നിറവിന്റെ ഘോഷം !ജാനുവരി 17
ജനുവരി 17 തുടികൊട്ട് പുസ്തക പ്രകാശനോൽസവ ദിനത്തിലെ ആവണിപ്പൂക്കൾ....,🌲💜🌲
എന്നും ഓർമ്മിക്കാൻ പ്രിയ സുഹൃത്തുക്കളുടെ ആശംസകളും അഭിനന്ദനങ്ങളും .!
You tube link asianet news
https://youtu.be/M8LDLtnRvCo
asianet news book!release
😊😊😊😊😊😊
" തുടികൊട്ട് "ആസ്വാദനം അജിത ടീച്ചർ 🌲💥🌲🌲💥
https://m.facebook.com/photo.php?fbid=911785622251250&id=100002594632779&set=a.678032468959901.1073741852.100002594632779
Ajitha T g
https://m.facebook.com/photo.php?fbid=909741242455688&id=100002594632779&set=p.909741242455688
Ajitha Teacher 💗🌹
തിരക്കുകളുടെ വെപ്രാളത്തിനിടയ്ക്കാണു മായയുടെ പുസ്തകം അയച്ചു കിട്ടുന്നത് .ഒന്നു നോക്കി,തൊട്ടു സ്നേഹിച്ച് മാറ്റിവച്ചു .വീണ്ടും എടുത്തത് ഒരു ത്രിസന്ധ്യക്ക് ,കാറ്റൊഴിഞ്ഞു പോയ മാനത്തിനു കീഴിൽ ,അവസാന കിളിയും കൂട്ടിലേക്ക് മടങ്ങിയ നേരത്ത് ,കവിതകൾ ഓരോന്നോരോന്നായി വായിച്ചു തീർന്നപ്പോൾ മനസ്സിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത മായ തെളിഞ്ഞ് തെളിഞ്ഞു വന്നുകൊണ്ടിരുന്നു .അവർ കാണുന്ന കാഴ്ച്ചകൾ എന്നെ അമ്പരപ്പിച്ചു കൊണ്ടിരുന്നു .ഒന്നു ചോദിച്ചോട്ടെ കൂട്ടുകാരീ ....!!
,നിങ്ങൾ എങ്ങനെയാണു ഇത്രയധികം പൂക്കളെ മണത്തത്!!? കിളികളെ കേട്ടത് ?പൂമ്പാറ്റകളെ കണ്ടത് ?
നിങ്ങളെ എനിക്കൊന്ന് തൊടാൻ തോന്നുന്നുവല്ലോ ........!😊😊💥💟
അജി്ത ടീച്ചർ 💥🌲💥🌲
ഒരുപാട് പുസ്തകപ്രകാശനത്തിനു പോയിട്ടുണ്ട് .ആളുകൾ ഏറെ ഉള്ളതും ആളുകൾ ഒട്ടും ഇല്ലാത്തവയും കണ്ടിട്ടുണ്ട് . സെലിബ്രിറ്റികൾ ആയിട്ടുള്ളവരെയും അല്ലാത്തവരേയും അതിലൂടെ അറിഞ്ഞിട്ടുണ്ട് . രണ്ടു പുസ്തകം എന്റേതായും പ്രകാശിപ്പിക്കുകയുണ്ടായി .ഇവിടെയെല്ലാം പുസ്തകം എഴുതിയ ആളിന്റെ മുഖവും മനസ്സും ഒരുപോലെ പൂത്തുലഞ്ഞിരിക്കും .വരുന്നവരേയും പോകുന്നവരേയും വേദിയിലിരുന്ന് ചിരിച്ചു കൊണ്ടു സ്വീകരിക്കും . കണ്ണു കൊണ്ട് അടയാളപ്പെടുത്തും .പക്ഷേ ഇന്ന് ജി ശങ്കരക്കുറുപ്പ് ന്റെ നാട്ടിലേക്ക് മായ വിളിച്ച് ചെല്ലുമ്പോൾ അവൾ വേദിയിൽ ഉണ്ടായിരുന്നില്ല .വേദിക്കു താഴെ അവളുടെ വീൽചെയറിനു തൊട്ടടുത്താണു ഞാനിരുന്നതും ,നിയോഗം . ' തുടികൊട്ട് ' എന്ന പുസ്തകം പ്രകാശനം ചെയ്യുമ്പോൾ വേദിക്ക് മുൻപിൽ പൂമാലയിട്ട അച്ഛന്റെ ചിത്രത്തിലേക്കാണ് മായ നോക്കിയിരുന്നത് .ഏറെ സ്നേഹം തോന്നുന്നു .
ഏറെ തിരക്കിനിടയിലും പ്രകാശനം ചെയ്തു കൊടുത്ത റഫീക്ക് അഹമ്മദ് സാറിനോട് ,വി എം ഗിരിജ ചേച്ചിയോട് ,പുസ്തകം പരിചയപ്പെടുത്തിയ സന്തോഷിനോട് ,അവൾക്ക് താങ്ങായതിനു ഏറെ ഇഷ്ടം .....എന്നത്തേയും പോലെ എനിക്ക് അത്ഭുതം കരുതി വച്ച എന്റെ കൂട്ടുകാർക്കും .ഇങ്ങനെയൊരു സുകൃതം കാത്തുവച്ച അൻസാരിക്കയോട് , അനിയന്റെ കരുതലോടെ കൂടെ വന്ന ഷാജിയോട് ,പിന്നിൽ നിന്നും വന്ന് അടക്കിപ്പിടിച്ച പ്രിയയോട് ,അമലുവിനോട് ,ഏത് തിരക്കിലും അരികിലെത്തുന്ന ഷൈജുവിനോട് ,,അക്കാദമിയിൽ ആണെങ്കിൽ നിങ്ങളോട് ഞാൻ മിണ്ടില്ലായിരുന്നു എന്നു പറഞ്ഞ പോൾസൺ നോട് ,മുരളിയോട് ,പേരറിയാത്ത കുറേ കുറേ കൂട്ടുകാരോട് ,
ഒന്നു മാത്രം ആഗ്രഹിക്കുന്നു മായയുടെ ഉള്ളിൽ കവിതയുണ്ട് .അവൾക്കത് വേദനിക്കാതെ എഴുതാൻ കഴിയട്ടെ !
