ആരൂഢം വായന ശ്രീജ വാര്യർ
നിഷ്കാസിതരുടെ ആരൂഢം ... മായാ ബാലകൃഷ്ണൻ
,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,, ,,, ,,,,,,,,,,,,,,,,,,,,,,,,,,,
ഈ വർഷത്തെ അവസാനത്തെ പുസ്തകപരിചയമാണിത് . മുഖപുസ്തകമാണ് മായയുടെ കാഴ്ചകളെ വർണ്ണാഭവും വിശാലവുമാക്കുന്നത് . ' യുദ്ധമൊഴിഞ്ഞ യുദ്ധഭൂമിയാണു ഞാൻ ' എന്നുള്ള സ്വയം പരിചയപ്പെടുത്തൽ മായയ്ക്കു മാത്രമല്ല , എല്ലാവർക്കും ബാധകമാണ് . യുദ്ധമൊഴിഞ്ഞു എന്നു കരുതി ആശ്വസിക്കുന്നിടത്തുനിന്നും നാമെത്തിച്ചേരുന്നത് ഘോരമായ മറ്റൊരു യുദ്ധമുഖത്തേയ്ക്കാണ് . അതും തീർന്നാൽ മറ്റൊന്ന് നമ്മെ കാത്തിരിപ്പുണ്ടാകും . പോരാടുക ... ജയിക്കുകയോ തോൽക്കുകയോ ചെയ്യുക ... വീണ്ടും പോരാടുക . ഇതാണു ജീവിതം .
2016 ൽ ഇറങ്ങിയ ' തുടികൊട്ട് ' മികച്ച നിലവാരമുള്ള ഗ്രന്ഥമാണ് . അതിനുശേഷമിറങ്ങുന്ന ഈ കവിതാസമാഹാരവും വായനക്കാരെ നിരാശരാക്കില്ല . ഇതിലെ 40 കവിതകളിൽ വിശാലലോകത്തിന്റെ വിവിധ വർണ്ണങ്ങളുണ്ട് . രൗദ്രതയുടെ തീനിറവും , സാന്ത്വനത്തിന്റെ നിലാവഴകും , നിസ്സഹായതയുടെ ഇരുളിമയും , സ്വപ്നങ്ങളുടെ ഏഴുനിറങ്ങളും , തത്ത്വചിന്തയുടെ ശുഭ്രവർണ്ണവും , ഗൃഹാതുരത്വത്തിന്റെ ഹരിതവർണ്ണവും ഇടകലർന്നുകാണാം . ഈ വർണ്ണങ്ങളിൽ അലിഞ്ഞലിഞ്ഞില്ലാതാകുന്ന ഭാവങ്ങൾ അനവധിയാണ് . അതറിയുവാൻ കവിതകളിലൂടെയൊന്നു സഞ്ചരിക്കണം .
മഹാകവി ജി. യുടെ നാട്ടുകാരിയെന്ന നിലയിൽ ആദ്യകവിത അദ്ദേഹത്തിന്റെ സ്മരണികയാക്കിയിട്ടുണ്ട് . ആർദ്രമായ ആ ഗുരുവന്ദനം ഈണത്തിൽ ചൊല്ലാവുന്ന കവിതയുംകൂടിയാണ് .
" വിസ്മീതചിത്തയാമെൻ വിരൽത്തുമ്പിലൊരു കാവ്യമാണയു നീ .. "
' മുഗ്ദ്ധം ' എന്ന രണ്ടാമത്തെ കവിതയിൽ മായ പറയുന്നുണ്ട് . തുടർന്നുവരുന്ന കവിതകളിലൂടെ മനസ്സോടിക്കുമ്പോൾ , ഈ വാക്കുകൾ കാവ്യദേവതയോടുള്ള നിർദ്ദേശമാണോ എന്നുതോന്നിപ്പോകും .
