മഴ ഭീതികൾ!

സുപ്രഭാതം !

രാത്രിയിൽ എപ്പൊഴൊക്കെയോ മഴ തിമിർത്തു പെയ്തുകൊണ്ടിരുന്നു.
ഇടിയും മേളവും തവിടുപൊടി. നെടുമ്പാശ്ശേരിയുടെ മണ്ണും വിണ്ണും നനഞ്ഞു കുതിർന്നു. ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ ഇരമ്പിയാർക്കുന്ന വിമാനങ്ങൾ ഭീതി പരത്തും .
കാത്തുവച്ച സ്വപ്നങ്ങളുമായ് കടൽ കടന്നെത്തുന്ന ഓരോ കുഞ്ഞുജീവനേയും ഈ മണ്ണിൽ ഒരു പോറലുമേൽക്കാതെ കാത്തുകൊള്ളണേ എന്നു പ്രാർത്ഥിച്ചു പോകും.കേൾക്കുന്ന ആരും.!
അതെ ,ഞങ്ങൾ ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും ഇവിടെ പറന്നെത്തുന്ന നിങ്ങൾക്കൊപ്പമുണ്ടാവും ! ശുഭം !
സ്നേഹപൂർവ്വം!മായ ബാലകൃഷ്ണൻ 

ഒരു നാട്ടുകാരിയുടെ ഭീതികൾ...

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!