മണ്ണാങ്കട്ടേം കരീലേം! പുസ്തകപ്രകാശനം!
രാവുണ്ണി മാഷിനും കാവ്യശിഖയ്ക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്റെ അസാന്നിദ്ധ്യത്തിലും പുസ്തകപ്രകാശനം എല്ലാ ഔദ്യോഗിക ചടങ്ങുകളോടെയും ആർഭാടമാക്കിത്തന്നു! എന്നെ കണ്ടിട്ടില്ലെങ്കിലും
ആമുഖം പറഞ്ഞ ഡോക്ടർ സജീവ് കുമാർ ആ കർമ്മം അസാധ്യമാക്കിതീർത്തു. പുസ്തകപരിചയം നടത്തിയ മനീഷ പുസ്തകത്തിന്റെ / കവിതകളുടെ ആത്മാവറിഞ്ഞു സഞ്ചരിച്ചു.
പുസ്തകം സ്വീകരിച്ച കണ്ണൻ മാഷും ചുരുങ്ങിയ സമയത്തിനുള്ളിൽ എന്റെ കവിതകളെ അറിഞ്ഞു സംസാരിച്ചു. പ്രകാശന ചടങ്ങ് നിർവ്വഹിച്ച രാവുണ്ണി മാഷിന്റെ കരുതലും സ്നേഹവും എന്നും എന്നോടൊപ്പമുണ്ടെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി അറിയിച്ചുകൊണ്ടിരിക്കുകയാണു. തലേദിവസം വരെ വിളിക്കുമ്പോഴും ഒരു ടെൻഷനും വേണ്ട എന്നുപറഞ്ഞു ആശ്വസിപ്പിച്ച മാഷ്! മാഷോട് സംസാരിച്ചാൽ നമ്മുടെ എല്ലാ പ്രയാസങ്ങളും തീരും!
എല്ലാത്തിനും ചുക്കാൻ പിടിച്ചുകൊണ്ട്
6 പുസ്തകങ്ങളുടെ പ്രകാശനം കൃത്യമായ സമയനിഷ്ഠയോടെ നിശ്ചയിച്ച പ്രകാരം നടത്തിയ രാവുണ്ണി മാഷിനും കാവ്യശിഖയിലെ നടത്തിപ്പുകാർക്കും പ്രത്യേകം അഭിനന്ദനം!
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
5/ 5. /2024
===========
Comments
Post a Comment