സൗവശൂൻ
സൗവശൂൻ
==========
സൗവശൂൻ : ഇറാനിയൻ നോവൽ
നോവലിസ്റ്റ് :- സിമിൻ ദാനീശ് വർ
വിവർത്തകൻ :- എസ് എ ഖുദ്സി
പ്രസാധകർ ഡി സി ബുക്സ്
************************
ഇറാനിയൻ സാഹിത്യലോകത്ത് ഒരു വനിത എഴുതപ്പെട്ട പ്രഥമ നോവൽ ആണ് സൗവശൂൻ . നോവലിസ്റ്റ് സിമിൻ ദാനീഷ്വർ . മലയാളിയായ എസ് . എ. ഖുദ്സി യാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഒരു രാജ്യത്തിന്റെ തന്നെ ചരിത്രഭാഗമാകുന്ന കരുത്തുറ്റ കഥയാണ് . വെറും പെണ്ണെഴുത്ത് എന്ന് പറഞ്ഞു അധിക്ഷേപിക്കാനുള്ളതല്ല ! പെണ്ണിന്റെ സൗന്ദര്യവും സുഭഗതയും, കഥയെ അതിന്റെ സങ്കീർണ്ണതകളിൽപോലും വളരെ സൂക്ഷ്മതയോടെ ഒരു ശില്പിയുടെ കരവിരുതോടെ അക്ഷരങ്ങളെ വാർത്തെടുത്ത് സൃഷ്ടിച്ച കൃതി . അധിനിവേശങ്ങൾക്കും ആധിപത്യങ്ങൾക്കും എതിരെ ,രാജ്യസ്നേഹത്തിൽ തൂലിക മുക്കി എഴുതിയ, ചരിത്രത്തിൽ ഇടം കൊടുക്കാവുന്ന നോവൽ. പെണ്ണുടലുകളുടെ സ്നേഹത്തിന്റെയും ക്ഷമയുടെയും നോവിൽ കുതിർന്ന വരികൾ . ഇവിടെ പേനയാണ് ആയുധം. വാക്കുകളും വരികളും ഇഴകീറിയെടുത്ത് വായനയുടെ രസം നുണഞ്ഞു ആസ്വദിക്കാൻ കഴിയുന്ന എഴുത്ത് !
സൌവശൂൻഎന്നത് ഒരു ഇറാനിയൻ പുഷ്പമാണ് !പേർഷ്യൻ മഹാകാവ്യമായ ഷാനാമയിലെ കഥാപാത്രമായ ’സിയാവോശ് ’ . ചതി പ്രയോഗത്തിലൂടെ ചെറുപ്പത്തിൽ മരണപ്പെടുന്ന രാജകുമാരനാണ് ! ആ സിയാവോശ് ന്റെ ചോരവീണ മണ്ണിൽ നിന്നും ഉയിർത്തെഴുന്നേല്ക്കുന്ന പുഷ്പമാണ് സൗവശൂൻ . ഈ നോവലിലും ഒരു സൗവശൂൻ വിടരുന്നുണ്ട് . 1968 ഇൽ രചിച്ച ഈ നോവലിന്റെ പശ്ചാത്തലം `1941 ,46 കാലഘട്ടമാണ്. ഇന്ത്യയും മറ്റും ബ്രിട്ടീഷ് ആധിപത്യത്തിൽ കഴിഞ്ഞതുപോലെ ഇറാനും അന്നത്തെ സോവിയറ്റ് യൂണിയന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും ആധിപത്യത്തിൽ ആയിരുന്നു . അവരുടെ കീഴിൽ ഭക്ഷണത്തിനും വസ്ത്രത്തിനുംവരെ ദാരിദ്ര്യം അനുഭവിച്ചിരുന്ന ജനങ്ങൾ . ഇതിനിടയിൽ അധിനിവേശശക്തികളെ പ്രീണിപ്പിച്ചും ,അവർക്ക് ഒത്താശ ചെയ്തും ,അവസരവാദികളായും, സ്ഥാനമാനങ്ങളും പദവിയും നേടിയെടുക്കുന്ന ഉദ്യോഗവൃന്ദങ്ങളും ഭൂപ്രഭുക്കന്മാരും അടങ്ങുന്ന ഒരു വിഭാഗം, സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് .
എന്നാലിവിടെ ചെറുത്ത് നില്പിന്റെ പോരാട്ടം നടത്തുകയാണ് ഭൂ ഉടമയും വിദ്യാസമ്പന്നനും തന്റേടിയുമായ യുസുഫ് .യുസുഫ് ന്റെ ഭാര്യയായ ഖാനം സഹ്റ എന്ന സാറിയിലൂടെയാണ് കഥയുടെ ചുരുളുകൾ നിവരുന്നത് .അവരുടെ കുട്ടികൾ , യൂസഫ് ന്റെ സഹോദരി വിധവയായ ഖാനം ഫാത്തിമ , ജ്യേഷ്ഠൻ അബുൾ ഖാസിം ഖാൻ ,പരിചാരകർ ഇങ്ങനെ വലിയൊരു കൂട്ടുകുടുംബം ആണത് . തന്റെ പിതാവിലും ഭർത്താവിലും സഹോദരനിലും അഭിമാനം കൊള്ളുന്നവളാണ് ഖാനം ഫാത്തിമ എന്ന സഹോദരി !. ഭരണതലത്തിൽ ഒരു പദവി നേടിയെടുക്കുക എന്ന മോഹവുംപേറി നടക്കുന്നയാളാൺ് ജ്യേഷ്ഠൻ അബുൾ ഖാസിം ഖാൻ . അതിനുവേണ്ടി നടത്തുന്ന കുതന്ത്രങ്ങൾ കണ്ടിട്ടും ഒന്നിനെതിരെയും പ്രതികരിക്കുന്നില്ല സാറി. ഭർത്താവിനോ മക്കൾക്കോ എന്തെങ്കിലും അപായം വന്നേക്കുമോ എന്ന ഭയമാണ് അവൾക്ക് . സമൂഹത്തിലെ അരക്ഷിതാവസ്ഥയും സമ്മർദ്ദങ്ങളും എപ്പോഴും കൂടുതലായി പ്രതിഫലിക്കുന്നതു സ്ത്രീകളിലാണ് എന്നതും ഇവിടെ പ്രസക്തമാണ് .
