26 -11 -2017 ന്റെ പരിസമാപ്തിയിലേക്ക്...
സുഹൃത്തുക്കളെയൊക്കെ കൺനിറയെ കണ്ടും സംസാരിച്ചും ഫോട്ടോയെടുത്തും അവരിലൊരാളായി തീരണമെന്നും കരുതി!
3 മണിക്കു മുൻപ് ഡ്രെസ് ചെയ്ത് വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങും മുൻപ് ഉള്ളവരെയൊക്കെ ചേർത്ത് ഫോട്ടോയെടുക്കാനായി തയ്യാറായി .മിനി സുരേഷിന്റെ മോൻ മഹി വീട്ടിലിരുന്ന കാമറയിൽ എല്ലാവരെയും പകർത്താനും റെഡിയായി നിന്നു. ആ സമയം ആദ്യം എത്തിയ ഡോക്ടർ ജെറിയും ഗ്രൂപ്പും ,പാലക്കാട് ഗ്രൂപ്പും എത്തിയപ്പോൾ മുറിയിലുണ്ടായിരുന്ന മനോജും പ്രശാന്തും പ്രിയേച്ചിയും പ്രിയ ഉദയനും പുറത്തേക്കിറങ്ങിയതു എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല !
ആലുവയിൽ നിന്നും സുഹറ ഇത്തയും വന്നെത്തി. അങ്ങനെ പാലക്കാട് സംഘത്തിൽ ഇന്ദുലേഖ ചേച്ചി , തുളസി ടീച്ചർ ,മുരളീധരൻ പട്ടാമ്പി ,തനോജേട്ടൻ, ബാബേട്ടൻ എന്ന സുരേഷ് ബാബുവേട്ടൻ ,രാധ പത്മകുമാർ എല്ലാവരും നിരന്നു ! വീണ്ടും ഡോക്ടർ ജെറി , ഷൈനി, ഉണ്ണിമോൾ ,ഷീന സാബു ഇവരുമൊപ്പം ഒരു ക്ലിക്,!അപ്പൊ അതാ തത്ത്വമസിയുടെ പ്രിയ കളവൂർ രാമേട്ടനും ഭാഗവതരും ,അങ്ങനെ പറഞ്ഞാൽ തത്ത്വമസിക്കാർ അല്ലാത്തവർ അറിഞ്ഞെന്നു വരില്ലാ....സാക്ഷാൽ സുധാകരൻ വടക്കാഞ്ചേരി എന്ന ഫേസ്ബുക്സ് ഫാൻസ് ന്റെ സുധേട്ടനും എത്തി! ദാ എല്ലാവരും ഒന്നിച്ച് വീണ്ടും ക്ലിക്കോട് ക്ലിക്ക് !!!
എന്റെ ക്ലാസ്മേറ്റ് സിനിയും കെ എസ് ഇ ബി യിലെ പ്രിയപ്പെട്ട ഗീതു ചേച്ചിയും എത്തി
.വീണ്ടും അവരുമൊന്നിച്ച് ,പിന്നെ ഞാനും മിനി സുരേഷും, പിന്നെ ഇടംവലം ചേർന്ന് ഷൈനിയും ഷീനയുമൊരുമിച്ചിരുന്ന് വർഷങ്ങളായി ആഗ്രഹിച്ച് അങ്ങനെ ഒരു ഫോട്ടോയ്ക്ക് തരായി!
യാദൃശ്ചികമായി ഉണ്ണിമോൾ എന്റെ അടുത്ത് വന്നിരുന്നു! ഞാനൊന്ന് കൈനീട്ടിയപ്പോൾ മീരക്കുട്ടിയെന്റ്റെ തോളോട് ചാഞ്ഞു ഒരു കൊച്ചു കുഞ്ഞായി എന്റെ നെഞ്ചോട് പറ്റിച്ചേർന്നു! മനോഹരമായ ദൃശ്യം! വലിയവർക്കൊപ്പം തിരക്കിനിടയിലും സ്നേഹവും സാന്നിദ്ധ്യവും അറിയിച്ച് കൊച്ചു പേപ്പറിൽ കുഞ്ഞ് എഴുത്തുകൾ ഡിസൈൻ ചെയ്തു എനിക്കു തന്നുകൊണ്ടിരുന്നു മീര .
