മറ്റൊരു രാധ




     അവളുടെ ഇട തൂര്‍ന്ന വേണിയില്‍ നിറയെ നക്ഷത്ര മുല്ലകള്‍ വാരി ചൂടിയപ്പോള്‍ അവളെത്ര സുന്ദരിയായെന്നോ......!! മേലാകെ വാരി പൂശിയ പൂനിലാവില്‍ കല്യാണ സൗഗന്ധികത്തിന്‍റെ അഴകോടും തേജസ്സോടും അവള്‍ എങ്ങും നിറഞ്ഞു നിന്നു .


ആ മടിയില്‍ തല ചായ്ച്ച് കിടക്കുമ്പോള്‍ എന്റെ ശ്വാസ നിശ്വാസങ്ങള്‍ ശാന്തി മന്ത്ര ധ്വനികളായി മാറി .കൂമ്പിയ കണ്ണുകളില്‍ പ്രേമോദാരനായി അവനുണര്‍ന്നു .മല്ലീശ്വരന്‍റെ പുഷ്പ ബാണങ്ങള്‍ അവനര്‍പ്പിച്ച കുടമുല്ല പൂക്കളായ് ചുണ്ടില്‍ വിരിഞ്ഞു !ഹൃദയ കോവില്‍ തുറന്ന് അവന്‍ നീട്ടിയ കൈകളില്‍ ചേര്‍ത്തു പിടിച്ച്, തോളുരുമ്മി ഹിമ ധൂമ പാളികള്‍ മൂടിയ ദേവതാരു പൂക്കും താഴ്വരകളിലൂടെ അങ്ങനെ...അങ്ങനെ.....

            
അതാ അവിടെയൊരു മണ്‍കുടില്‍! അതിനുള്ളില്‍ എരിയുമടുപ്പില്‍ ഉലയൂതി മറ്റൊരു    രാധ !!

സ്നേഹപൂര്‍വം

സ്നേഹിത , മായ ബാലകൃഷ്ണന്‍

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!