ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ . ( പ്രൊഫ: ഈച്ചര വാരിയർ )
ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ .
( പ്രൊഫ: ഈച്ചര വാരിയർ )
*********************വായനാനുഭവം . മായ ബാലകൃഷ്ണൻ
ഇൻഡ്യാ മഹാരാജ്യത്തെ പിടിച്ചു കുലുക്കിയ അടിയന്തരാവസ്ഥ എന്ന കിരാതനിയമത്തിന്റെ കയ്പുനീർ ഏറെ കുടിച്ച ഒരു പിതാവ് പ്രഫ: ഈച്ചര വാരിയർ ആ കാലഘട്ടത്തിലെ തന്റെ ദിനങ്ങളെ തുറന്നെഴുതുക വഴി ജനാധിപത്യത്തിന്റെ അന്തഃസത്തയേയും ,പോയകാലത്തിന്റെ കെട്ടടങ്ങാത്ത ,അധികാര ദുർവിനിയോഗത്തെയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് .
വായിച്ചുതുടങ്ങിയ കാലം മുതൽ ഞാനിന്നോളം പല കാലങ്ങളിലായി പോലീസ് പിടിച്ചുകൊണ്ടുപോയ കോഴിക്കോട് R E C വിദ്യാർത്ഥിയായ രാജന്റെ തിരോധാനവും ,അച്ഛനായ പ്രൊഫസർ ഈച്ചര വാര്യരുടെ നിയമയുദ്ധവും , സഹതടവുകാരായ രാജന്റെ സുഹൃത്തുക്കളും , അദ്ധ്യാപകരുമടങ്ങുന്ന പലരുടേയും ഓർമ്മകളും വായിക്കുകയുണ്ടായിട്ടുണ്ട് . എങ്കിലും " ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " എന്ന സംഭവബഹുലമായ ആ ചരിത്രഏടിനെ വായിക്കാൻ കയ്യിലെടുക്കുമ്പോൾ ഒരച്ഛന്റെ ഹൃദയംപിളർക്കുന്ന ,വിറയാർന്ന , ഈറനണിയുന്ന വികാരവായ്പ്പുകൾ തളംകെട്ടി നിൽക്കുന്ന ഓർമ്മക്കുറിപ്പുകൾ പ്രതീക്ഷിച്ചിരുന്നു ! കൂടാതെ ഇത്രനാളും കേട്ടതിൽ നിന്നും അറിഞ്ഞതിൽ നിന്നും വേറിട്ടൊന്നും ഉണ്ടാവാനിടയില്ലെന്ന മുൻ വിധിയും ഉണ്ടായിരുന്നു . എങ്കിലും ആ വികാരപാരവശ്യതകൾ എന്നെ തെല്ലൊന്നുമല്ല അലട്ടിയത് . വീണ്ടുമത് എന്റെ സിരകളിൽ നുരയുന്ന ക്ഷോഭമായ് ഉരുത്തിരിഞ്ഞു .അങ്ങനെ ആദ്യം മുതൽ തികച്ചും വേറിട്ട ചില ചിന്താവഴികളിലൂടെ നടത്തിക്കുകയായിരുന്നു ഈ വായന .
ഒരച്ഛന്റെ ഹൃദയവേദന , മകൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന അനശ്ചിതത്വത്തിന്റെ നടുവിൽ മുട്ടാവുന്ന വാതിലുകൾ, തേടാവുന്ന വഴികൾ ഒന്നൊഴിയാതെ നിസ്സഹായനാകുന്ന അവസ്ഥ ...... എന്നെ തീർത്തും ഞെട്ടിച്ചുകളഞ്ഞു ....!!!
കോളേജ് പ്രൊഫസർ ആയ ഒരച്ഛൻ , രാഷ്ട്രീയ ഭരണതലത്തിൽ ഉന്നത പദവിയിലിരിക്കുന്നവരുമായി വ്യക്തിബന്ധം ഉണ്ടായിരുന്നൊരാൾ , ഇത്രയൊക്കെ കഴിവുംസ്വാധീനവും ഉണ്ടായിരുന്നിട്ടും, നാടുവിട്ടു ഒളിച്ചോടിപ്പോയതോ അല്ലാ ,അങ്ങനെ വെറും കാണാതായ വ്യക്തിയോ മകനോ അല്ലാ ,1970 പതുകളിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസകേന്ദ്രമായ , അതായത് വിരലിൽ എണ്ണാവുന്ന സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളതിൽ ,മിടുക്കരായ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന എഞ്ചിനീയറിംഗ് കോളേജിന്റെ ,ആ ഹോസ്റ്റൽ മുറ്റത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ ഒരു വിദ്യാർത്ഥി .