അജിത ടീച്ചർ 🌲💥🌲
സന്തോഷ് കോടനാട് 💥🌲🌲💥💥
https://m.facebook.com/story.php?story_fbid=566409150189368&id=100004608631556
നീണ്ട മുപ്പതു വർഷങ്ങൾ......!! ചലന നിയമങ്ങളുടെ കാർക്കശ്യതയിൽ വെന്ത് അസാധാരണമാം വിധം ഉയിർത്തെഴുന്നേറ്റ മായ ബാലകൃഷ്ണൻ എന്ന കവയിത്രിയുടെ ഇച്ഛാശക്തിയുടെയും സർഗ്ഗാത്മകതയുടേയും നേർസാക്ഷ്യമാകുന്നു ,ഇന്നലെ പ്രകാശിതമായ തുടികൊട്ട് എന്ന കവിതാസമാഹാരം .തീക്ഷ്ണമായ സ്നേഹത്തിന്റേയും ശിശുസഹജമായ നിഷ്കളങ്കതയുടേയും അപാരമായ പ്രകൃതി ബോധത്തിന്റേയും മാനവിക തലത്തിൽ നിന്ന് മനുഷ്യ പറ്റിന്റെ വിശാലമായ ഒരു ലോകം വരച്ചിടുന്നത് കാണുമ്പോൾ അമ്പരന്നു പോകുന്നു . കണ്ടും കേട്ടും മറന്നുപോയ ജീവിതം . ഇനിയും ജീവിക്കാൻ കഴിയാതെ പോയ ഒന്നാണെന്ന് തിരിച്ചറിയുന്നു.
മായ പറത്തി വിട്ട ചിത്ര ശലഭങ്ങളോടൊപ്പം പറക്കാനായതിൽ സന്തോഷം .ഒപ്പം റഫീക്ക് അഹമ്മദിനൊടും ,വി എം ഗിരിജയോടും മറ്റനേകം സാഹോദര്യങ്ങളോടൊപ്പം ചേർന്നു നിൽക്കാൻ കഴിഞ്ഞതിലും ആശംസകൾ .
സന്തോഷ് കോടനാട്.🌲💥🌲💥🌲
തുളസി ടീച്ചർ 💥🌲💥🌲🌲
https://m.facebook.com/story.php?story_fbid=1524702981163383&id=100008710865537
Thulasi teacher 💟
ഇന്ന് പ്രിയ സഹോദരി മായ ബാലകൃഷ്ണന്റെ ( Maya Balakrishnan ) പുസ്തക പ്രകാശനമായിരുന്നു....
നിറഞ്ഞ സദസ്സില്‍ പ്രതീക്ഷകള്‍ പൂത്ത കണ്ണുകളുംനന്മയുള്ള വാക്കുകളും... നല്ല ചിന്തകളുമായി,തന്നെ സ്നേഹിക്കുന്ന ഒരുപിടി സൗഹൃദങ്ങള്ക്കു നടുവില്‍
അവളിന്നു ഏറ്റവും മനോഹരമായി പ്രകാശിക്കുന്ന നക്ഷത്രമായി തിളങ്ങീ.
ആശംസകള് മായ. ഇനിയും ഒരുപാട് നല്ല കവിതകള് ആ വിരല്ത്തുമ്പില്‍പിറക്കട്ടെ. പ്രാര്ത്ഥനകള്‍...
പോകാനും പങ്കെടുക്കാനും കഴിഞ്ഞതില്‍ ഒരുപാടു സന്തോഷം തോന്നുന്നു...
തുളസി കേരളശ്ശേരി 🌲💥🌲💥
അജീഷ് ലാൽ ,ആര്യനാട്
🌲🌸🌷🌷🌷🌷🌷🌷🌷🌸
https://m.facebook.com/story.php?story_fbid=1712211742346282&id=100006724180149
Ajeeshe lal 💗💟
"തുടികൊട്ട്"
[][][][][][][]
"വേർപിരിഞ്ഞീടുവാൻ വയ്യാതെ --
യിറ്റിറ്റു തുളുമ്പും മണി മുകുളമേ !
കണ്ണീരിനുപ്പല്ല മധുവൂറും പൂങ്കുരുന്നിൻ
മിഴിയിലൊളിച്ചിരിക്കും നിറവാർന്ന
സ്വപ്നമാണു നീ"
എന്ന് മായേച്ചി എഴുതുമ്പോൾ നനവ് പടരുന്ന കണ്ണുകളാണ് ,എഴുത്തിനെ കുറിച്ച് ആദ്യമായ്‌അഭിപ്രായം പറയുക. എന്തുകൊണ്ടെന്ന് ചോദിച്ചാൽ ഉത്തരമൊന്നേയുള്ളു.. "ജീവിതം"!
ആത്മാവുള്ള കവിതകൾ കണ്ടിട്ടുണ്ടോ നിങ്ങൾ.