ഈ കാവ്യ സമാഹാരത്തിൽ കൂടുതലും സ്ത്രീപക്ഷത്തുനിൽക്കുന്ന കവിതകളാണ് . സ്ത്രീയുടെ വാത്സല്യം , സ്നേഹം , കാരുണ്യം , ശക്തി , അമർഷം , സ്വപ്നം എന്നിങ്ങനെ വിവിധ ഭാവതലങ്ങൾ ഇതിലെ കവിതകളിൽ ചിതറിക്കിടക്കുന്നു . അതിലൊന്നാണ് ' ഒടുവിലെ വരം ' .
" വിട പറയും മുമ്പ് ഒരുവരം മാത്രം ചോദിച്ചോട്ടേ
ഈ വന്യഭൂവിൽ ഇനിയൊരു ആൺതരി പിറക്കാത്ത കാലം വരേയ്ക്കും നീയെന്നെ ആ പഴയ അഹല്യയാക്കൂ , ശിലാപ്രതിമയാക്കൂ .."
എന്നുപറയുന്നിടത്ത് , ഇന്നത്തെ വികലമായ ആണത്തത്തോടുള്ള അമർഷമാണ് സ്ഫുരിക്കുന്നത് . അതുപോലെയുള്ള അമർഷവിസ്ഫോടനമാണ് ' പൊന്നല്ല , വെറും പെണ്ണല്ല ' എന്ന കവിതയും .
" പൊള്ളുന്ന ചുട്ടുപഴുത്ത ചട്ടുകമാണവൾ
പൊള്ളണം , ആഭാസന്മാരെ അഴിച്ചിട്ട് ഉടലോടെ പൊള്ളിക്കുമവൾ ..."
തുടർന്നുവരുന്ന വരികളിലും ഈ പക വികലമാനസരെ പൊള്ളിക്കുന്നുണ്ട് , എരിയ്ക്കുന്നുണ്ട് .
" ഊതിക്കാച്ചിയ ചട്ടുകമാകണം അവൾ " എന്നു ഈ കവിതയിൽ മാത്രമല്ല , പല കവിതകളിലും മായ അടിവരയിട്ടു പറയുന്നു .
സ്വന്തം കുലത്തിൽനിന്നും നിഷ്കാസിതരായ കാട്ടുപൂക്കളെ , അവരുടെ ശക്തിയെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന കവിതയാണ് ' നിഷ്കാസിതരുടെ ആരൂഢം ' എന്ന കവിത .
" ഏതുപൊന്തയിലും മൊട്ടിടും
കാട്ടുപൂവാണു നീ "
" വാനിലുയർന്നു നിൽക്കാൻ
തനിക്കു താനേ വളരണം " . അതെ . സ്വയം പര്യാപ്തതയാണവളുടെ ഒരു ശക്തി .
" ആർക്കുമുന്നിലും ഇലയിട്ടു വിളമ്പാത്തയെൻ
ആത്മാഭിമാനമുണ്ടതിൽ " ആ വിശുദ്ധശക്തി മനസ്സിലുണ്ടെങ്കിൽ അവൾക്കു കൈവരുന്ന ശക്തി എത്രയെന്നും മായ അടയാളപ്പെടുത്തുന്നുണ്ട് .
" കരിംതേളുകൾ പെരുംതല മൂർച്ഛിച്ച്
അരിക് പറ്റിയാൽ കാതടച്ച് ചാർത്താൻ കരുത്ത് " . അത് കാണിക്കുവാൻ മാത്രം ശക്തയാണ് സ്ത്രീകളെന്ന് മായ ഓർമ്മിപ്പിക്കുന്നു. ഇതു തിരിച്ചറിയാതെ കശക്കിയെറിയാൻ നിന്നുകൊടുക്കരുതെന്ന് കവയിത്രി പറയുന്നു .