ആ മകൻ എവിടെ? അവനെന്തുപറ്റി എന്നറിയാൻ , ആ അച്ഛനു മുന്നിൽ കൃത്യമായി മറുപടി പറയാൻ കഴിയാതെ കയ്യൊഴിയുന്ന മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും .!
എവിടെപ്പോയ് ഇവിടുത്തെ പത്രമാധ്യമങ്ങൾ !!??
ഈ കാലഘട്ടത്തിൽ നിന്നു ചിന്തിക്കുമ്പോൾ നമ്മെ നടുക്കുന്ന സംഭവമാണത് .
എന്തുകൊണ്ട് ?! എന്തുകൊണ്ട് കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ഭരണാധികാരികൾ നിലകൊണ്ടു ? അധികാരത്തിലിരിക്കുന്നവർ എന്തുകൊണ്ട് കീഴുദ്യോസ്ഥരെ ഭയന്നു ? എന്തുകൊണ്ട് ഇത്തരം അന്വേഷണങ്ങൾ ആദ്യഘട്ടങ്ങളിലൊന്നും പൊതുധാരയിൽ ചലങ്ങൾ ഉണ്ടാക്കാതിരുന്നു !!?? ഒരുപിടി ചോദ്യങ്ങൾക്കു മുന്നിൽ
ഇടിവാളു പോലെ ഒരൊറ്റ ഉത്തരമേ കിട്ടിയുള്ളൂ . അടിയന്തരാവസ്ഥ !
ഇന്നേവരെ കേട്ടിട്ടുള്ള ഭരണകൂട ഭീകരതയുടെ ഞെട്ടിപ്പിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു .
മനുഷ്യന്റെ ജീവിക്കാനും അറിയാനുമുള്ള അവകാശത്തിനു മേലുള്ള അക്ഷന്തവ്യമായ കടന്നുകയറ്റം . സ്വാതന്ത്ര്യ നിഷേധം !
ഭരണകൂടത്തിന്റെ തൂക്കുകയർ സാമാന്യജനത്തിന്റെ കഴുത്തിൽ പിടിമുറുക്കി ക്കൊണ്ടുള്ള കിരാതനിയമം വായിച്ചപ്പോൾ ആ കാലഘട്ടത്തിന്റെ ഇരുളടഞ്ഞ വഴികളിലേക്ക് കണ്ണുതുറപ്പിച്ചു .
അതൊന്നുകൂടി വ്യക്തമാകണമെങ്കിൽ ,കാണാതായ മകനെ തേടി ആ അച്ഛനു നിയമവഴികളിലൂടെ സഞ്ചരിക്കുന്നതിന്, അടിയന്തരാവസ്ഥ പിൻ വലിക്കുന്നത് കണ്ണിലെണ്ണയൊഴിച്ചും കാത്തിരിക്കേണ്ടിവന്നു എന്നുകൂടി അറിയണം .
1976 ഫെബ്രു 29 നു കൊണ്ടുപോയ രാജനെ കാണാനില്ലെന്നു കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് റിട്ട് ഹർജി നൽകുന്നത് അടിയന്തരാവസ്ഥ പിൻ വലിച്ച മൂന്നാം നാൾ 1977 മാർച്ച് 25 ആം തീയതി അതീവരഹസ്യമായിട്ടായിരുന്നു . ഏതാണ്ട് ഒരു വർഷത്തെ കാത്തിരിപ്പ് . അത്രയും നാൾ അദ്ദേഹം വെറുതെയിരുന്നില്ലാ..
