നന്ദി പ്രകാശനം ! 😊💥🌲


നന്ദി പ്രകാശനം 🌲🌼🌼🌼🌼🌲

 കാലത്തോട് സംവദിക്കുന്ന , പച്ചയുടെ കാടുകളിലേക്കും , മണ്ണിന്റെയും മഴയുടെയും , ഉർവ്വരതകളിലേക്കും ആഴ്ന്നിറങ്ങാൻവെമ്പുന്ന മനസ്സിന്റെ തുടികൊട്ടലുകൾ !  ഭക്തിയും പ്രേമവും സ്നേഹ.വാത്സല്യങ്ങളും തരളിതമാക്കുന്ന ,ഒരു പിടി വാക്കിന്റെ പൂക്കൾ ! 
മണ്ണിനോട് ചേർത്തുവച്ചു മനസ്സിൽ വിത്തിട്ട് 
മുളപൊട്ടി കിളിർത്തുനിറയെ
ഇലകളും പൂക്കളുമായ് വന്ന കവിതകൾ ! 
ജീവന്റെ പച്ചയും തുടിപ്പും,, നേരും നെരിപ്പോടും 
ഉതിർന്ന് വീണവരികൾ !
പ്രകൃതിയുടെ താളമായ്  
ആത്മാവിന്റെ താളമായ് 'തുടികൊട്ട് ' !

അച്ഛന്റെ അസാന്നിദ്ധ്യത്തിലും ,ആ സാന്നിദ്ധ്യം തെളിച്ചു കൊണ്ട് വേദിയിൽ 
അച്ഛനും  അമ്മയും ഒരുമിച്ചു  നിറഞ്ഞ  നിമിഷം! അച്ഛൻ തന്ന
 തണലായി ഇനിയെന്റെ ചേട്ടന്മാരും ! 
അച്ഛനു വേണ്ടി ഈ നാട്ടിൽ വച്ചു നൽകാവുന്ന 
ഏറ്റവും നല്ല ആദരാവായിട്ടാണു ഈ പരിപാടി എനിക്ക് അനുഭവപ്പെട്ടത് !
വളരെ പ്രൗഢമായൊരു വേദിയും സദസ്സുമായിരുന്നു, .  എന്നും ഓർമ്മയിൽ 
തങ്ങുന്ന   ദിനമാണു പ്രിയ സുഹൃത്തുക്കളും നാട്ടുകാരും എനിക്ക് സമ്മാനിച്ചത് .
വന്നില്ലായിരുന്നെങ്കിൽ അത് വലിയ നഷ്ടമാകുമായിരുന്നു എന്ന്  പലരും പിന്നീട്
പറഞ്ഞു കേട്ടു! 

പാലിയേറ്റീവ് കെയർ പ്രസ്ഥാനത്തിന്റെ തണലിൽ ,ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലൂടെയാൺ് എന്റെ ലോകം വികസിച്ചു വന്നത് !
ശലഭം കൂട് പൊട്ടിച്ചു പുറത്തു വന്നതു പോലെ, 
പ്രകാശന ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാൺ് ,
എന്റെ നാട് എന്നെ അറിയുന്നതും ഏറ്റു വാങ്ങുന്നതും !

അതിലൊരു ചെറു വിഷമം പ്രകടിപ്പിക്കാനും ,
ഫേസ്ബുക്ക് കൂട്ടായ്മയെ അകമഴിഞ്ഞ് അഭിനന്ദിക്കാനും ,
ഒരു മടിയും കാണിച്ചില്ല , അങ്കമാലിയുടെ ചെയർ പേഴ്സൺ ആയ ഗ്രേസി ചേച്ചീ എന്ന് വിളിക്കാൻ മാത്രം സ്വാതന്ത്ര്യം ഉള്ള ശ്രീമതി എം എ ഗ്രേസി ടീച്ചറും , അവരുടെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമായ  ശ്രീമതി എം സി   ജോസഫൈൻ ടീച്ചറും ! 


കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി  വിടുന്നതു വരെയേ മാതാപിതാക്കൾക്ക്
ഉത്തരവാദിത്വം ഉള്ളൂ എന്നാൺ്   ഒരു ചെറു തമാശയായി 
എന്റെ ഡോക്ടർ അമ്മയും ഇതേക്കുറിച്ച് പറഞ്ഞത് !
വേദി ഒരുക്കുമ്പോൾ ,  ഞങ്ങളുടെ ഭാഗത്തു നിന്നും   ചില പാളിച്ചകൾവന്നതിൽ എനിക്കും വിഷമം തോന്നി.,ഞാൻ ക്ഷണിതാക്കളായി വരുത്തിയവർ എന്നോട് പൂർണ്ണമായും സഹകരിച്ചതിനാലും ,ഒരു തടസവും കൂടാതെ ,
പരിപാടി തീരും വരെ എനിക്കതിൽ പങ്കെടുക്കാനും കഴിഞ്ഞു .