" അറുത്തു നീക്കിലും കിളിർത്തിടും
പെണ്മതൻ ഉയിരായ് .... " ഈ കാട്ടുപൂക്കൾ തളിർത്തു, പൂത്ത് , വിരിഞ്ഞ് സുഗന്ധം പരത്തണമെന്നും പറയുന്നതിലൂടെ , മായ പെണ്മനസ്സിനു കരുത്തു പകരുകയാണുചെയ്യുന്നത് .
പുരാതനകാലം മുതലേ ' സർവംസഹ ' എന്ന വിശേഷണത്തിനു അർഹയാണ് സത്രീ .
" ജന്മസാഫല്യമാണമ്മയ്ക്കു തൻ കുഞ്ഞ് " .( വാത്സല്യക്കനിവ് ) എന്നതാണ് സത്യം . അതുപോലും നിഷേധിക്കപ്പെട്ട ആദിമാതാവിനെ മറക്കുന്നതെങ്ങനെ . ആ ധൈര്യം , ആ സഹനം , ആ നൊമ്പരം , ആ ത്യാഗം , ആ പക അതൊക്കെ എങ്ങനെ വിസ്മരിക്കും !!!
" വംശപ്പിറവിയ്ക്ക് ഈറ്റില്ലമൊരുക്കിയ മഹായാത്ര
ഒരു പെണ്ണെന്നവളുടെ ഘോരവേദനയ്ക്കറുതിയില്ലാ
പ്രപഞ്ചനീതിയുടെ കരങ്ങളിൽ മാതൃത്വം ബലിയേകിയോൾ " ( ഇരുളും പൊരുളും )
വരരുചിയുടെ പത്നി ആ മഹാബലി നൽകിയില്ലായിരുന്നുവെങ്കിൽ പലപലവർണ്ണത്തിൽ , ജാതിയിൽ നമ്മൾ വേർതിരിയില്ലായിരുന്നു .
ഈ അമ്മയുടെ കണ്ണീരിൽക്കുതിർന്ന മഹാത്യാഗത്തിന്റെ സന്തതിപരമ്പരകളാണ് നമ്മളെന്നും , എന്നിട്ടുമെന്തിനിങ്ങനെ പരസ്പരം പോരടിച്ചു അശാന്തരാകുന്നു എന്നും കവയിത്രി നമ്മെ ചിന്തിപ്പിക്കുന്നു .
അമ്മയെന്നാൽ ...
" മഴകളേതും നനഞ്ഞ് അടുക്കളപ്പുറത്ത് ആരാലുമറിയാതെ കാലം അരച്ചുതീർക്കുന്ന യന്തം .." ( അമ്മ അമ്മി )
സൗഹൃദമെന്നാൽ ...
" ഒരുമയായ് വളരുന്ന സ്നേഹത്തെ സൗഹൃദമന്ന് വിളിക്കാമെങ്കിൽ .... " ( പുനർജ്ജനി )
കലഹമെന്നാൽ .....
" താൻപോരിമയിലൂന്നി സ്വയം ചിറകടിച്ച് ഉയരണം " . അല്ലാതെ പന്തംകൊളുത്തിയോ , പോരടിച്ചോ , പോർവിളിച്ചോ നടത്തുന്ന ആഭാസനൃത്തമല്ല എന്ന് കവയിത്രി ഉറപ്പിച്ചു പറയുന്നു .
മാതൃത്വത്തിന്റെ മഹനീയത വിശദീകരിക്കുന്ന മറ്റൊരു കവിതയാണ് ' വാത്സല്യക്കനിവ് ' .
" മണ്ണാകും കാലവും , ഉദരത്തിലേറ്റിയ
ബന്ധമറ്റുപോകാതെ , മുറിച്ചാലും
മുറിയാത്തൊരു ബന്ധം ..." മാതൃത്വമെന്ന ഈ മഹാസത്യത്തെ നമ്മളിലെത്രപേർ തിരിച്ചറിയുന്നു . ??
