ഓയിൽ പെയ്ന്റിങ്ങ് !കുഞ്ഞല യ്ക്കു

കുഞ്ഞല ക്കൊരു പൊന്നുമ്മ 
***********************
 കുഞ്ഞല പിറന്നു ! ഇന്നലെ എന്റെ പെയ്ന്റിങ്ങും പൂർത്തിയായി. അജീഷും മഞ്ജുവും( Ajeesh lal & Manju Raj ) കല്ല്യാണം കഴിഞ്ഞു കാണാൻ വന്നപ്പോൾ പ്രിന്റ് ചെയ്ത ചിത്രത്തോടെയുള്ള വലിയൊരു കാൻ വാസും ബ്രഷും ഓയിൽ പെയിന്റും എല്ലാം കൊണ്ടുതന്നു . ഇത്രയും വലിയൊരു സാധനം ! എന്തുചെയ്യണം ,എങ്ങനെ സാധിക്കും? ഞാൻ അന്തംവിട്ടു കുന്തം വിഴുങ്ങിയിരുന്നു  കുറച്ചുദിവസം! 

അവസാനം വാട്ടർകളർ ചെയ്ത പരിചയത്തിൽ മടക്കിപ്പിടിച്ച കാന്വാസിൽ ചില മണ്ടത്തരങ്ങളൊക്കെ പരീക്ഷിച്ചു .ആകെക്കൂടെ 
എന്തോ പന്തികേടു മണത്തു അതവസാനിപ്പിച്ചു വച്ചു. പിന്നെ നമ്മുടെ ചിത്രകാരി കൂട്ടുകാരി ചമയം പ്രിയ്യയോട് ചോദിച്ചു. പുള്ളി ചില സൂത്രപ്പണികളൊക്കെ പറഞ്ഞുതന്നു. . എന്നിട്ടും കാൻ വാസിന്റെ വിസ്തൃതി കണ്ട് ഞാൻ പിന്നേം അതവസാനിപ്പിച്ചു വച്ചു. പിന്നേം മാസങ്ങൾ കഴിഞ്ഞു, പ്രിയ എന്നെക്കാണാൻ വന്നപ്പോ ഓയില്  പെയിന്റ് ഒളിവിൽ പോയി.തത്ക്കാലം  പോസ്റ്റൽ കളർ വച്ച് പ്രിയ ഏതാനും ടിപ്സ് കാണിച്ചു തന്നു.
അതിൽ ആവേശം കേറി ഞാനും തുടർന്നു. അങ്ങനെ  ഒളിവിൽ പോയ ഓയിൽ പെയിന്റി വേണ്ടിയുള്ള അന്വേഷണം കൂലങ്കഷമായി നടത്തുന്നതിനിടയിൽ അവനും പിടിയിലായി ! 



കുഞ്ഞു പിറക്കുന്നതിനു മുൻപ് പെയിന്റിങ്ങ് പൂർത്തിയാക്കണമെന്ന്   വാശിയായി.... പുതിയ പുതിയ ആശയങ്ങൾ കടന്നുവന്നു.ഇടയ്ക്കിടെ ഒരുകൈസഹായത്തിനു അമ്മയെ വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടുമിരുന്നു.പിന്നെ  കാന്വാസ് നിവർത്തി മേലുവിരിച്ചിട്ട് ചെരിച്ചും തിരിച്ചുമിട്ടു രണ്ടുനേരോം പെയിന്റടി തന്നെ ! ഫേസൂക്കിലു ലൈക്കും കമന്റും എഴുതലും പോസ്റ്റലുമൊക്കെ കുറച്ചു . ഇടയ്ക്ക് ഫിനിഷിങ്ങ് വർക്കിൽ അടുത്തവീട്ടിലെ നവീൻ രാജ് ന്റെ സഹായോം കിട്ടി .  Naveen Raj 
അങ്ങനെ കുഞ്ഞല പിറന്നപ്പൊഴേക്കും അരയാൽ കൊമ്പത്തെ എന്റെ   കൃഷ്ണനും പൂർത്തിയായി !
ആരേം നിരാശരാക്കുന്നില്ലാ,  ഇനീം ആരെങ്കിലുമൊക്കെ വന്നാൽ ഒരു ബ്രഷ് വയ്ക്കാനുള്ള വകയൊക്കെ ഇതിലുണ്ട് ...

അയ്യോ...നീരു വാവേം ഉണ്ടായിരുന്നൂ ട്ടോ അന്ന് !! കാൻ വാസും കൊണ്ടുവന്നപ്പോൾ  അവരുടെയൊപ്പം ! പറഞ്ഞില്ലെങ്കിലേ  
അവൾ എന്നെ എടുത്ത് കിണറ്റിലിടും..... Neeraja R Chandran 

ഇനീം എന്നെ പരീക്ഷിക്കാനായി വാട്ടോ....പിള്ളേരേ  !!!    
കുഞ്ഞല ക്കൊരു പൊന്നുമ്മ .

സ്നേഹപൂർവ്വം നിങ്ങളുടെ 
മായമ്മാ ....

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!