ഇത്തിരി അങ്കമാലി പുരാണം !
ഇത്തിരി അങ്കമാലി പുരാണം !!
എന്തൂട്ട് !? ...അതേന്ന് !
എന്തൂട്ടാടാ ഈ പറേണേ...
അതേന്ന് ....
******* ******* ******
അവന്മാരെ കാണുമ്പോഴേ ഒരു പേട്യാ...ചെളീം വാരി തേച്ച് ഉരുണ്ട് പെരണ്ട് മുക്രിട്ടും കൊണ്ട് ഓടി ഒരു വരവുണ്ട്...ചെലപ്പൊ കുണുങ്ങി കുണുങ്ങി കുറുകി ഒരു നടത്തോം...ഈ നേരത്തെങ്ങാനുമായിരിക്കും ഒരുങ്ങികെട്ടി പോണ മ്മടെ മേത്തു വന്നെങ്ങാനും കയറുന്നത് .ആ നേരം മ്മടെ ഡ്രെസ്സിൽ എങ്ങാനും ആ ചെളി ആയാലുള്ള അവസ്ഥയെ.... !!
അതിനു അവന്മാരു ഒന്ന് മോളിലേക്ക് നോക്കീട്ട് വേണ്ടേ....പക്ഷേ മ്മള് അതൊക്കെ നോക്കീം കണ്ടു നടന്നോണം ! പാവങ്ങളാ ...തലയുയർത്തി മ്മ്ടെ മോകത്ത് നോക്കാനോ മിണ്ടാനോ ധൈര്യോല്ല്യാ ...പാവത്തുങ്ങൾ ! ഇടയ്ക്കൊന്ന് കുറുകണ കേക്കാം .
ഭൂരിപക്ഷമുള്ള കൃസ്ത്യൻ കുടുംബങ്ങളിലെല്ലാം പെണ്ണൊന്ന് പിറന്നാൽ വീടിന്റെ പിന്നാമ്പുറത്ത് ഒരു ചെളിക്കുഴീം പന്നിക്കുട്ടീം എത്തീട്ടുണ്ടാവും .ഡബറൊന്നും അന്ന് ഇവിട്യേന്നും എത്യേട്ടില്ലാ ...അതാണാ കാലം !.
അടുത്ത നാടുകളിൽ അമ്പലങ്ങളിലെ ഉൽസവത്തിനും പള്ളിപ്പെരുന്നാളിനുമൊക്കെ അങ്കമാലീലെ ഉമ്മമാരുടെ മുറുക്കും വല്ല്യപ്പന്മാരുടെ കളറും വെള്ളോം ഉണ്ടാവും !.
ഉമ്മമാരോ...!! അതേന്ന് ഞങ്ങൾ അവരെ അങ്ങനെയാ വിളിക്കുന്നത് .പിന്നിൽ ഞൊറിയിട്ട് മുണ്ടുടുത്ത് ചട്ടേം കാതിൽ മേയ്ക്കാമോതിരോം കഴുത്തിൽ കൊന്തേം വെന്തിങ്ങേം ഇട്ട ഉമ്മമാർ .
വീടിന്റെ മുന്നിലും ഇട റോഡിലുമൊക്കെ തഴ പായേലും പനമ്പു പായേലുമൊക്കെ മുറുക്ക് ഉണ്ടാക്കി ഉണക്കാൻ വച്ചേക്കണ കാണാം ..പച്ചയും റോസും ക്രീം നിറത്തിലും മുറുക്കുകൾ ...അവസാനം വാഴ വള്ളിയിൽ കോർത്ത് കെട്ടി വല്ല്യ വെള്ള പനമ്പ് കൊട്ടകളിൽ ഉൽസവപ്പറമ്പുകളിൽ കൊണ്ടുവയ്ക്കും .
ചോപ്പും ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള വെള്ളം
വല്ല്യപ്പന്മാർ ഗ്ലാസുകളിൽ നിരത്തി വച്ചിട്ടുണ്ടാവും .പിന്നേം ചുണ്ടും വായേം
ചോപ്പിക്കണ ചോക്ക് മിട്ടായീം കാണും .
കണ്ടാ കൊതിയാകും .ഇതൊന്നും വാങ്ങി തിന്നാൻ കൊള്ളില്ലാന്ന്ം പറഞ്ഞ് കാർന്നോന്മാർ മ്മ്ളെ പറ്റിക്കും .പത്ത് പൈസേം തരില്ല്യാ...
എന്നാൽ സ്നേഹോള്ള കൂട്ടുകാരികൾ പെരുന്നാള് കഴിഞ്ഞ് വരുമ്പോ
ചോക്കു മിട്ടായി കൊണ്ടുതരും ! കൂട്ടത്തോടെ ചുണ്ടും ചോപ്പിച്ച് ക്ലാസ്സിൽ ഇരിക്കുമ്പോൾ കന്യാസ്ത്രീ ടീച്ചറമ്മമാർ് കണ്ണുരുട്ടിക്കാണിക്ക്യേം ചെയ്യും !.
അങ്കമാലിക്ക് കിഴക്കേ പള്ളീം പടിഞ്ഞാറേ പള്ളീം പിന്നെ ടൗണിൽ അപ്രേം പുണ്യാളന്റെ കപ്പേളയും ഉണ്ട്...ഡിസംബർ ആദ്യവാരം ടൗൺ കപ്പേളയിൽ പെരുന്നാള് കഴിഞ്ഞാ അതിനടുത്ത ആഴ്ച കപ്പേളയ്ക്കു മുന്നിലെ ട്രാഫിക് മീഡിയൻ റൗണ്ടിൽ അയ്യപ്പൻ വിളക്കും പതിവാ....കച്ചവട സ്ഥാപനങ്ങളും ചുമട്ടു തൊഴിലാളികളും ,ഓട്ടോക്കാരും ചേർന്ന് മൽസരിച്ച് പെരുന്നാളും ദേശവിളക്കും പൊടിപൂരമാക്കും .