സ്ത്രീപക്ഷ കവിതകളല്ലാത്ത കവിതയിലൂടെ പല കാഴ്ചകളും മായ നമുക്ക് കാണിച്ചുതരുന്നു . അവതാരികയെഴുതിയ ശ്രീ . രാവുണ്ണി സാർ പറഞ്ഞതുപോലെ ' കെട്ടകാലത്തോടുള്ള കലഹങ്ങളാണ' തിൽ . ' മായം കലർന്ന. ലോകത്തോടുള്ള അമർഷങ്ങളാ' ണതിൽ. ലോകസംഭവങ്ങളും , പ്രകൃതിസ്നേഹവും , കൃഷ്ണഭക്തിയും , മതഭ്രാന്തും , രാഷ്ട്രീയപേക്കൂത്തുകളും , ബാല്യസ്മൃതികളുമെല്ലാം വരികളിലൂടെ ആവിഷ്ക്കരിക്കുമ്പോൾ അതിനെന്തൊരു തീക്ഷ്ണതയാണെന്നോ !! . നോക്കൂ..
" ദിഗ് വിജയത്തിൻ കുതിരയല്ലിത്
അധികാരദുർമ്മേദസ്സിൻ ചോരകുടിച്ചുവീർത്ത,
കുതിരപ്പന്തികൾക്ക് കാവൽനിൽക്കും
വെറും ചാവാലിക്കുതിരയാണിത് .." ( ചതുരംഗക്കളത്തിൽ )
" ഇവിടെ കടിഞ്ഞാൺ മുറുക്കി
തൂക്കിലേറ്റേണ്ടത്
തടയില്ലാത്ത നിന്റെ നാവുകളെ
സ്ഫുടം ചെയ്തെടുക്കേണ്ടത്
വിഷംകുടിച്ച് തിടംവച്ചുവീർത്ത
നിന്റെ ആത്മബോധത്തെ .." ( പോവുക പോർക്കളമല്ലിത് )
" പാപത്തിൻ ഫലം ഭുജിക്കുവോർ
പാപത്തിൻ വിത്തുകളെറിയുന്നു " ( ഉയിർപ്പ് )
" അന്നന്നു കാണുന്നതിനെ വിശ്വസിച്ചീടിൽ
ഇന്നിന്റെ മുഖമെത്ര വികൃതം? " ( നേരിൻ നേർമ്മ )
" ഒരുമഴയ്ക്ക് തോരുകില്ലെൻ
ബാല്യത്തിന്നോർമ്മകൾ " .( നനഞ്ഞൊട്ടിയ ബാല്യങ്ങൾ )
" മണ്ണിനെ , പ്പെണ്ണിനെ ഒളിഞ്ഞാക്രമിക്കുന്നു
ഇതോ നാട്ടുനീതി .?" ( നാട്ടുനീതി )
" എന്തിനുവൃഥാ കേഴുന്നു മാനുഷരേ
അന്തമില്ലാത്തൊരൂഴിയിൽ നാം ഒന്നുമല്ല " ( ഭ്രാന്തൻ ചിരി )
ഇതുപോലുള്ള വരികൾ ഇനിയും അനവധിയുണ്ട് .
അച്ഛന്റെ ഓർമകളിലും സ്നേഹത്തിലും നൊമ്പരപ്പെടുന്ന ഒരു മകളെ ' നിശ്ചലം നിമിഷരഥം ' എന്ന കവിതയിൽ കാണാം . ജന്മസത്യമെന്തെന്ന് മനസ്സിലാക്കിയ തത്ത്വജ്ഞാനിയെ ' ഭ്രാന്തൻ ചിരി ' യിൽ കാണാം . കവിതയെന്തിനെന്നറിഞ്ഞ ഒരു കവിയെ ' കാവ്യോപാസക'യിൽ കാണാം . കണ്ണീരിനുപ്പല്ല എന്നു തിരിച്ചറിഞ്ഞ ഒരു സ്നേഹോപാസകയെ ' ആർദ്രരേണുക്കളി' ൽ കണ്ടെത്താം . നിഷ്കളങ്കയായൊരു കൃഷ്ണഭക്തയെ ' ദർശനം , കണ്ണനെത്തേടി ' എന്നീ കവിതകളിൽ ദർശിക്കാം . " അന്നു നനഞ്ഞൊരാ മഴകൾക്കിന്നു ഭംഗിയും പോരാ .."
