മായക്കണ്ണന്‍
മായക്കണ്ണന്‍..........
പൂവാടികളില്‍ പൊന്നുഷസ്സില്‍
ചിഞ്ചിലം പുഞ്ചിരി തൂകി
പതുങ്ങി പ്പതുങ്ങിയെത്തിയ
തെന്തിനെന്നുണ്ണീ....!?
മന്ദാര മാലയുമായ് ഞാനെത്തും നേരം
പിന്നില്‍ വന്നെന്നെ കണ്ണ്
പൊത്തി യിക്കിളിയാക്കി
യിട്ടെങ്ങുപോയ്
ഓടിയോളിച്ചു ?
ചിന്നിച്ചിതറിയ ചിലങ്ക മണികള്‍
ഹിമ ബിന്ദുക്കളായെന്‍
നെറ്റിത്തടത്തിലുമ്മ വച്ചതോ !?
ചിച്ച്ലം ചിച്ചിലം ചില്ലകള്‍ തോറും
ആടിത്തിമിര്‍ത്ത കണ്ണന്‍റെ
തോഴനാം കണ്ണനോ
നീ ?
അന്തിക്കു നിന്നെയണിയിക്കാന്‍
ഞാന്‍
കാത്തു വച്ച മഞ്ഞപ്പട്ടു
ചേലയാ കാര്‍മുകില്‍ വന്നു
കവര്‍ന്നെടുത്തു കണ്ണാ !!
സന്ധ്യക്കു ഞാന്‍ കൊളുത്തിയ
തുളസ്സി ചുവട്ടിലെ തിരി നാളത്തില്‍
നാരായണ മന്ത്രമായ്
നീ എന്നിലുദിച്ചൂ !!
രാത്രിയിലമ്പിളിക്കിണ്ണത്തില്‍
പകുത്തു വച്ച പൈമ്പാല്‍
തട്ടിത്തെറിപ്പിച്ച
തെന്തിനെന്നുണ്ണീ ..!!?
നിദ്രയില്‍ നീരാടിയ
രാവിന്‍
പുതപ്പില്‍
നല് കല്‍ക്കണ്ട ക്കനികളായ്
നീ മിഴി ചിമ്മിയോ !!?
തേടി തേടി ഞാനലഞ്ഞാ
കണ്ണുകള്‍ തളര്‍ന്നപ്പോള്‍
പാതി മയക്കത്തില്‍ കണ്ടു ഞാന്‍
കൊണ്ടല്‍ വര്‍ണ്ണനെ !
വെണ്ണ പോല്‍ മണ്ണും
തിന്നിട്ടാ...
കുഞ്ഞു വായിലീരേഴു ലോകവും
കാണിച്ച മ്മയാം യശോദയെ
വിസ്മയ ചിത്തനാക്കിയോരുണ്ണി !
വെണ്ണക്കുടത്തില്‍ കൈയ്യിട്ട
നേരം ,കുഞ്ഞുറുമ്പൊന്നു
ചുണ്ടിലിറുക്കിയ
നൊമ്പരം
കുസൃതിക്കു കണ്ണിറുക്കി
ചെഞ്ചുണ്ടില്‍ പുഞ്ചിരി തൂകി മറച്ചു
മായക്കണ്ണനാം കണ്ണനപ്പോള്‍ !!!
സ്നേഹപൂര്‍വം സ്നേഹിത
[ മായ ബാലകൃഷ്ണന്‍ ........]
Comments
Post a Comment