അതാണ്‌മായേച്ചിയുടെ എഴുത്തുകളിൽ കാണാനാകുന്നതും. സ്വപ്നങ്ങൾക്ക്‌പുറകേ സഞ്ചരിക്കാത്തൊരു മനസ്സാണ്; എഴുത്തുകാരിയെന്ന നിലയിൽ മായേച്ചിയെ വ്യത്യസ്ഥയാക്കുന്നതും. അതുകൊണ്ടു തന്നെ എഴുത്തിൽ നിഴലിയ്കുന്ന ജീവിത യാഥാ ർത്ഥ്യങ്ങൾ വായനക്കാരന്റെ സ്വപ്നങ്ങളെ ജീവിതമെന്നപോലെ മനോഹരമായ് പൊതിഞ്ഞു നിർത്തുന്നു.
"നാളേക്കു വിരിയും സ്വപ്നത്തിൻ മലരേ
അരണ്ട കിനാക്കളിലുറഞ്ഞു പോം
ശബളിമയൊന്നു മിഴി തുറക്കുവാൻ
സ്നിഗ്ദ്ധ നൈർമ്മല്യമായ് ചൊരിയൂ !!"
-എന്ന് ഒരു പൂവിനോട്‌പൂമ്പാറ്റയെന്നപോലെ എഴുതി വെയ്കുന്നു എഴുത്തുകാരി.. എടുത്ത്‌പറയേണ്ടുന്ന മറ്റൊരു സവിശേഷത വാക്കുകളുടെ ഭാവ ചേർച്ചയാണ്… മലയാള ഭാഷയെ ഇത്ര മനോഹരമായ് കോർത്ത്‌വെയ്കുന്ന എഴുത്തുകൾ മുഖപുസ്തകത്തിൽ അപൂർവ്വമാണ്… അതുകൊണ്ടു തന്നെയാണ്
"ശിലപോലുമലിഞ്ഞു പോം ഹൃത്തിൽ
വരൂ പനിമതി തിങ്കളേ
ഉടഞ്ഞു പോം അയത്ന ലളിതമാം
കാറൊളി ക്രൗര്യ ബിംബങ്ങൾ ;
മാനം തെളിഞ്ഞു മാനസം ചൊൽ
മണിശകലമേ ചാരു സരോവരമബ്ധി
പോലഴകൊടു ഹൃദയ പുടം നിറഞ്ഞു
തുളുമ്പിടൂ യോരോ ഹൃത്തിലും !"
എന്നെഴുതുമ്പോൾ ഒരു വായനക്കാരനെന്ന നിലയിൽ പലപ്പോഴും എഴുത്തുകാരിയോട് അസൂയ തോന്നിപ്പോകുന്നതും.. എങ്ങനെയാണു ഞാൻ നിന്നെ വായിയ്കുക എന്ന ചോദ്യം എന്നോട്‌തന്നെ പലവുരു ചോദിച്ചിട്ടുള്ളതാണ്…
മനോഹരമായ എഴുത്ത് ശൈലിയിൽ ഒളിഞ്ഞിരിക്കുന്ന താളം തന്നെ വായനക്കാരരെ തീർത്തും പുതു ലോകത്തിലേയ്ക് കൈ പിടിച്ച് നടത്തും. മായേച്ചി എഴുതുന്ന വരികളിൽ പലപ്പോഴും ഒഴുകി നടന്നിട്ടുണ്ട്.
ഞാൻ എന്നെ തന്നെ അറിയുന്നത് പോലെ..
ഞാൻ എന്നെ തന്നെ സ്നേഹിക്കുന്നതുപോലെ..
ഞാൻ എന്നെ തന്നെ അസൂയപ്പെടുന്നത് പോലെ..
അത്ര മനോഹമാണ്.
ഇടയ്ക് നോവുണർത്തുന്ന ചില എഴുത്തുകൾ കാണാറുണ്ട്.. അവയെ വായിച്ചറിയുമ്പോൾ എന്നിലെ ചിലത്‌നഷ്ടമാകുകയും എന്നാൽ പുതിയ ചിലത് വന്നു ചേരുകയും ചെയ്യാറുണ്ട്
"ദഹിക്കാതെയഗ്നിയിൽ
വെന്തിറങ്ങും ചുടു കണമായ്
നോവിന്റെ കരളുതിരും ഗാനം .
അന്നെന്റെ സിരകളിൽ മുറുകിടും
വിയർപ്പുപ്പ് ഇറ്റിടുന്ന ജീവന്റെ കണിക .
നോവുകളിൽ കുറുകിടും അധര പുടം
വിളുമ്പ് പാത്രമായ് മെല്ലെ പൊടിഞ്ഞിടുന്നു.
എന്നും ഞാനുമെന്റെ നോവുകളും
മണ്ണിൽ കുതിർന്നു വീണു
ചോരപ്പൂക്കളായ് , ഉന്മത്തരായ്
കുതിച്ചു പായുന്നു .
ഇല്ല ! ഞാനൊന്നു മയങ്ങിക്കോട്ടെ
സ്വൈര വിഹാരത്തിനായ്
പോയ് വരിക നീ
അന്നു പാടാം പാടാത്ത
ശോണിമ പകർന്ന പോക്കുവെയിൽ
നിഴൽ ചിത്ര ഗാഥകൾ !"