കുടുംബസുഹൃത്തായ ഇസ്സത്തു ദൌല എന്ന പ്രായം ചെന്ന സ്ത്രീ . കുടിലതയുടെ വിശ്വരൂപം പൂണ്ടവളാണ് .ധനാഢ്യ കുടുബാംഗം . ആർഭാട ജീവിതം നയിക്കുന്നവൾ . മാറിമാറി വരുന്ന ഭരണതലത്തിൽ ഉദ്യോഗസ്ഥവൃന്ദങ്ങളിലും പ്രീതിനേടിയെടുക്കാൻ കൗശലങ്ങളും സൂത്രപ്പണികളും ഒപ്പിച്ചു നടക്കുന്നവൾ . കാര്യസാധ്യത്തിനായി അവർ സമൂഹത്തിൽ ഉജ്ജ്വലവ്യക്തിപ്രഭാവമുള്ള സാറിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു . അവിടെ ചതിയുടെയും വഞ്ചനകളുടെയുടേയും കാപട്യം അഴിയുന്ന കാണാം .ഒരു ശില്പം കൊത്തുന്നപോലെ സൂക്ഷ്മതയോടെ മനുഷ്യ മനസ്സുകളുടെ ഉരുക്കഴിക്കുന്നത് .
ജൂതന്മാർ , ഹിറ്റ്ലര്‍, കമ്മൂണിസം ഫാസിസം റഷ്യ ജർമ്മനി ഇങ്ങനെ ഒരു വൻകരയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുന്നുണ്ട് . വിദേശ പട്ടാളക്കാരായി അവിടെ ഇന്ത്യക്കാരും ഫ്രഞ്ച്കാരുമുണ്ട്. പൊതുവെ ഇന്ത്യൻ പട്ടാളക്കാരെയും വനിതകളെയും മോശവും തരംതാഴ്ന്നതുമായ രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. കമ്മൂണിസ്റ്റ് ആശയങ്ങളുടെ വേരുകൾ പടർത്താൻ പ്രവർത്തിക്കുന്ന സഖാവ് ഫതുഹി . ഗോത്രവംശ പ്രധാനികളായ രണ്ടു സഹോദർന്മാർ , ഇവരെല്ലാം യൂസഫ് ന്റെ സുഹൃത്തുക്കൾ ആണെങ്കിലും യുസുഫ് അവരിൽ നിന്നെല്ലാം മാറി ചിന്തിക്കുന്നവൻ ആണ് .
സംഘർഷഭരിതമാണു അവസാന ഭാഗങ്ങൾ . പരസ്പരധാരണയോ ആശയ ഐക്യമോ ഇല്ലാതെ നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയുടെ കാഴ്ചകൾ . ഒളിപ്പോരും പട്ടാളവും ഒരു യുദ്ധമുഖത്തെന്നപോലെ വളരെ കലുഷിതമായ അന്തരീക്ഷം അസ്വസ്ഥവും വേദനാജനകവുമാണ് . യുദ്ധവും വിശപ്പും ദാരിദ്ര്യവും എത്ര പരിതാപകരമാണ് എന്ന് നമ്മെ കാണിച്ചു തരുന്ന കാഴ്ച്ചകൾ ആണ് നിറയുന്നത് .
യൂസഫ് കൊലചെയ്യപ്പെടുകയാണ് . യുസുഫ് ന്റെ മേൽനോട്ടക്കാരൻ സൈദ് മുഹമ്മദിൽ നിന്ന് കൊലയ്ക്ക് പിന്നിലെ ചതിയും കള്ളപ്രചരണങ്ങളും കേട്ട് ഒരു ഘട്ടത്തിൽ സാറിയുടെ ചോര തിളയ്ക്കുന്നു . മാനസികമായി തളർന്ന സാറിക്ക് ഡോക്ടർ അബ്ദുല്ലഖാന്റെ വാക്കുകൾ ശക്തിപകരുന്നു . അവളിലെ സ്ത്രീ ഉണരുകയാണ് !.ജ്വലിക്കുകയാണ് ! യുസുഫ് ബാക്കിവച്ചുപോയ ചെറുത്തു നില്പ്പിന്റെ പോരാട്ടവീര്യം അവളിൽ തിളയ്ക്കുന്നു .
സാറിയിലെ നെരിപ്പോട് തകർന്നു അവിടെ ഒരു സൌവശൂൻ പിറക്കുന്നു ! ചോര വീണ മണ്ണിൽ നിന്നും പോരാട്ടത്തിന്റെ പുനർജ്ജനിയുടെ പുഷ്പം ! ഇതാണ് സൗവശൂൻ !
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
മംഗളത്തിന് നൽകിയത് ഷോർട്ട്

Comments
Post a Comment