ആരൂഢം വായന
നിഷ്കാസിതരുടെ ആരൂഢം .
വായന :- ജി സുതിന
===================
മായേച്ചിയുടെ,'നിഷ്കാസിതരുടെ ആരൂഢം' വായിച്ചു.അത്ഭുതപ്പെട്ടു പോയി.പരിമിതമായ ഒരു ചുറ്റുപാടിലിരുന്നു കൊണ്ട് എത്ര വിശാലമായൊരു സഞ്ചാരമാണ് മായേച്ചി നടത്തിയത്!ലോകത്തിന്റെ മുക്കിലും മൂലയിലും,തൂണിലും തുരുമ്പിലും വരെ നിഷ്പ്രയാസം ഇറങ്ങിച്ചെന്നിരിക്കുന്നു!
മായേച്ചിയിലെ പെണ്ണ് വെറുമൊരു പെണ്ണല്ല.'ചുട്ടുപഴുത്ത ചട്ടുകമാണവൾ'!പെണ്ണ്് ഒരു പണയ വസ്തു അല്ല എന്ന് തെളിയിക്കുവാൻ,അവളുടെ ജീവിതത്തിന്റെ പല അവസ്ഥകൾ മായേച്ചി 'കലഹം'എന്ന കവിതയിലൂടെ ചൂണ്ടിക്കാണിക്കുന്നു.ബാല്യം മുതലുള്ള ജീവിതഘട്ടത്തിൽ അവൾ പോരാടി ആർജ്ജിക്കുന്ന കരുത്ത്. അത് കാരിരുമ്പിന്റേതാണ്.ചോര കുടിച്ചു മദിക്കുന്ന അധികാരി വർഗ്ഗത്തിനെ ഒരു ഭ്രാന്തൻ നായയെ പോലെ പൂട്ടണം എന്ന് പറയുന്ന വാക്കുകൾക്ക് വജ്രത്തിന്റെ കഠിന്യമാണുള്ളത്.
മാതൃത്വത്തിന്റെ മഹനീയ ഭാവങ്ങളെ 'വാത്സല്യക്കനിവ്' എന്ന കവിതയിൽ മായേച്ചി വരച്ചു കാട്ടിയിരിക്കുന്നത് വിവരണാതീതമാണ്.സ്നേഹവാത്സല്യത്തിന്റെ ചൂടും ചൂരും നൽകി വളർത്തുന്ന,അമ്മമാരെ മറന്നു ലഹരിക്കടിമപ്പെട്ടു പോകുന്ന,അമ്മയെയും സഹോദരിയെയും വേർതിരിച്ചറിയാൻ കഴിയാത്ത,മത മാത്സര്യത്തിന്റെ പേരിൽ ചോരകുടിച്ചു മടിക്കുന്ന യുവത്വങ്ങൾ.അവസാന നിമിഷം വരെയും തന്റെ മകന് സത്ബുദ്ധി നൽകാൻ പ്രാർഥിക്കുന്ന അമ്മ.എത്ര മുറിഞ്ഞാലും മുറിഞ്ഞു പോകാത്തൊരു ബന്ധം.അതാണ് അമ്മ എന്ന സത്യം.മയേച്ചീ,നമിക്കുന്നു.അമ്മയെന്ന സത്യത്തെ വിവരിക്കാൻ ഇതിനപ്പുറം വാക്കുകൾ വേണ്ട.
"എന്നും ഞാനുമെന്റെ നോവുകളും
മണ്ണിൽക്കുതിർന്നു വീണു ചോരപ്പൂക്കളായ്,
ഉന്മത്തരായ് പായുന്നു.
ഇല്ല!ഞാനൊന്നു മയങ്ങിക്കോട്ടെ
സ്വൈര വിഹാരത്തിനായ്,
പോയ് വരിക നീ
അന്നു പാടാം ഞാൻ പാടാത്ത
ശോണിമ പകർന്ന പോക്കു വെയിൽ
നിഴൽ ചിത്ര ഗാഥകൾ..."
തീർച്ചയായും ഇനിയും മായേച്ചി പാടും.പോക്കു വെയിലിന്റെ ശോണിമയും,നീലമഞ്ഞിന്റെ കുളിരാർന്ന കിന്നാരവും,പെയ്തു തീരാത്തൊരു മഴയുടെ ഹൃദയരഹസ്യവും ഒക്കെ മായേച്ചി പാടും.