ദുഖഃങ്ങളെ ഇങ്ങനെ കുറിച്ചിടുമ്പോൾ ഏതൊരു വായനക്കാരന്റെ ഉള്ളിലും കടന്ന് പോകുന്ന മൂകത വായിച്ചെടുക്കപ്പെടുമ്പോൾ മനസ്സ് നൊന്ത് പോകുന്നതും അതൊരു എഴുത്ത് മാത്രമല്ല അതിലൊരു ജീവനും, ആത്മാവുണ്ട് എന്നതുകൊണ്ടാണ്…
മായേച്ചിയുടെ എഴുത്തുകളൊക്കെ സ്വരൂപിച്ച് അച്ചടി മഷി പുരട്ടിയിരിക്കുകയാണ് സയൂര ബുക്സ്.
"പ്രിയ കൂട്ടുകാരേ,
എന്റെ കവിതകൾ " തുടികൊട്ട് "
പുസ്തക രൂപത്തിൽ വരുന്നു !
ഭാഷയുടെ സർഗ്ഗ വസന്തത്തിലേക്ക് , എന്റേതായി ഒരു മലരിതൾ ചേർത്തു വയ്ക്കുകയാണ് ,
കാലത്തോട് സംവദിക്കുന്ന , പച്ചയുടെ കാടുകളിലേക്കും , മണ്ണിന്റെയും മഴയുടെയും , ഉർ വ്വരതകളിലേക്കും ആഴ്ന്നിറങ്ങാൻവെമ്പുന്ന മനസ്സിന്റെ തുടി കൊട്ടലുകള്‍ ! ഭക്തിയും പ്രേമവും സ്നേഹ വാത്സല്യങ്ങളും തരളിതമാക്കുന്ന ,ഒരു പിടി വാക്കിന്റെ പൂക്കൾ !
അണയാത്ത ആത്മാവിനെ കുട ചൂടിച്ചും ,
വെയിലിനെ നിലാവാക്കിയും ,
അകലങ്ങളെ അരികിലെത്തിച്ചും,
പിന്തിരിഞ്ഞു നിന്ന് കൂടെ കൂട്ടിയ
പ്രിയ സുഹൃത്തുക്കൾക്കായി ഞാനിത് സമർപ്പിക്കുന്നു."
എന്ന് മായേച്ചി തന്നെ പറയുമ്പോൾ എല്ലാ സ്നേഹിതരുമുണ്ടാകണം ജനുവരി 17 ഞായർ ഉച്ചക്ക് 2.30 നു അങ്കമാലി നായത്തോട് ജി സ്മാരക സ്കൂളിനു തൊട്ടടുത്ത് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ.
പ്രിയപ്പെട്ട മായേച്ചിയ്ക് കുഞ്ഞനുജന്റെ എല്ലാവിധ സ്നേഹാശംസകളും.. :)
അജീഷ് ലാൽ
ആര്യനാട് 🌳🌸🌹🌹🌹
സുധാകരൻ വടക്കാഞ്ചേരി
https://m.facebook.com/story.php?story_fbid=991542684249269&id=100001806412698
Sudhakaran wadakkanchery🌹💟
🌲🌸🌳🌹🌲🌷🌲🌲
ആത്മായനത്തിന്റെ തുടികൊട്ടലുകള്‍...
വിശ്വം മുഴുവന് പ്രകാശം പരത്തുന്ന സൂര്യനാവാം. രാവില്‍ വഴി തെളിയിക്കുന്ന ചന്ദ്രനാവാം.ഇതൊന്നുമാവാന്‍ കഴിഞ്ഞില്ലെന്കില്‍കൂടി ഇച്ചിരിവെട്ടവും പേറി ഇരുളില്‍ വിരുന്നുവരുന്ന മിന്നമിനുങ്ങെങ്കിലുമാവാന്‍ നമ്മള്‍ ശ്രമിക്കണം. ചുറ്റും വെളിച്ചം വിതറുന്ന പ്രകാശധാരയായില്ലെങ്കിലും ഒരു കൗതുകകാഴ്ചയെങ്കിലും സഹജീവികള് ക്ക് നല്‍കാന്‍ ജീവിതം കൊണ്ട് സാധിക്കണം.
മുകളില്‍ പറഞ്ഞ വരികളെ സാര്‍ത്ഥകമാക്കി കൊണ്ട്, തന്നെ വളരെ കാലമായി വിടാതെ തഴുകി ചേര്‍ന്ന് നില്‍ക്കുന്ന അനാരോഗ്യത്തെ മറി കടന്നു, വേദനകളെ ഊര്‍ജ്ജമാക്കി, ജീവിതത്തില്‍ തോറ്റുകൊടുക്കാതെ, അക്ഷരങ്ങളെ ദിനരാത്രങ്ങളിലും ഋതുക്കളിലും ജീവിതസഖനായി കൊണ്ട് നടക്കുന്ന പ്രിയ എഴുത്തുകാരിയാണ് മുഖപുസ്തകത്തിലെ സുപരിചിതയായ കുമാരി മായ ബാലകൃഷ്ണന്‍. മായയുടെ ആദ്യ കവിതാസാമാഹാരമാണ് തുടികൊട്ട്. നാല് ചുവരുകള്‍ക്കുള്ളില്‍ തന്നെ തളച്ചിട്ട കാലത്തിനോട് കലഹിക്കാതെ കാലഘട്ടത്തിലെ കാഴ്ചകളോട് സംവദിക്കുകയാണ് മായ കവിതകളിലൂടെ. ഒപ്പം താനിതുവരെ കാണാത്ത നമ്മോടും. പുസ്തകത്തിലെ കവിതകളില്‍ മായയുടെ ഹൃദയസ്പന്ദനങ്ങള്‍ നമ്മുക്ക് തൊട്ടറിയാം. കരുണയും ഭക്തിയും പ്രകൃതിസ്നേഹവും സമൂഹത്തിലെ മൂല്യച്യുതികളോടുള്ള പ്രതികരണങ്ങളും വായിച്ചെടുക്കാം.
