊട്ടി പന്തലിച്ചു, സംഹാരതാണ്ഡവമാടിയ മഴ ! ആ മഴയില് കടപുഴകിവീണ ഒരു തൈമാവു കണക്കെ ! മഴകളോരോന്നും നനഞ്ഞ് അത് ഇന്നും ഈ ജീവിതപ്പാതയോരത്ത് അതിജീവനത്തിന്റെ സങ്കീർത്തനങ്ങൾ പാടുന്നു.
ഓർമ്മകൾ കെട്ടഴിഞ്ഞുവീഴുമ്പോഴേക്കും പുറമേ മഴയുടെതാളം പതിഞ്ഞു തുടങ്ങിയിരുന്നു . ഇലച്ചാർത്തുകളിൽ പിന്നെയും മഴത്തുള്ളിക്കിലുക്കങ്ങൾ കേട്ടു തുടങ്ങി .വീണ്ടും വെയിൽനാളം പരന്നു. .
ഈ ജാലകത്തിനപ്പുറം ഇങ്ങനെ എത്രയോവട്ടം മഞ്ഞുംമഴയും വെയിലും മാറിമാറി വന്നു ! ഋതുക്കൾ പലതും കഴിഞ്ഞുവെങ്കിലും ,ഇന്നും മാറ്റമില്ലാതെ ഒന്നുമാത്രം !! നട്ടാൽ കിളിർക്കാതെ തരിശുപോൽ സ്വപ്നങ്ങളും പേറിയീ ഉമ്മറപ്പടിയിൽ വേരുറച്ചുപോയൊരു പാഴ് നിലാത്തോണി.
ഇങ്ങനെ ഓരോമഴയിലും കൊഴിഞ്ഞുവീണ ഇലകളുംപൂക്കളും പെറുക്കിയെടുത്ത് അക്ഷരക്കൂടാരമാക്കി ! ഓർമ്മയുടെ ഇലച്ചീന്തിൽ പട്ടുവിരിച്ച്, ഊഞ്ഞാലുകെട്ടി ഒരു പൂമ്പാറ്റയായി സ്വയംമറന്ന് മുറ്റത്തുംതൊടിയിലും പാറിനടന്ന് ഒരുക്കൂട്ടിയവ!
പച്ചയുടെ കാടുകളിലേക്കും , മണ്ണിന്റെയുംമഴയുടെയും , ഉർവ്വരതകളിലേക്കും ആഴ്ന്നിറങ്ങാൻ വെമ്പുന്ന മനസ്സിന്റെ തുടികൊട്ടലുകളായി ,
ഭക്തിയുംപ്രേമവും സ്നേഹവാത്സല്യങ്ങളും തരളിതമാക്കുന്ന മനസ്സിന്റെ നീർച്ചോലയിൽ , ആത്മീയസത്തയിൽ നിന്നും ആർജ്ജിച്ച വാക്കിൻ സ്ഫുരണങ്ങളായി ,ഒന്നുമില്ലായ്മയിലും എവിടെയോ എന്തോ ഒന്നുണ്ട്....!
ഒന്നും വ്യർത്ഥമാവാതെ അവസാനം ഒരുതിരിവെളിച്ചം മറഞ്ഞിരിപ്പുണ്ടാവും എന്ന്
നനയാതെ ഓരോമഴയിലും അത് പ്രതീക്ഷയുടെ മുനകൂർപ്പിക്കുന്നു .
ഇന്ന് ഈ മഴയ്ക്ക് എന്നോട് എന്തോ പറയാനുണ്ട്. പുറത്ത് ഇറക്കിനിറുത്തിയ കുട്ടിയെപ്പോലെ അത് ഇടയ്ക്ക് ഓടിക്കിതച്ചുവരും ! പാത്തുംപതുങ്ങിയും വന്നും പോയും ഇന്ന് പലവട്ടം എന്റെ വാതിക്കൽ വന്നതാ....
പാവം.... ! മഴ നനഞ്ഞ കുട്ടി !!!
ഞാനും നനയൂലോ എന്ന് കരുതി തിരിച്ചുപോയതാ...
ഒരു ദിവസ്സം വരും ! അന്ന് ഞാനും എന്റെ മഴക്കുട്ടിക്കൊപ്പം കൈപിടിച്ച് മലകയറിപ്പോവും....
📝 സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ.

Comments
Post a Comment