പല പ്രമുഖ അഭിഭാഷകരെ സമീപിച്ചെങ്കിലും ആരും റിട്ട് കൊടുക്കാനോ ഇതിനെതിരെ കേസ് ഏറ്റെടുക്കാനോ തയ്യാറായില്ല . അതു എന്തുകൊണ്ട് എന്ന് ആദ്യമൊന്നും പ്രൊഫ ഈച്ചര വാരിയർക്ക് മനസ്സിലായിരുന്നില്ല . അദ്ദേഹത്തിനു എന്നല്ല അന്നത്തെ സാമാന്യ ജനങ്ങൾക്ക് അടിയന്തരാവസ്ഥയുടെ സ്വഭാവം മനസ്സിലായിരുന്നില്ല എന്നതാണു സത്യം.
കസ്റ്റഡി മരണങ്ങളും അറസ്റ്റും പലതും കേട്ടിട്ടുണ്ട് . ഈ കേസിൽ വേറിട്ട് എന്താ എന്നാവാം .പക്ഷേ അതിലെല്ലാം അവർ പോലീസ് കസ്റ്റഡിയിലാണെന്ന അറിവ് ലഭിക്കുന്നുണ്ട് . മരണപ്പെട്ടാൽ മൃതദേഹവും ബന്ധുക്കൾക്ക് വിട്ടുകൊടുക്കാറുണ്ട് . ഇവിടെ കേവലം ഊഹാപോഹങ്ങളിലൂടെ ,മകൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ആശങ്കപ്പെട്ട് ഒരച്ഛൻ തനിയെ ,ആദ്യമൊക്കെ തന്റെ കുടുംബത്തെപ്പോലും ആ വേദന അറിയിക്കാതിരിക്കാൻ ഒറ്റയ്ക്ക് വെന്തുനീറി കീഴേതട്ടുമുതൽ ഓരോ വാതിലും മുട്ടിനടന്നു .
ഒരുഘട്ടം കഴിഞ്ഞപ്പോൾ അതൊരു നിയമ പോരാട്ടമായി അദ്ദേഹം ഏറ്റെടുത്തു ! അടിയന്തരാവസ്ഥയുടെ യഥാർത്ഥമുഖം എന്തെന്ന് ജനങ്ങളെ മനസ്സിലാക്കിച്ചു കൊടുക്കണം !. ഇനിയൊരു അടിയന്തരാവസ്ഥ ഈ ഇൻഡ്യമഹാരാജ്യത്ത് ഉണ്ടാവരുതെന്ന് ആഗ്രഹിച്ചുകൊണ്ടാണു അദ്ദേഹം അതിനു തുനിഞ്ഞിറങ്ങിയത് .
കീഴേതട്ടുമുതൽ പോലീസ് സർക്കിൾ ഓഫീസ് മുതൽ നിയമസഭ, മുഖ്യമന്ത്രി ,ആഭ്യന്തരമന്ത്രി തുടങ്ങി കേന്ദ്രത്തിലും പാർലമെന്റിലും ലോകസഭ , രാജ്യസഭ, പ്രധാനമന്ത്രി എന്നിങ്ങനെ രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വരെ, നീണ്ട വർഷങ്ങൾ നിയമയുദ്ധം നടത്തുകയായിരുന്നു .
1975 ജൂൺ 25 അർദ്ധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 1977 മാർച്ച് 22 നാണു പിൻ വലിക്കുന്നത് . ജീവിക്കാനും അറിയാനുമുള്ള മനുഷ്യന്റെ എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കുന്ന നിയമം !
1976 ഫെബ്രുവരി 28 നു ഒരു സംഘം നക്സലൈറ്റുകാർ എന്നറിയപ്പെടുന്നവർ കോഴിക്കോട് കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ച് പോലീസിന്റെ തോക്ക് മോഷ്ടിച്ചെടുത്തിരുന്നു . ആ അക്രമസംഘത്തിൽ REC വിദ്യാർത്ഥിയായ രാജൻ ഉണ്ടായിരുന്നു എന്നവകാശപ്പെട്ടായിരുന്നു ഫെബ്രു 29 നു രാവിലെ പോലീസ് ,രാജൻ ഉൾപ്പെടുന്ന പലരെയും അറസ്റ്റ് ചെയ്തുകൊണ്ടുപോയത് .