കാട് പൂക്കുമ്പോള്‍ എന്ന ആദ്യ കവിത മുതല്‍ മായ, മായം ചേര്‍ക്കാതെ തന്റെ ജീവിതാഭിലാഷങ്ങളെ അക്ഷരങ്ങളില്‍ കോര്‍ത്തു, നിറവും മണവും സ്നേഹവും ചേര്‍ത്തു നിങ്ങളുടെ കൈവെള്ളയിലേക്ക് സമര്‍പ്പിക്കുകയാണ്. ഒന്നെടുത്തു മണക്കാതെ ഈ മലരിതളുകളെ മാറ്റിവെക്കാന്‍ നിങ്ങള്‍ക്കാകില്ല.
ഇനിയും പറയാന ബാക്കി വെച്ച മോഹങ്ങളൊന്നായി
അടര്ന്നു വീണൊരാ കുന്നിമണികള്‍
ഒന്നൊന്നായി പെറുക്കിയെടുക്കാനും മോഹം.
ഇതിലൂടെ തന്നോട് അപ്രിയം കാട്ടി, ഓടിച്ചാടി നടക്കേണ്ട തന്റെ യൗവ്വനത്തിന്‍റെ ഊര്‍ജ്ജസ്വലതയെ കവര്‍ന്നെടുത്ത പ്രകൃതിശക്തിയെ ശപിക്കാതെ ചെറിയൊരു പരിദേവനത്തിലൂടെ കവി പരിഭവിക്കുകയാണ്. മധുരം പൊഴിക്കും മുത്തശ്ശി മരത്തിന്റെ ആത്മഗതത്തിലൂടെ ലോകത്തെ സ്നേഹിച്ചു സംരക്ഷിച്ചു മരിക്കണമെന്ന സുമനസുകളുടെ നന്മയെ പ്രകീര്‍ത്തിക്കുന്നു. ഒപ്പം വെട്ടേറ്റു വീഴുന്ന ഓരോ മരവും പ്രകൃതിയുടെയും മനുഷ്യന്റെയും ഹൃദയത്തില്‍ വീഴുന്ന പോറലുകളാണെന്നും ഓര്‍മ്മപ്പെടുത്തുന്നു. കൃഷ്ണന്റെ രാധയായി തോളോട് തോളുരുമി, കൊക്കോട് കൊക്കുരുമി പ്രണയലീലകളില്‍ ആറാടാന്‍ കൊതിച്ചൊരു പ്രണയാര്‍ദ്രഹൃദയത്തെ "മറ്റൊരു രാധ"യില്‍ ദര്‍ശിക്കാം. ശരീരം കൊണ്ട് അബലയായ സ്ത്രീകൾക്കെതിരെയുള്ള പുരുഷന്റെ കയ്യൂക്കും പീഡനവും കണ്ടുമടുത്തു, "ഉയിർത്തെഴുന്നേൽക്കുക"യെന്ന് ഉദ്ഘോഷിച്ച് മനക്കരുത്തിന്റെ അവസാനവാക്കായ സ്ത്രീയെ ഉത്തേജിപ്പിക്കുന്നു ഇതള്‍പ്പൂവില്‍.
വിടരുംമുമ്പു ഞെരിച്ചമര്‍ത്തി കശക്കിയെറിയപ്പെടുന്ന കുരുന്നുകളുടെ മൗനനൊമ്പരമാണ് പകയില്‍ വെളിവാക്കപ്പെടുന്നത്. പെൺകുരുന്നുകള്‍ ഭ്രൂണമായി ഗർഭഗേഹത്തില്‍ കിടക്കുമ്പോള്‍ മാത്രമാണ് സുരക്ഷിതയെന്നും അവിടെത്തന്നെ അവള്‍ എരിഞ്ഞു തീരട്ടെ ശാപ്ജന്മമായി സമൂഹത്തിലെ കാമവെറിയന്മാരുടെ കൈകളില്‍ പെടാതെയെന്നും വിലപിക്കുന്നു കവി. പുഷ്പമാല്യം അകലെനിന്നു ഭഗവാനു സമര്‍പ്പിക്കുന്ന, ഭഗവാന്റെ ചാരത്തണയാന്‍ കഴിയാത്ത മഞ്ജുളയെ തേടുന്ന, ദേവപാദത്തില്‍ സ്വയം അർച്ചനയാവാന്‍ കൊതിക്കുന്ന മന്ദാരത്തിന്റെ പരിദേവനങ്ങളെ അസ്സലായി പകര്‍ത്തി വെച്ചിരിക്കുന്നു മന്ദാരപ്പൂവില്‍. എവിടെയോ എന്തോ എന്ന കവിതയില്‍ എന്താണ് ഞാന്‍ അല്ലെങ്കില്‍ എന്താണ് എന്റെ കവിത എന്ന് കവയിത്രി വ്യക്തമാക്കുന്നു. ഈ സമാഹാരത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതിലെ വരികളാണ്.
ചമയങ്ങള്‍ ഇല്ലാത്ത ചമത്ക്കാരമാണ് എന്റെ കവിത,
ഇരുളില്‍ മറയുന്ന നിഴലാണ് എന്റെ കവിത,
നിശബ്ദതയില്‍അലിയുന്ന മൌനമാണ് എന്റെ കവിത.
