പ്രിയ ഒ എൻ വി

ചിരസ്മരണയിൽ 

**********


 മലയാളത്തിന്റെ അനശ്വരനായ മഹാകവി ശ്രീ ഒ എൻ വി യെ അനുസ്മരിക്കുമ്പോൾ ഒരു ദുഃഖസത്യം മനസ്സിലാക്കിയത് കുറിക്കട്ടെ .
എഴുതി തെളിഞ്ഞവർ പോലും അവസാനനാളുകളിൽ തുടക്കക്കാരുടേതു പോലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ അവഗണനയ്ക്കു വിധേയരാകാറുണ്ട്....
 മഹാകവിയുടെ പ്രസിദ്ധീകരിക്കാനുണ്ടായിരുന്ന കവിതകൾ അദ്ദേഹത്തിന്റെ വേർപാടിനുശേഷം പുസ്തകമാക്കിയപ്പോൾ അതിൽ അവസാനം കൊടുത്തിരിക്കുന്ന ഒരു കവിത കവിയുടെ കൈപ്പടയിൽ എഴുതിയതിന്റെ ഫോട്ടോയും കൊടുത്തിട്ടുണ്ട് .
 "എക്സ്പൈറി ഡേറ്റ് " എന്ന ആ കവിത അദ്ദേഹം അന്ന് കലാകൗമുദിക്ക് അയച്ചുകൊടുക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പ്രിയപത്നിയുടെ വാക്കുകളെ മാനിച്ച്  മാറ്റിവച്ചിരുന്നതാണ് ! എന്നാൽ  അദ്ദേഹത്തിന്റെ വിയോഗശേഷം പത്നി തന്നെ പുസ്തകത്തിനായി ആ കവിത എടുത്തുകൊടുക്കുകയായിരുന്നു .
ഇത് വായിച്ചാൽ എല്ലാം മനസ്സിലാവും !

" എക്സ്പൈറി ഡേറ്റ്' ' കഴിഞ്ഞൊരാസാധനം 
കുപ്പയിലേക്ക് വലിച്ചെറിയൂ ! " 
എന്റെ കവിതയെപ്പറ്റിയാ പണ്ഡിതൻ
നിന്ദിച്ചു ചൊന്നതു ഞാൻ കേട്ടു .
എക്സ്പൈറി ഡേറ്റിന്നരികിലെത്തുന്നൊരാൾ 
അത്യന്തനൂതനമെന്തെഴുതാൻ !
എന്നെ നിന്ദിച്ചോളൂ പാടുകയെന്നതാ - 
ണെന്റെ നിയോഗം ! -  ഞാൻ പാടുന്നൂ...!
എന്റെ എക്സ്പൈറി നേരായിവരുവോളം !
എന്റെ പ്രിയഭൂമി ജീവിക്കുവോളം ! 
ഒ എൻ വി 
*******
തീകോരി വച്ച നൊമ്പരം അനുഭവപ്പെടുന്നില്ലേ....

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!