രാജനെ പോലീസ് കോളേജ് ഹോസ്റ്റലിൽ നിന്നും പിടിച്ചുകൊണ്ടുപോയി എന്നതിനും സാക്ഷികൾ ഉണ്ടായിരുന്നിട്ടും , രാജൻ സംഭവദിവസ്സം കോളേജ് സംഘത്തിനൊപ്പം ഫാറൂഖ് കോളേജിൽ ഡി സോൺ ആട്സ് ഡേയിൽ പങ്കെടുക്കുകയായിരുന്നു എന്നതിനൊക്കെ കൃത്യമായ തെളിവും രേഖകളും ഉണ്ടായിട്ടും അതൊന്നും അന്വേഷിക്കാതെ , അറസ്റ്റു ചെയ്യുക , മർദ്ദിക്കുക , കൊല്ലുക എന്ന പോലീസ് ഉന്നതന്മാരുടെ അധികാര പ്രമത്തതയും ഹുങ്കും മാത്രമായിരുന്നു അവർ നടത്തിയിരുന്നത് .
ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ നടപടി . ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയുടെ പരമോന്നത തത്ത്വത്തെ ചവിട്ടിയരക്ക -പ്പെടുകയായിരുന്നു അടിയന്തരാവസ്ഥ എന്ന തീർത്തും ഒറ്റപ്പെട്ട നിയമം.
വിദേശ ആക്രമണം നേരിടുന്ന ,അല്ലെങ്കിൽ സാമുദായിക രാഷ്ട്രീയ ലഹളകൾ, കലാപം എന്നിങ്ങനെ രാഷ്ട്രം ഒറ്റക്കെട്ടായി നേരിടേണ്ടുന്ന പ്രശ്നങ്ങൾക്കാണു അടിയന്തരാവസ്ഥ എന്ന നിയമം കൊണ്ടുവന്നിട്ടുള്ളത് . ഇവിടെ എല്ലാവിധ മനുഷ്യാവകാശങ്ങളും നഷ്ടപ്പെട്ട ജനത പകച്ചുനിന്നു ആ ഒരൊറ്റ അർദ്ധരാത്രിയിൽ !
സുപ്രീം കോടതി ജഡ്ജിയായിരുന്ന ശ്രീ വി ആർ കൃഷ്ണയ്യർ തയ്യാറാക്കിയ ജീവിക്കാനും അറിയാനുമുള്ള പൗരന്റെ അവകാശം എന്ന വന്മതിലിനെ തട്ടിത്തകർത്തുകൊണ്ടാണു ആ 'മഹനീയ വനിത' തന്റെ സ്വാർത്ഥത്തിനായി ഒരു രാജ്യത്തെ ഒന്നടങ്കം ഇരുട്ടിലേക്ക് തള്ളിയിട്ടത് .
അമേരിക്ക ബ്രിട്ടൺ , റഷ്യ തുടങ്ങിയ ലോകരാജ്യങ്ങൾക്കൊപ്പം ഭാരതത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച ,പത്രമാധ്യങ്ങളിൽ റൊണാൾഡ് റെയ്ഗൺ , മാർഗരറ്റ് താച്ചർ , സ്റ്റാലിൻ എന്നിവർക്കൊപ്പമുള്ള ശ്രീമതി ഗാന്ധിയുടെ ചിത്രങ്ങൾ കണ്ട് അഭിമാനപൂരിതരായ അന്നത്തെ ബാല്യകൗമാരങ്ങൾ ,
മഹാനായ അച്ഛന്റെ മഹതിയായ മകൾ , അടിച്ചമർത്തപ്പെട്ട ഭാരതസ്ത്രീകളുടെ അന്തസ്സ് സടകുടഞ്ഞെഴുന്നേൽക്കുന്ന, കാഴ്ചയിൽ തന്നെ ആർജ്ജവും വീര്യവും തുളുമ്പുന്ന രൂപം ,ഇന്ദിരാ പ്രിയദർശിനിയെന്ന് ഹൃദയത്തിൽ കൊത്തിവച്ച പേരു !
ശ്രീമതി ഗാന്ധി !
അന്നത്തെ കൗമാരക്കാരിക്ക് ഈയൊരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ വായിച്ചുവരുമ്പോൾ ചില്ലുടഞ്ഞചിത്രം പോലെ എല്ലാം വെറും കിനാക്കൾ ! ഉടഞ്ഞവിഗ്രഹങ്ങൾ !
അവർ വെറും ഭീരു ! അല്ലെങ്കിൽ അധികാരത്തിനും സ്ഥാനമാനങ്ങൾക്കും അടിപ്പെട്ട് ഭ്രാന്തയായ സ്ത്രീ .... !! എന്ന് വിലയിരുത്താനേ ആവുന്നുള്ളൂ .