സഹോദര തുല്യം സ്നേഹിച്ച   എന്റെ പ്രിയ മിത്രങ്ങളുടെ സാന്നിദ്ധ്യം എനിക്ക് തന്ന ആത്മവിശ്വാസം കുറച്ചൊന്നുമായിരുന്നില്ല ! 

സാഹിത്യ വേദികളിലെ നിറ സാന്നിദ്ധ്യമായ അജിത ടീച്ചറുടെ ആശംസാ പ്രഭാഷണവും,
തുളസി ടീച്ചറുടെ "തുടികൊട്ട് "കവിതാലാപനവും 
വേദിയിലെ ബേബി ആയ മുരളികുമാറും ഫേസ്ബുക്ക് എഴുത്തു കൂട്ടായ്മയുടെ 
യശസ്സുയർത്തും വിധം ഏവരുടേയും പ്രശംസ പിടിച്ചു പറ്റി .! 


പരിപാടി തീരും വരെ 
ഒരു തിരക്കും ഭാവിക്കാതെ ,നമ്മളിൽ ഒരാളായി നിന്ന് ഏവർക്കുമൊപ്പം സെൽഫിക്ക് തയ്യാറായ റഫീഖ് സർ ഉം ഗിരിജ ചേച്ചിയും ,പ്രിയപ്പെട്ടൊരു സുഹൃത്താായി  പുസ്തകപരിചയത്തിനു  വന്ന നമ്മുടെ കോടനാടും, എങ്ങും  ഒരു സൗഹൃദ അന്തരീക്ഷം ആയിരുന്നു ! 


മൃദുലയുടെ ശബ്ദത്തിൽ, ജീവിതത്തിന്റെ അന്തസാര ശൂന്യതയും
 ഈശ്വര ചൈതന്യം ഒന്നു കൊണ്ടു മാത്രം ധന്യമാകുന്ന ജീവിത സംഗീതവും 
ഓടക്കുഴലിന്റെ കാവ്യാലാപനത്തിൽ  മുഴങ്ങിയപ്പോൾ നായത്തോടിന്റെ മണ്ണും കുളിരണിഞ്ഞു ! 



  ആകാശവാണി സുഹൃത്തായ ദാമോദർ ന്റെ കോ ഓഡിനേഷനും കൂടി ആയപ്പൊൾ എല്ലാം ശുഭം !നായത്തോട് നു ഒരു പുതു അനുഭവമായിരുന്നു ഇത് !

പക്ഷേ ,വിദേശങ്ങളിലും നാട്ടിലുമൊക്കെ വിശിഷ്ട അതിഥികളായ് എത്തുന്ന ഡോക്ടർ ജെറിയും മറ്റും വേദിയിൽ വന്നു കയറി ഇറങ്ങി പോകേണ്ടി വന്ന അവസ്ഥ , അത്ര സ്വീകാര്യമായ് തോന്നിയില്ല ! 
എല്ലാം എനിക്കു വേണ്ടി പാകപ്പെടുത്തിയ
 സമയക്രമങ്ങളും രീതിയുമാണു എന്നായിരുന്നു അറിഞ്ഞത് .


എന്റെ മുഖപുസ്തക കൂട്ടായ്മയിൽ നിന്നും  എത്തിയ 
മുരളീധരൻ പട്ടാമ്പിക്കാരൻ ,തുളസി  ടീച്ചർ (Thulasi Keralassery )
 ,രമേഷ് ഈശ്വർ ,Ramesheswar Eswar 
രാധ പത്മകുമാർ,മ്മടെ രാധേച്ചി ,(Radha Pathmakumar )
മുരളി എസ്‌ കുമാർ (Murali S Kumar)  ഷാജി മാരാത്ത് Shaji Marath
ഉണ്ണ്യേട്ടൻ , Unni kannan ),സന്തു പപ്പൻ ,Santhu Pappan
ബാലുവേട്ടൻ (  Balu Menon Padinjatt) ,