അവസാനമായി അമ്മ മലയാളത്തേയും കേരളമണ്ണിനെയും . പ്രകീർത്തിച്ചു കൊണ്ട്,
പ്രണാമമർപ്പിച്ചു കൊണ്ട്,
വന്ദിച്ചു കൊണ്ട് അക്ഷരാർച്ചന നടത്തി
നമ്രശിരസയായി നില്ക്കുന്നു നമ്മുടെ പ്രിയ കവി.
മുപ്പത്തിമൂന്ന് കവിതകള്‍ കൊണ്ട് മുഖരിതമായ അറുപത്തി നാല് പേജുകളുള്ള ചെറുകവിതാസമാഹാരമാണ് "തുടികൊട്ട്". കവി അനിയന്‍ കുന്നത്ത് മനോഹരമായ അവതാരിക എഴുതിയിട്ടുണ്ട്. ആസ്വാദ്യകരമാണ് അവതാരികയും. സയൂര ബുക്സാണ് പ്രസാധകര്‍.
തുടികൊട്ട് ജനുവരി പതിനെഴിനു മലയാള സിനിമയിലെ പ്രഗത്ഭനായ ഗാനരചയിതാവ് ശ്രി റഫീക്ക് അഹമ്മദ് പ്രകാശനം ചെയ്യുന്നു. മായ പറഞ്ഞതുപോലെ ഭാഷയുടെ സർഗ്ഗവസന്തത്തിലേക്ക് അവരുടെതായ ഒരു മലരിതൾ ചേർത്തുവെക്കുകയാണ് തുടികൊട്ടിലൂടെ. ഈ വർണ്ണമലരുകൾ അവരുടെ ജീവിതത്തിലും അനുവാചകരുടെ മനസ്സിലും സുഗന്ധം പരത്തട്ടെ എന്നാശംസിച്ചു കൊണ്ട്, മായയുടെ ജീവിതത്തിലും എഴുത്തിലും കൂടുതല്‍ ചെമ്പകമലരുകള്‍ വിടർന്നു സർഗ്ഗപഥങ്ങളെ സുഗന്ധപൂരിതമാകട്ടെ എന്നും പ്രാർത്ഥിച്ചു കൊണ്ട് തുടികൊട്ട് അക്ഷരസ്നേഹികൾക്കായി സമര്‍പ്പിക്കുന്നു.
സുധാകരൻ വടക്കാഞ്ചേരി 🌹🌺🌲🌲
സേതുമാധവൻ 🌲🌹🌸🌲
മായ ബാലകൃഷ്ണന്റെ പുസ്തക പ്രകാശനം (17/01/2016-ഞായറാഴ്ച )
https://m.facebook.com/story.php?story_fbid=946082615467721&id=100003888000400 🌲💥🌲
---------------------------------------------------------------------------------------
മൂന്നൂപതിറ്റാണ്ടിലേറെയായി ചലനശേഷി നഷ്ടപ്പെട്ട ശരീരവുമായി വീട്ടിലെ ഒറ്റമുറിയില്‍ ഒതുങ്ങേണ്ടിവന്ന ഒരു പെണ്‍കുട്ടി അവളുടെ മനസ്സ് പക്ഷെ, തളരുകയോ, തണുത്തുറയുകയോ ചെയ്തില്ല. അഥവാ അവളതിന് അനുവദിച്ചില്ല. വായനയും അതിനേക്കാള്‍ അധികം എഴുത്തുമായി അവള്‍ ആ ഒറ്റമുറിയില്‍ സജീവമായിരുന്നു.
നവമാധ്യമങ്ങളഉടെ കടന്നുവരവോടെ അതിലും പങ്കാളിയായി മാറിയ ആ എഴുത്തുകാരിക്ക് അത് വഴിയും എണ്ണമറ്റ സൗഹൃദങ്ങള്‍ വളർന്നു. ഒപ്പം കത്തുകള്‍ മുഖേന ലഭിച്ച നൂറുകണക്കിന് സൗഹൃദങ്ങളും. ആ സുഹൃത്തുക്കളില്‍
സാധാരക്കാരായ പലർക്കുമൊപ്പം നിരവധി എഴുത്തുകാരും ഉൾപ്പെട്ടു.
നീണ്ടകാലമായി തുടരുന്ന ഒറ്റമുറി ജീവിത്തതിനിടയില് ഏറിവന്ന പ്രായത്തിനൊപ്പം
നിരാശയാവാതെ അവർതന്റെ സാഹിത്യസൃഷ്ടികളിലൂടെ ആ രംഗത്തും വളര്ന്നുകൊണ്ടിരുന്നു. ആ പരിശ്രമത്തിൽ രൂപപ്പെട്ട 33 കവിതകള്‍ ഒരു സമാഹാരമാക്കി പ്രകാശനം ചെയ്യുകയാണിന്ന് - "തുടികൊട്ട്" എന്നപേരില്‍. കഴിഞ്ഞ
ഏഴെട്ടുവര്ഷങ്ങളില്‍രചിക്കപ്പെട്ടവയാണവ. പേരിലുള്ള ഗ്രാമീണത്തനിമ ആ കവിതകളിലും നിറഞ്ഞുനില്ക്കുന്നു.
പ്രശസ്ത യുവകവി റഫീക്ക് അഹമ്മദ് കവയിത്രി വി.എം. ഗിരിജക്ക് നല്കിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
ആദ്യത്തെ ജ്ഞാനപീഠം മലയാളത്തിലേയ്ക്ക് കൊണ്ടുവന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാടായ നായത്തോട്ടുകാരിയാണവര്‍. അവിടത്തുക്കാര്ക്കെല്ലാം പ്രിയങ്കരനായിരുന്ന ബാലകൃഷ്ണൻമാസ്റ്ററുടെ മകൾ മായ ബാലകൃഷ്ണന്‍.