സ്നേഹത്തിന് സുഗന്ധത്തിന്റെ ഭാഷയാണെന്നു പറയുന്ന കവി,കാട്ടിലും മേട്ടിലും കോരിച്ചൊരിയുന്ന ഇടവ മഴയായ് പെയ്തിറങ്ങാൻ വെമ്പൽ കൊള്ളുകയാണ്.
ഇന്ദ്രിയങ്ങൾ കുളിരു കോരുന്ന കേരള നാടിന്റെ ഇന്നത്തെ ദുർഗതിയോർത്തു മായേച്ചി വിലപിക്കുന്നു.ഉറവ വറ്റാത്ത നീർച്ചാലുകളെയും വീണ്ടു കീറാത്ത നെൽപ്പാടങ്ങളെയും വീണ്ടെടുക്കുവാൻ,ഒരു നവ കേരളത്തെ പടുത്തുയർത്തുവാൻ മായേച്ചി നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.
ഭൂമിയുടെ മാറിനെ കീറിപ്പിളർന്നു,പ്രണവായുവിനെപോലും മലിനമാക്കി ശ്വാസം മുട്ടിച്ചു,കുന്നിടിച്ചു നിരത്തി സൗധങ്ങൾ പണിത് മദിച്ചു വാഴുന്ന കാട്ടാള വർഗ്ഗത്തോട് മായേച്ചി ചോദിക്കുന്ന ചോദ്യങ്ങൾ ഏറെയാണ്.
നിനവിൽ വിരിയാനേറെ മോഹങ്ങളുള്ളൊരു പെൺ പൂവ്!
ചാരൻ,പടരാൻ താങ്ങുകൾ ഒന്നും വേണ്ട മായേച്ചി."അറുത്തു നീക്കിലും കിളിർത്തിടും ഞങ്ങളീ മണ്ണിൽ".അതെ.വാക്കുകളുടെ പടവാളെടുത്തു പൊരുതണമിനിയും.
ഇന്നും മനസ്സിൽ പച്ചപ്പോടെ നിൽക്കുന്ന ബാല്യത്തിന്റെ സ്മൃതികളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു 'നനഞ്ഞൊട്ടിയ ബാല്യങ്ങൾ 'എന്ന കവിതയിലൂടെ.
തീക്കൊള്ളി കൊണ്ട് ചൊറിയാൻ വരണ്ട ആരും ഉടലാകെ പഴുപ്പിക്കും,ചുട്ടെടുക്കുമ്പോൽ പൊരിച്ചെ്ടുത്തു എറിഞ്ഞു കൊടുക്കും ആൾക്കൂട്ടത്തിലേക്ക്' എന്നിങ്ങനെ സധൈര്യം പറയാൻ മറ്റാർക്കാണ് കഴിയുക?
മായേച്ചിയുടെ ഈ സമാഹാരത്തിൽ പോയ കാലത്തിന്റെ വ്യാകുലതകൾ ഉണ്ട്.ബാല്യ കൗമാരങ്ങളുടെ അവിസ്മരണീയ നിനവുകൾ ഉണ്ട്.വേർപാടിന്റെ വേദനയുണ്ട്.
വായനക്കാരായ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിന്റെ വസന്തങ്ങളിൽ ഒരു വർണ്ണ പതംഗമായി പാറി പറക്കുകയാണ് മായേച്ചി ഈ കവിതകളിൽ കൂടി.നൈസർഗ്ഗികമായ രചനയുടെ,ആരെയും അത്ഭുതത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ഒരു സൃഷ്ടിയായി 'നിഷ്കാസിതരുടെ ആരൂഢം' ഉയർത്തപ്പെടുമ്പോൾ,ഈ നൂറ്റാണ്ടിന്റെ തന്നെ അത്ഭുതപ്രതിഭാസമാണ് മായേച്ചി എന്ന് നമുക്ക് നെഞ്ചുറപ്പോടെ പറയാം.കാരണം,കാലത്തിന്റെ കളങ്കമില്ലാത്ത തുറന്നെഴുത്താണ് മായേച്ചിയുടേത്.ജീവിതത്തിന്റെ നാനാ തുറകളിലേക്കും ഇറങ്ങിച്ചെന്ന്,അന്ധകാരം നിറഞ്ഞ മനുഷ്യമനസ്സുകളിൽ തൂ വെളിച്ചത്തിന്റെ വാതായനങ്ങൾ തുറക്കാൻ ഇനിയും മായേച്ചിയുടെ തൂലികയ്ക്ക് കഴിയുമാറാകട്ടെ!
പ്രാർഥനയോടെ,
സസ്നേഹം,ജി.സുതിന
===========

Comments
Post a Comment