( നനഞ്ഞൊട്ടിയ ബാല്യങ്ങൾ ) എന്നുപറയുന്ന മായയെന്ന മഴയുടെ കാമുകി
" ഇനിയൊരു ജന്മമുണ്ടെങ്കിലോ
എനിക്കു മഴയായ് ജനിക്കണം
മഴയെങ്കിലോ , എനിക്കിടവമഴയായ്
പിറവിയെടുക്കണം " ( ഇടവച്ചാർത്ത് )
എന്ന് ആശിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ .
ഇക്കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട. രണ്ടുകവിതകളാണ് ' കലഹം' , ' ദർശനം ' എന്നിവ . ചെറുപ്പം മുതലേ എന്റെ സുഹൃത്ത് കൃഷ്ണനായതുകൊണ്ട് ' ദർശനം ' എനിക്കുമൊരു കൃഷ്ണദർശനം തന്നെയായിരുന്നു . അതുവായിച്ച് ഒടുക്കം ഞാനും ചോദിച്ചു .
" എന്തിനു കണ്ണാ നീ എന്നെയും മോഹിപ്പിച്ചു കടന്നുപോയീ .." ഈ ജീവിതംതന്നെ അവനവനോടുള്ളൊരു കലഹമാണ് , യുദ്ധമാണ് എന്ന തത്ത്വമാണ് ' കലഹം ' എന്ന കവിതയിലൂടെ മായ പറയുന്നത് . ജനിച്ചുവീഴുന്ന നാൾ മുതൽ മരണം വരെയും നമ്മൾ നിരന്തരം നമ്മളോടുതന്നെ കലഹിച്ചുകൊണ്ടിരിക്കുന്നു . കാമ ക്രോധലോഭമോഹങ്ങളോടുള്ള കലഹമാണു ജീവിതം . ഈ നാലു ശത്രുക്കളോട് പടപൊരുതി ജയിക്കുന്നവനേ ഈ ജീവിതത്തിൽ ശാന്തികിട്ടൂ . ഈ സത്യം തിരിച്ചറിഞ്ഞിട്ടാകണം ' യുദ്ധമൊഴിഞ്ഞ യുദ്ധഭൂമിയാണ് ഞാൻ ' എന്ന് മായ പറഞ്ഞത് എന്നുതോന്നുന്നു . അതറിഞ്ഞാൽ നാം സ്വയം രണാങ്കണത്തിൽ നിന്നും പിൻ വാങ്ങും . ഉള്ളിന്റെയുള്ളിലേയ്ക്ക് ഇറങ്ങിച്ചെന്ന് , പഞ്ചേന്ദ്രിയങ്ങളെ ആവാഹിച്ച് ഹൃത്തിലെരിയുന്ന ഒറ്റച്ചിരാതിനു മുന്നിലിരുത്തി നിദാന്തശാന്തിമന്ത്രമുരുവിട്ട് ധ്യാനത്തിലമരും .
ആശംസകൾ മായാ , കാവ്യതീർത്ഥമാകുന്ന ഇടപ്പാതി മഴയായ് പൊഴിഞ്ഞ് , അക്ഷരത്തുള്ളികളാൽ വായനക്കാർക്ക് ആത്മഹർഷക്കുളിരേകുവാൻ സാധിക്കട്ടെ . ആശംസകൾ .
ശ്രീജാ വാര്യർ

Comments
Post a Comment