സൗഹൃദങ്ങള്‍ സുകൃതമാകണം ! ജീവിത അദ്ധ്യായത്തില്‍ നിന്ന് പറിച്ചെടുത്ത ഒരേടാണിത് ! ഇന്നെനിക്ക് ഒത്തിരി സൗഹൃദങ്ങള്‍ ഉണ്ട് . എങ്കിൽ തന്നെയും എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി ,ബാല്യ കൗമാര ,യൗവനങ്ങളെ പുണർന്ന് , സ്നേഹ ഗംഗയായി ഒഴുകിയ ഒരു അസുലഭ സൗഹൃദത്തിനു ഭാഗ്യം സിദ്ധിച്ചവളാണു ഞാൻ ! ചില സൗഹൃദങ്ങള്‍ അങ്ങനെയാണ് .അവ മുറിഞ്ഞു പോകുന്നത് നമുക്ക് സങ്കല്‍പ്പിക്കാനേ കഴിയില്ല .തായ് വേരു പോലെ നമ്മെ പിടിച്ചു നിറുത്തുന്നവയായിരിക്കും . നാലു വയസ്സില്‍ തുടങ്ങി ഇന്നും അതിരുകളില്ലാതെ ,അതിര്‍വരമ്പുകളില്ലാതെ ഒഴുകുന്ന സൗഹൃദമാണ് ഞങ്ങളുടെത് . ആശാന് പള്ളിക്കൂടത്തിലേക്ക് പാട വരമ്പിലൂടെ മുന്നില്‍ പിന്നില്‍ പോകുമ്പോള്‍ തിരിഞ്ഞു നോക്കി,തിരിഞ്ഞു നോക്കി ചിരിച്ചു കാട്ടി , ആ വരമ്പില്‍ കുത്തിയിരുന്ന് ചെളി വെള്ളത്തില്‍ കയ്യിട്ടു പൊടി മീനുകളെ തപ്പിപിടിച്ച്, ആ മുറ്റത്തെ പച്ചപ്പുല്ലില്‍ തുള്ളിച്ചാടി, കൈമാറി തുടങ്ങിയ സൗഹൃദം , പിന്നീട് ,ആദ്യമായി ഒന്നാം ക്ലാസ്സ് മുറിയുടെ വാതിക്കല് പരിഭ്രമിച്ച് നില്ക്കുമ്പോള്, കുട്ടികളുടെ ഇടയില്‍ നിന്നും ചി...
Comments
Post a Comment