ഷഫീർ പൂവത്തുംകടവിൽ ( Shafeer Poovathumkadavil  )
ലൈജു അമ്പാടൻ( Laiju Antony Ambadan)
സന്തോഷ് ശങ്കരൻ കാതിക്കുടം Santhosh Sankaran Kathikkudam
സരസ്വതി കൃഷ്ണ ,Saraswathy Krishna ,ഷൈജു രവീന്ദ്രൻ Shyju Raveendran ,
ജലീൽ വാലി Jaleel valley ,പ്രിയ ഉദയൻ Priya Udayan
അമൽ സുഗ Amal Suga
രശ്മി ഗോപകുമാർ Resmi Gopakumar
അനിൽകുമാർ കെ Anil Kumar
ഷീജ അനിൽ Sheeja Anil , Antu Kottacka ആന്റു കോട്ടക്ക 
അരുൺ ലാൽ Arun Lal ,സുഹറ ലിയാഖത് Suhara Liyakhathഅൻസാരിക്ക ,Ansaarikka Ansaar
സന്തോഷ് മെയ്ക്കാവ് ,Arun KU,  Shejin Muhammad ,
Dr Jerry Joseph ന്റെ   Home Of Hope ലെ സുഹൃത്തുക്കൾ ,
 Sheena Sabu ,Mini Suresh , Rema Raman kiliyere, Asokan S Nair 
Thirunayathodu Dhaneesh ,Ranjith Nayathode,  Anil chathappura Nayathodu ,
 Naveen Raj , Jishnu NP ,Syam Kidangooraan  എന്നിങ്ങനെ പലരും ,
,ഇനിയും ഞാൻ വിട്ടു പോയ  പലരുമുണ്ടാകും ! 
വരാൻ ആഗ്രഹിച്ചിട്ടും കഴിയാതെ പോയവരും ഉണ്ടാകും .എന്നിരിക്കിലും നിങ്ങളുടെയെല്ലാം സ്നേഹവും പരിഗണനയും കാണാതിരിക്കാൻ എനിക്കാവില്ല ! 

പുസ്തകം എന്ന ആശയത്തിലേക്ക് എന്നെ എത്തിച്ച പ്രിയ സുഹൃത്ത് ശ്രീ അനിയൻ കുന്നത്ത് , സയൂര ബുക്ക്സിലെ ശ്രീ അജിത് കെ സി ഇവരുടെയെല്ലാം സഹകരണം നിസ്സീമമാണ് .

അതുപോലെ സൗഹൃദത്തിനും ഈ പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നതി ലും ആദ്യം മുതലേ എനിക്കൊപ്പം നിന്ന  ഷൈനി ഡി അക്ഷരം Shiny D Aksharam. ഒരു പക്ഷേ ഈ ഒരു സുഹൃത്തിനെ ലഭിച്ചില്ലായിരുന്നെങ്കിൽ ഞാൻ എത്ര ശൂന്യമായി പോയേനെ !!!
ഫേസ്ബുക്കിൽ നിന്ന് ,ഞാൻ ഇന്നലെ വരെ പരിചയപ്പെട്ട പല സുഹൃത്തുക്കളേയും ഈ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ശ്രീ അൻസാരിക്ക എന്ന വലിയ മനുഷ്യൻ വഹിച്ച പങ്കും നിസ്തുലമാണു. അജിത ടീച്ചറെ ഈ വേദിയിലേക്ക് എത്തിക്കുന്നതിനും അൻസാരിക്ക തന്നെയാണു എന്നെ സഹായിച്ചത്.
   
സമൂഹത്തിന്റെ ഓരങ്ങളിലേക്ക് വഴുതി വീഴുന്നവരെ ,
ഇനിയും കണ്ടില്ലെന്ന് നടിച്ച് പോകാതെ ,
ഒന്നു കൈപിടിച്ചുയർത്തുവാൻ , അല്ലെങ്കിൽ നിങ്ങളും
 ഈ സമൂഹത്തിന്റെ ഭാഗമാണു എന്ന്   അധികാരത്തിന്റെ മേലെ തട്ടിൽ ഇരിക്കുന്നവരുടെ ,മുകളിൽ നിന്നുള്ളവരുടെ ശ്രദ്ധ ഈ വഴിക്ക് തിരിയാൻ , ഞാൻ കാരണമാകു ന്നുവെങ്കിൽ , അല്ലെങ്കിൽ   ഒരു  തുടികൊട്ട് നു സാധ്യമാകുന്നുവെങ്കിൽ  ഇവിടെ ഞാനും ധന്യയായി !

എന്റെ സുഹൃത്തുക്കളെ അകമഴിഞ്ഞ് അഭിനന്ദിച്ച ഗ്രേസി ടീച്ചർക്ക് അന്ന് കൊടുക്കാൻ മറന്നുപോയ നന്ദി ഇവിടെ കൊടുക്കുകയാണു !

അല്ലെങ്കിലും പ്രസംഗ പീഢമല്ലലോ നമ്മുടെ തട്ടകം ! 
ആ നന്ദി ഇവിടെ തന്നെ ഇരിക്കട്ടെ !

സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ.

  

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!