വായനാ എഴുത്തു വഴികളിലൂടെ .......!

.വായനാ ദിനം ജൂൺ 19 .............   
🌼🌼🌼🌼🌼🌼

അറിവിന്‍ നിറവായ് വായനാ ദിനം ! 
എന്റെ വായനാ എഴുത്തു വഴികളിലൂടെ ....!

 മണ്ണില്‍ ആഴ്ന്നു പടര്ന്നി റങ്ങുന്ന  വൃക്ഷ വേരുകള്‍ പോലെ പരപ്പും ആഴത്തിലുമുള്ള വായന ഒരു വ്യക്തിയെ സമൂഹ ജീവിയാക്കുന്നു ;
       ജൂണ്‍19  പത്തൊന്പത് ; കേരളത്തില്‍ ഗ്രന്ഥ ശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ പി. എന്‍   പണിക്കരുടെ ചരമ  ദിനം
 .
............... വായിച്ച് വളരാം ; ചിന്തിച്ച് വിവേകം നേടാം .......... 
 എന്ന അദ്ദേഹത്തിന്റെി വാക്കുകള് പുതു തലമുറ യ്ക്കായ്   നമുക്ക് പകർന്ന് നൽകാം !   
വായനയെ  നമുക്കു എന്നും   സ്നേഹിച്ചു   കൂടെ കൂട്ടാം!

 വായന മാത്രമേ എന്നും   എനിക്കു   ലക്ഷ്യമുണ്ടായുള്ളൂ..   മുറിവുകളില്‍ അക്ഷര    മധുരം പുരട്ടി    എന്നും നെഞ്ചോട്‌ ചേര്ത്തു  നോവുകള്‍ ആറ്റുമായിരുന്നു  . വേദന കൂടു വച്ച രാവുകളില്‍ ഉറങ്ങാതിരുന്ന് എന്തിനോ വേണ്ടി ഒറ്റയ്ക്കിരുന്നു തപ്പി തടഞ്ഞു , മുറിഞ്ഞു വീണ അക്ഷര കൂട്ടുകള്‍ പെറുക്കി കൂട്ടി .എന്നിട്ടും കൈപ്പിടിയില്‍ ഒതുങ്ങാതെ പോയ സമയങ്ങളില്‍ അവയെ നോക്കി വിവര്ണ്ണ യായി .

വീണ്ടും തിരികെ  ഉള്ളംകൈയ്യില്‍ ഒതുക്കാനായപ്പോള്‍ വന്നു പതിച്ചത് വിജ്ഞാനസാഗരമായിരുന്നു .N V എന്ന അതുല്യ പ്രതിഭ !!  ആകാശത്തിനു കീഴെ എന്തിനെക്കുറിച്ചും ,ആണവ യുദ്ധങ്ങളും ജെനറ്റിക് എഞ്ചിനീയറിംങ്ങും തുടങ്ങി ലോകം അവസാനിച്ചാലും അന്യം നിന്ന് പോകാതെ അവശേഷിക്കുന്ന കൃമി കീടങ്ങളെ കുറിച്ചും വരെ , എഴുത്തിന്റെ  വിജ്ഞാന ഭണ്ഡകാരം തുറന്നു വിടുന്ന മഹാ സാഗരം  .
ഭാഷയ്ക്കും മണ്ണിനും പരിസ്ഥിതിക്കും വേണ്ടി നില കൊണ്ട മനുഷ്യാത്മാവിന്റെ  ആത്മസത്തയൂറ്റി എഴുതിയ മനുഷ്യ സ്നേഹി ! അതില്‍ വേരുകള്‍ ആഴ്ത്തി  കിളിര്ത്ത  ഒരു ചെറു ചെടി മാത്രമാണ് ഞാന്‍ .
വായനയിലൂടെ തളിരിട്ട അറിവും ആര്ജ്ജിച്ചെടുത്ത ആത്മ വിശ്വാസവും ആണ് എന്നെ നിങ്ങളുടെ മുന്നില്‍ നിറുത്തുന്നത് ! 