പത്താംക്ലാസ്സ് പരീക്ഷയെഴുതാൻ ഒരുങ്ങുമ്പോഴാണ് മായക്ക് അസുഖം പിടിപെട്ടത്. വളരെ ക്ലേശിച്ചാണ് പരീക്ഷ എഴുതി പൂർത്തിയാക്കിയതെങ്കിലും 80 % മാർക്കോടെ ജയിക്കാന്‍ കഴിഞ്ഞു. പഠിക്കാന്‍ മിടുക്കിയായിരുന്ന മായക്ക്. പ്രീഡിഗ്രിക്ക് കാലടി ശ്രീ ശങ്കര കോളേജില്‍ പ്രവേശനം കിട്ടിയെങ്കിലും രോഗം
കഠിനമായതോടെ ഒരിക്കല്‍പോലും ക്ലാസ്സില്‍ പോകാൻകഴിഞ്ഞില്ല. അതോടെ പഠനം നിലച്ചുപോയ മായക്ക് സ്വന്തം നിലക്കുള്ള വായനയും, അനൗപചാരിക പഠനവും ആയിരുന്നു ഏക ആശ്രയം.
അങ്ങനെ നേടിയെടുത്ത അറിവുകൾ തന്റെ സര്ഗ്ഗശേഷിയുമായി ലയിപ്പിച്ചപ്പോള്‍ മായുടേതായി പിറന്നത് നൂറുകണക്കിന് കവിതകള്‍ ആയിരുന്നു. നവമാധ്യമകാലത്ത് ഫേസ്ബുക്കിലും തന്റെ ചിന്തകള്‍ ചെറുകവിതകളായി കോറിയിട്ട മായയെ സുഹൃത്തുക്കളെല്ലാം പ്രോത്സാഹിപ്പിച്ചു. ഒപ്പം മാതാപിതാക്കളും സഹോദരങ്ങളും.
പലതവണ നിശ്ചയിക്കുകയും മാറ്റിവയ്ക്കുകയും ചെയ്ത് ഒടുവിൽ തന്റെ പുസ്തകത്തിന്റെ പ്രകാശനം യാഥാര്ത്ഥ്യമാവുമ്പോള്‍ അച്ഛന്‍ കൂട്ടിനില്ല എന്നതാണ് മായയുടേയും കുടുംബാംഗങ്ങളുടേയും ദു:ഖം. ഒരു മാസം മുമ്പാണ് ആകസ്മികമായി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചത്.
തന്റെ ആദ്യ പുസ്തകപ്രകാശനത്തോടെ പുതിയൊരാളായി - കുറച്ചുകൂടി അറിയപ്പെടുന്ന കവയിത്രിയായി - മാറാനും , രചനാലോകം വിപുലപ്പെടുത്താനുമുള്ള വഴിയിലേയ്ക്കാണ് മായ ബാലകൃഷ്ണന്റെ യാത്ര. ജീവിതം കാത്തുവച്ച പ്രതികൂല സാഹചര്യം തീര്ത്തും അവഗണിച്ച് സര്ഗ്ഗക്രിയ
തുടരാന്‍മായ തീവ്രമായി ആഗ്രഹിക്കുന്നു. അവരുടെ ആഗ്രഹത്തിനും കൈത്താങ്ങായി നാട്ടുകാരും , കുടുംബാംഗങ്ങളും, നവമാധ്യമ സുഹൃത്തുക്കളഉം ഒപ്പമുണ്ട്. മായയുടെ ആദ്യപുസ്തകത്തിന്റെ പ്രകാശനത്തിന് ഒത്തുകൂടുന്നവരുടെ ബാഹുല്യം തന്നെയാവും അതിന്റെ നിദര്ശനമെന്ന് അവരുടെ സുഹൃത്തുക്കള്‍ പറയുന്നു.മായയും അതിന്റെ ആഹ്ലാദത്തിലാണ്.
സേതുമാധവൻ
ലൈബ്രറി 💥🌲💥🌲💥
Laiju Antony Ambadan 💥🌲💥🌲
https://m.facebook.com/story.php?story_fbid=804078956404473&id=100004071285362 😊🌲💥
എല്ലാ അക്ഷരസ്നേഹികളെയും Mayaചേച്ചിയുടെ "തുടികൊട്ട്" എന്ന ആദ്യ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിലേക്ക് സുഹൃത്തും നാട്ടുകാരനും എന്ന നിലയില്‍ സ്നേഹപൂര്വ്വം ക്ഷണിക്കുന്നു.
മായചേച്ചിയെ പോലുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
മുഴുവന് സൗഹൃദങ്ങള് ക്കും അങ്കമാലിയിലേക്ക് സ്വാഗതം.
അമ്പു🌲💥🌲💥🌲💥
Amal Suga 💥🌲💥🌲
https://m.facebook.com/story.php?story_fbid=1675314169376696&id=100006943865799 💜
അന്‍സാരിക്കാ പറഞ്ഞയറിവ് മാത്രമാണ് മായ ബാലകൃഷ്ണനെപ്പറ്റി എനിക്കുണ്ടായിരുന്നത്.എന്തുകൊണ്ടോ , ഇന്ന് പോകണമെന്നും തോന്നി.കാരണം നെറിവുകേട് കാണിക്കുന്ന വിധിയോട് കവിത കൊണ്ടും നേരായ ജീവിതം കൊണ്ടും ചുട്ട മറുപടി പറയുന്ന സ്ത്രീകളെ മ്മക്കിഷ്ടാണ്. അങ്കമാലി ,നായത്തോട്,ഭദ്രാ ഓഡിറ്റോറിയം എന്ന ചിന്ത മാത്രമായി മ്മട കുഞ്ഞാപ്പി വണ്ടിയില്‍ ഒറ്റ പോക്ക് പോയി.. പ്രിയ കൂട്ടുകാരെ കുറെ കണ്ടു..അജിതേച്ചീടെ ചേര്ത്തുപിടിച്ച പതിവ് ഉമ്മ കിട്ടി.