ഭീതിദമായ കക്കയം ക്യാമ്പ് , ക്രൂര മർദ്ദനങ്ങൾക്ക് നേതൃത്വം നൽകിയ DYSP തുടങ്ങിയ പോലീസുദ്യോസ്ഥരെ കാണാൻ ചെന്ന രാജന്റെ അച്ഛൻ പ്രൊഫ ഈച്ചര വാരിയർ , REC പ്രിൻസിപ്പാൾ ഇവരോടൊക്കെ മര്യാദയുടെ സീമകടന്നും അപമാനിച്ച് പറഞ്ഞുവിടുന്നതുമൊക്കെ ഈയൊരു കാലഘട്ടത്തിൽ നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണു .
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിവന്നിരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കേണ്ടിവരും എന്നതിനാൽ ആ കാലഘട്ടങ്ങളിൽ കേന്ദ്ര നിയമോപദേഷ്ടാവിന്റെ അറ്റോർണി ജനറൽ പദവി വഹിക്കാൻ പല സീനിയർ അഭിഭാഷകർ പോലും തയ്യാറായിരുന്നില്ലാ . സീനിയർ അഭിഭാഷകർ ഏറെ മോഹിക്കുന്ന ആ പദവിയിലേക്ക് അവസാനം പ്രധാനമന്ത്രി പല തന്ത്രങ്ങളും പ്രയോഗിച്ചാണു അറ്റോർണി ജനറലിനെ നിയമിച്ചത് . അടിയന്തരാവസ്ഥയുടെ നിയമങ്ങളെ / അന്യായങ്ങളെ അനുകൂലിക്കാനുള്ള അവരുടെ വൈമനസ്യം , അടിയന്തരാവസ്ഥയോടുള്ള അവരുടെ വിയോജിപ്പ് ആയിരുന്നു അതെല്ലാം .
' ഏതു പൊതുനിരത്തിൽ വച്ചും ആരെയും വെടിവച്ചുകൊല്ലാൻ അധികാരം പോലീസിനു ഉണ്ട് ' അതായിരുന്നു അടിയന്തരാവസ്ഥ .
വായനക്കിടെ ആർത്തിരമ്പിയ രോഷം , ധാരണകളെ , ചിത്രങ്ങളെ മാറ്റിയെഴുതുകയായിരുന്നു ...
ഈയൊരച്ഛന്റെ നെഞ്ചിലെ മഴപെയ്തു തീരുന്നില്ലാ .തളം കെട്ടി നിന്ന ആ നോവുകളെ പകർത്താൻ എനിക്കാവില്ലാ !
" എന്റെ കുഞ്ഞിമോനേ .... ഒന്നിനും കഴിവില്ലാത്ത ഈയച്ഛനോട് പൊറുക്കുക" എന്നുപറഞ്ഞ് പൊട്ടിക്കരയുന്ന ഒരച്ഛൻ !കക്കയം ക്യാമ്പിലെ രാജന്റെ അവസാന നിമിഷങ്ങളെ സഹപാഠികൾ വിവരിച്ചു കേട്ട് നിസ്സഹായനാകുന്ന ആ അച്ഛന്റെ മുഖം ! ഒരു നീറ്റലായി നിറയും ! ഇങ്ങനെ എത്രയോ നിമിഷങ്ങൾ ഏകാകിയായൊരു കുടുംബനാഥൻ എല്ലാം ഉള്ളിലൊതുക്കി വെന്തെരിഞ്ഞു .
അപ്പോഴും ആ അച്ഛൻ പറഞ്ഞതുപോലെ ഇനിയൊരു അടിയന്തരാവസ്ഥ ഈ രാജ്യത്ത് വരാതിരിക്കട്ടെ ! അതിന്റെ കൊടിയ ദുരന്തങ്ങൾ നമ്മുടെ തലമുറ അറിയാതിരിക്കരുത് ! അതാണു ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചതും .
ഇനിയൊരു രാഷ്ട്രനേതാവും ഈയൊരു വഴി ചിന്തിക്കാതിരിക്കട്ടെ !
നന്ദി,
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ

Comments
Post a Comment