Posts

Showing posts from 2024

വായന , ആണ്ടാൾ ദേവനായകി :-

നോവൽ :- സുഗന്ധി എന്ന ആണ്ടാൾ ദേവനായകി :- നോവലിസ്റ്റ് :- T D രാമകൃഷ്ണൻ പ്രസാധകർ ഡി സി ബുക്സ് വായന ,ആസ്വാദനം  :- മായ ബാലകൃഷ്ണൻ  ****************************** തമിഴ് സിംഹള വംശീയപോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ചരിത്ര -വേരുകളിലേക്ക് ആഴ്ന്നിറങ്ങി യാഥാർത്ഥ്യമോ മിഥ്യയോ എന്ന് സംശയിക്കുന്ന വിധത്തിൽ എഴുത്തിന്റെ  മഹാപ്രപഞ്ചം സൃഷ്ടിച്ചിരിക്കുകയാണ് നോവലിസ്റ്റ് . ഭാവനാവിലാസപൂർണ്ണം എന്നും പറയാം ! അതുപോലെ വായനാവസാനം വരെയും ഏതൊരു വായനക്കാരനിലും ഇരച്ചു കയറുന്ന രോഷവുംപകയും കണ്ണീരിൽ ഉറഞ്ഞ് സ്വയം ഉരുകിത്തീരുന്ന അവസ്ഥ .  ഒരേസമയം സ്ത്രീപക്ഷവും എന്നാൽ സ്ത്രീവിരുദ്ധവുമായി തോന്നാം !  യുദ്ധവും വംശീയപോരാട്ടങ്ങളുമൊക്കെ ഒളി അമ്പെയ്യുന്നത് സ്ത്രീകൾക്കു നേരെയാണ്  ,  അല്ലെങ്കിൽ എല്ലാ വേദനകളും ഏറ്റുവാങ്ങേണ്ടത് സ്ത്രീകൾ ആണെന്ന് അടിവരയിടുന്നു നോവൽ . ഇതിൽ പെണ്ണിന്റെ കണ്ണീരുണ്ട് , ചാരുതയും വശ്യതയും ഉണ്ട് . ആളുന്ന പ്രതികാരാഗ്നിയുണ്ട്..  രണ്ടു കാലഘട്ടങ്ങളുടെ കഥയിൽ ,തമിഴ് ചേരചോള പാണ്ഡ്യരാജവംശം അടങ്ങുന്ന ഭൂമിശാസ്ത്രവും ആണ്ടാൾ സങ്കല്പവും ഇഴചേർത്ത് സൃഷ്ടിച്ചിരിക്കുന്ന കഥ നമ്മെ ...

മണ്ണാങ്കട്ടേം കരീലേം! പുസ്തകപ്രകാശനം!

Image
  രാവുണ്ണി മാഷിനും കാവ്യശിഖയ്ക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്റെ അസാന്നിദ്ധ്യത്തിലും പുസ്തകപ്രകാശനം എല്ലാ ഔദ്യോഗിക ചടങ്ങുകളോടെയും ആർഭാടമാക്കിത്തന്നു! എന്നെ കണ്ടിട്ടില്ലെങ്കിലും  ആമുഖം പറഞ്ഞ ഡോക്ടർ സജീവ് കുമാർ ആ കർമ്മം അസാധ്യമാക്കിതീർത്തു. പുസ്തകപരിചയം നടത്തിയ മനീഷ പുസ്തകത്തിന്റെ / കവിതകളുടെ ആത്മാവറിഞ്ഞു സഞ്ചരിച്ചു. പുസ്തകം സ്വീകരിച്ച കണ്ണൻ മാഷും ചുരുങ്ങിയ സമയത്തിനുള്ളിൽ എന്റെ കവിതകളെ അറിഞ്ഞു സംസാരിച്ചു. പ്രകാശന ചടങ്ങ് നിർവ്വഹിച്ച രാവുണ്ണി മാഷിന്റെ കരുതലും സ്നേഹവും  എന്നും എന്നോടൊപ്പമുണ്ടെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി അറിയിച്ചുകൊണ്ടിരിക്കുകയാണു. തലേദിവസം വരെ വിളിക്കുമ്പോഴും ഒരു ടെൻഷനും വേണ്ട എന്നുപറഞ്ഞു ആശ്വസിപ്പിച്ച മാഷ്! മാഷോട് സംസാരിച്ചാൽ നമ്മുടെ എല്ലാ പ്രയാസങ്ങളും തീരും!     എല്ലാത്തിനും ചുക്കാൻ പിടിച്ചുകൊണ്ട്    6 പുസ്തകങ്ങളുടെ പ്രകാശനം കൃത്യമായ സമയനിഷ്ഠയോടെ  നിശ്ചയിച്ച പ്രകാരം നടത്തിയ രാവുണ്ണി മാഷിനും  കാവ്യശിഖയിലെ നടത്തിപ്പുകാർക്കും പ്രത്യേകം അഭിനന്ദനം!  സ്നേഹപൂർവ്വം മായ ബാലകൃഷ്ണൻ 5/ 5. /2024  ===========