പെരുന്നാളിനു അടീം പൊടീം കത്തിക്കുത്തും സ്പെഷ്യൽ ആയിരിക്കും .അതൊന്നുമില്ലെങ്കിൽ പിന്നെ എന്തൂട്ട് പെരുന്നളാടാ....!! അങ്ങനെക്കെയാ....
എല്ലാത്തിനും മൂകസാക്ഷിയായ് അങ്കമാലിക്കാരുടെ അല്ലാ അങ്കമാലിയുടെ കണ്ണിലുണ്ണിയായ അപ്രേം കാളക്കുട്ടനും ഉണ്ടാകും .1980 പതുകളിൽ തമിൾ നാട്ടിൽ നിന്നും കാലികളെ കയറ്റി പോകുന്ന വണ്ടീന്ന് ഉപേക്ഷിച്ച് കിട്ടീതാ ഈ വെച്ചൂർ മോഡൽ കാള കുട്ടിയെ ഈ ടൗണിനു .അന്നു മുതൽ ടൗണിലെ കച്ചവട സ്ഥാപനങ്ങളും പള്ളിക്കാരും അവനെ ഏറ്റെടുത്ത് വളർത്തി .അപ്രേം പുണ്യാളന്റെ പേരും നൽകി.
കപ്പേളയുടെ നടപ്പടിയിൽ വിശ്രമിച്ചും പകൽ മുഴുവനും അവനീ ടൗണിൽ തന്നെയുണ്ടാവും . രാത്രി പടിഞ്ഞാറെ പള്ളിയിലും.
നിറഞ്ഞ നിരത്തിലൂടെ ശാന്തം സൗമ്യം കുടമണി കിലുക്കി നടക്കുന്ന അവന്റെ അരികിലെത്തുമ്പോ ചിലരൊക്കെ അവനെ ഒന്നു തൊടും തലോടും ! കടകൾക്കു മുന്നിലെത്തുമ്പോൾ പഴമോ പച്ചക്കറികളോ എന്തും എടുത്ത് അവനു നീട്ടും .
യൂണിഫോമും ബാഗും ഇട്ട ഞങ്ങൾകൊപ്പം പലപ്പോഴും അവനും കൂടാറുണ്ട് ..ആദ്യമൊക്കെ അരികിലെത്തുമ്പോ പേടിയായിരുന്നു .പിന്നെ പിന്നെ ഒന്ന് തൊടാൻ കൊതിച്ച് , കൈ പിൻ വലിച്ച് ,പിന്നെ തൊട്ട് ....അപ്പൊ അവനാ കണ്ണിമകൾ ഒന്ന് ചിമ്മി ,ആ കുടമണികൾ ഒന്ന് കിലുക്കി കേൾപ്പിക്കും .
59 ലെ വിമോചന സമരോം വെടിവെപ്പും എല്ലാരും കേട്ടിരിക്കണല്ലോ...ആ രക്തസാക്ഷി കൾക്ക് എല്ലാ വർഷവും പടിഞ്ഞാറെ പള്ളിയിലെ കല്ലറയിൽ ഒപ്പീസ് എത്തിക്കുന്നതുമൊക്കെ ഇന്നും മുടങ്ങാതെ വാർത്തയാവാറുണ്ട് .
അതൊക്കെ കഴിഞ്ഞ കാലം !.
ന്നാലും ന്റെ ജോജ്യേ.....പെട്ടൊന്നോരൂസം ല്ലേ വെച്ച കോയീന്റെ മണം ന്ന് പറഞ്ഞ് ഒരു സുപ്രഭാതത്തിൽ പെട്ടീം തൂക്കിപ്പിടിച്ച് അമ്മാവനേം തപ്പി വന്നേക്കണത് ....!
ന്റെ ജോജ്യേ....പോപ്പ് ന്റെ നാട്ടില് എവിടുന്നാടാ പ്രധാന മന്ത്രി !!??
എന്തൂട്ട് ചെയ്യാനാടാ....എവിടുന്നാടാ അമ്മാവൻ !?
ഉണ്ട്ന്ന് ...ഓരോ മുക്കും മൂലയും അരിച്ച് പെറുക്കി . എവിടുന്ന് കിട്ടാനാ..ഇവിടെ മുഴോനും കസേരകളീം കാലു വാരലും ഒളിപ്പിച്ച് കടത്തലും ...
ഇതിന്റെടയിൽ എങ്ങനെ കിട്ടാനാടാ...എവിട കൊണ്ടാണോ ഈ അമ്മാവനെ ഒളിപ്പിച്ചിരിക്കണേ...
സൂമാരക്കുറുപ്പിനെ പോലെ പുടി കിട്ടാപ്പുള്ള്യാ അദ്ദ്യേഹോം...
ഇത് മ്മള് അങ്കമാലിക്കാർക്കല്ലെ അറിയൂ.....
നാഗവള്ളി ചേട്ടോ സ്തുതി ....
പഴേ പന്നിക്കുഴി പേരൊക്കെ മാറ്റിതന്നൂലോ..... മതി ...! അത്രേം മതി ..!!
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
***** ******** *****
" അങ്കമാലീ പ്പോ പഴേ അങ്കമാല്യൊന്ന്വല്ലാ മ്മായീ ."എന്തൂട്ട് !? ...അതേന്ന് !

Comments
Post a Comment