എഴുത്തിന്റെ വഴികളിലേക്ക്  തിരിഞ്ഞു നോക്കുമ്പോൾ   
ബാലസാഹിത്യം   വായിച്ച് ആവേശം കൊണ്ട കാലത്ത് ,നടത്തിയ ചില എഴുത്തുകൾ ,ആരേയും കാണിച്ചു കൊടുക്കാൻ പോലും ധൈര്യപ്പെടാതെ  ,ലവ് ലെറ്റർ വായിക്കുന്ന പോലെ , സ്വകാര്യമായ് കൊണ്ടു നടന്ന് ആസ്വദിക്കുകയേ ഉണ്ടായുള്ളൂ .
നന്നായി എഴുതുമെന്ന് അറിയപ്പെടുന്ന സുഹൃത്തുക്കൾക്കിടയിൽ  "  വന്മരങ്ങൾക്ക് ചുവടെ ചെറു വൃക്ഷങ്ങൾ വളരാൻ പാടുണ്ടോ " എന്നൊരു ചിന്താഗതി വന്നപ്പോൾ ആ അദ്ധ്യായം അങ്ങ് അടച്ചു വച്ചു .പിന്നെ വായനയുടെ സ്വതന്ത്ര ലോകമായിരുന്നു .
മാതൃഭൂമി ആഴ്ചപ്പതിപ്പ് ന്റെ താളുകളിലൂടെ കഥയോ നോവലോ ലേഖനങ്ങളോ എന്നൊന്നും ഭേദമില്ലാതെ   പലതും വായിച്ചു .
രോഗങ്ങളും  ദുരിതങ്ങളും നമ്മെ സമൂഹത്തിൽ നിന്നും വേർപെടുത്തി , ജീവിതത്തിൽ  ഒറ്റപ്പെടുന്നവർക്ക് ഈ വായന വളമാണ്  . 
അവിടെയാണ് മണ്ണിൽ ആഴ്ന്ന് വേരുകൾ പടർത്തി ഒരു വൃക്ഷം പോലെ അത് നമ്മെ സമൂഹ ജീവിയാക്കാൻ പ്രേരിപ്പിക്കുന്നത് .
അതിൽ നമ്മുടെ വായനയുടെ സ്വാധീനം കൂടിയാകുമ്പോൾ എപ്പൊഴൊക്കെയോ മനസിൽ ഉരുണ്ടു  കൂടുന്ന പല വിഷയങ്ങളും അക്ഷരങ്ങളായി പുറത്തേക്ക് വരും .
എവിടെ യൊക്കെയോ കുത്തി ക്കുറിച്ച് വച്ചവ ,അത് കവിതയാണ് എന്ന തിരിച്ചറിവ് പോലും   ആദ്യമൊന്നും  ഉണ്ടായില്ല .
അത് പ്രകാശിപ്പിക്കാൻ ഒരു ഇടവും ഉണ്ടായില്ല എന്നതും സത്യം .!
സോഷ്യൽ മീഡിയ തന്ന വലിയൊരു   അവകാശമോ സ്വാതന്ത്ര്യമോ ഒക്കെയായിരുന്നു തുടർന്നുള്ള ഈ  എഴുത്തും .

കൃത്യമായി അളന്നിടാൻ‍ കഴിയാതെ കവിതകളും, ലേഖനങ്ങളും, വായനാനുഭവങ്ങളും ,കഥയെന്നു വിളിക്കാന്‍ പോലും 
ധൈര്യപ്പെടാത്ത  പലതും സുഹൃത്തുക്കൾക്ക് മുന്നിൽ കാഴ്ച്ച വച്ചു . അവർ തന്ന സ്നേഹവും പരിഗണനയും മാത്രമല്ല ,ഓൺലൈൻ മാഗസിൻ ലും മറ്റും വെളിച്ചം 
 കണ്ടപ്പോ സാന്തോഷം മാത്രമല്ല , ആത്മ വിശ്വാസവും ,കൂടുതൽ‍ ,പ്രചോദനവും ആയി. 

  ഇന്ന് ,   കടന്നു വന്ന വഴിത്താരയില്‍ ഞാന്‍ പൊഴിച്ചിട്ട നിറമുള്ളതും മണം വറ്റിയതുമായ ഇലകളുടെയും പൂക്കളുടേയും കൂടാരത്തില്‍ നിന്നും എന്തെങ്കിലുമൊക്കെ എന്റെ  കൂട്ടുകാര്ക്ക്  പകര്ന്നു  തരാനായെങ്കില്‍ ഞാന്‍ സാര്ത്ഥകയായി . എന്നെ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ,ഞാന്‍ വായിച്ചിട്ടുള്ള എന്റെ  സുഹൃത്തുക്കള്ക്ക്  ! എല്ലാവര്ക്കും നന്ദി ! സ്നേഹം ... വായന ഒരു ഒഴുക്കാണ് . അതില്‍ ഒഴുകാന്‍ കഴിയുക . ആ ഒഴുക്കിലും മീന്‍ പിടിക്കാന്‍ കഴിയുന്നെങ്കില്‍ നിങ്ങള്ക്ക്ു ഏതു മഹാസാഗരവും നീന്തിക്കടക്കാം .  

സ്നേഹപൂര്‍വം സ്നേഹിത 
മായ ബാലകൃഷ്ണന്‍🌲💚
 .
🌼🌼🌼🌼🌼🌼

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!