ഹൃദയം നിറഞ്ഞ സ്നേഹത്തിന്റെ നിമിഷങ്ങള്ക്ക് സാക്ഷ്യം വഹിച്ച് നിശബ്ദം ഞാനവിടെയിരുന്നു. .
അച്ഛന്‍ തീരുമാനിച്ച ദിവസം തന്നെ പുസ്തകപ്രകാശനം നടത്താന്‍ കഴിഞ്ഞ ഭാഗ്യവതിയായ മായച്ചേച്ചി...അച്ഛന്റെ ദീപ്തമായ ഓര്മ്മകളില്‍ തൊണ്ടയിടറിയപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.
തുടികൊട്ടുന്ന മനസ്സുമായി ഞാനീ പുസ്തകം വായിക്കുന്നു ...നല്ലൊരു ദിവസത്തിന്റെ ഊഷ്മളമായ ഓര്മ്മകളുടെ തുടികൊട്ടുന്ന മനസ്സുമായി.....
Amal Suga💥🌲💥
മായയെ വായിക്കാത്തവരുണ്ടോ?.
'' അന്നൊരു ദിവസം ഈ കുളത്തിൽ തുള്ളികളിച്ചിരുന്ന
പരൽമീനായിരുന്നു ഞാൻ.
ചേറും, പായലും നിറഞ്ഞ ഈ കുളത്തിന്റെ മണമായിരുന്നു എനിക്ക് " എന്ന് പറഞ്ഞ് ബാല്യത്തിന്റെ ഓർമകളിലേക്ക് ഊളിയിടുന്ന മായ ബാലകൃഷ്ണൻ
എല്ലാ ബാല്ല്യവും പോലെ, കുന്നിക്കുരുവും, മഞ്ചാടിക്കുരു
വും പെറുക്കി, കണ്ണി മാങ്ങയും പുളിയും ഉപ്പു കൂട്ടി അകത്താക്കി, പുളിങ്കുരുകൊണ്ട് ഒറ്റയും ഇരട്ടയും കളിച്ച്, കരിങ്കല്ലു പെറുക്കി കൊത്താങ്കല്ലാടി, പാടവരമ്പത്തും ഉൽസവപറമ്പിലും, ഓടി കളിച്ച് ഉല്ലസിച്ച് നടന്നിരുന്ന ബാല്ല്യമുണ്ടായിരുന്ന മായ ബാലകൃഷ്ണൻ.
"കണ്ണെഴുതി പൊട്ടിതൊട്ട് കൈ
വെള്ളയിലെ കണ്ണാടി നോക്കി
ഒരു പെരും മഴ സംഗീതം പോലെ "ജീവിതം ആസ്വദിക്കുന്നതിനിടയിൽ, പതിനാലിന്റെ നിറവിൽ വിധിയെന്ന ഭീകരനായ ശത്രു നാലു ചുമരുകൾക്കിടെയിലുള്ള കട്ടിലിലേക്കെടുത്തെറിഞ്ഞിട്ടും ശത്രു വിനോടേറ്റ്, വിധിയോട് കലഹിച്ച്, അകകണ്ണിന് ശക്തി കൊടുത്ത്, ചുമരുകൾക്ക് പുറത്തുള്ള കാഴ്ചകളെ സ്വന്തം കാഴ്ചകളാക്കി മാറ്റി, പൈതൃകമായി പകർന്ന് കിട്ടിയ വിശ്വാസത്തെ ചേർത്ത് പിടിച്ച്, മറ്റുള്ളവരുടെ അനുഭവങ്ങളെ സ്വന്തമനുഭവങ്ങളാക്കി, ഒറ്റപ്പെട്ട ജീവിതത്തിന്റെ കനൽവഴികളിൽ വറ്റി പോയ മിഴിനീർ ബാക്കി വച്ച ഉപ്പിൽ നിന്ന് ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് സമൂഹത്തിനു മാതൃകയാകുന്ന, പാഠ്യവിഷയമാകുന്ന
മായ ബാലകൃഷ്ണൻ.
വായിക്കണം, മനസ്സിലാക്കണം,
ഉപകരിക്കും,നമുക്കും വരും തലമുറക്കും.നമ്മളെ ഓരോരുത്തരേയും വിധിയുടെ ക്രൂരത
യിലേക്ക് വലിച്ച് കൊണ്ടു പോകുന്ന കാലത്തിനെയെങ്ങിനെ പ്രതിരോധിക്കാമെന്ന പാഠം.
എന്റെ പ്രിയ സുഹൃത്ത്,
എന്റെ പ്രിയ സഹോദരി,
മായ ബാലകൃഷ്ണൻ എഴുതിയ മണ്ണിന്റെ മണമുള്ള "തുടികൊട്ട്"
എന്ന കവിതാ സമാഹാരം വായിക്കുക,ഓരോരുത്തരും,ഒരു വട്ടമെങ്കിലും.
പോളച്ചൻ ആന്റണി
Comments
Post a Comment