ഈശ്വരസാന്നിദ്ധ്യം! ദൈവം ഇടയ്ക്ക് നമ്മെ പോറലേല്പിക്കും! ചിലപ്പോൾ ഒന്നുവരഞ്ഞു കീറി അടയാളപ്പെടുത്തി തിരിച്ചു നൽകും! അവർക്കെല്ലാം മനുഷ്യന്റെ ഹൃദയത്തെ തൊടാൻ ,ആരെയും സ്പർശിക്കാൻ കഴിയും !
ഉണ്ണിമോൾ എന്ന മീര ഇന്നും നമുക്കിടയിൽ ദൈവകാരുണ്യമായ് നിറയുകയാണു! ഡോക്ടർ വി പി ഗംഗാധരൻ എപ്പൊഴും പറയാറുള്ള മീരക്കുട്ടി ! ഹോസ്പിറ്റൽ റൂമിൽ കഞ്ഞിയും കറിയും വച്ചു കളിച്ച് ഡോക്ടർക്കും വിളമ്പിയൂട്ടുമായിരുന്നു! ഇന്നും മീരക്കുട്ടി തന്റെ ഏതാവശ്യത്തിനും അവസാന അത്താണിയായ് സമീപിക്കുന്നത് ഡോക്ടർ വി പി ജി യെയാണു!
ഇതിനിടയിൽ ഞാനും അമ്മിണിചേച്ചിയുമൊത്തും ഏട്ടത്തിയുമൊത്തും ചില ചിത്രങ്ങൾ.
.എന്റെ കസിൻസും കുടുംബാംഗങ്ങളും . ആകെ തിരക്കിനിടയിൽ പ്രിയേച്ചിയേയും പ്രിയ ഉദയനും മനോജും പ്രശാന്തും ഔട്ട്...നേരത്തെ എത്തി ഊണും കഴിഞ്ഞിരുന്ന അൻസാരിക്കയും എങ്ങു പോയ്....?
അവരൊക്കെ എവിടെയോ ....? രാവിലെ തുടങ്ങി ആഗ്രഹിച്ചിരുന്നതാണു അവരൊപ്പം ഒരു ഫോട്ടോ...അതിനായി എഴുന്നേറ്റിരുന്നിട്ടാവാം എന്നുകരുതി!,അവിടുന്നങ്ങോട്ട് എല്ലാ നിയന്ത്രണവും കൈവിട്ടുപോയി..
സ്കൂളിലെത്തി കാറിലിരിക്കുമ്പൊൾ ആതിര കൃഷ്ണനുംകൂട്ടുകാരി മഞ്ജുഷയും എത്തി സെൽഫി എടുത്തു.ആ കുട്ടികൾ തനിയെ ആണു.കോതമംഗലം കഴിഞ്ഞ് തിരിച്ചെത്തേണ്ടതാണു.എന്നുപറഞ്ഞു മടങ്ങി . അവിടിരിക്കുമ്പോൾ പ്രിയ അജു വും ഹസ് അജു വും എത്തി.അവരും വൈകാതെ പോവുമെന്നറിയിച്ചു!
അപ്പൊഴെക്കും ഷിബുമോനും , ജയകുമാർ തീർത്ഥവും വന്ന് സംസാരിച്ചു! കാറിലിരുന്ന എന്നെ അധികം ആരും കണ്ടിരുന്നില്ല.എനിക്കാണേൽ ഇടവും വലവും തിരിയാനും കഴിയില്ലാ...പൈമയെ കണ്ടു ,ഹരിയേറ്റുമാനൂര് എന്ന ഹരിയേട്ടനെയും അവിടിരുന്നു കണ്ടു മിണ്ടി..വൈകാതെ പ്രോഗ്രാം തുടങ്ങുന്നു! എന്നെയെടുത്തു വേദിയിലേക്ക് പ്രതിഷ്ഠിച്ചു. നമ്മുടെ കക്ഷികളൊക്കെ അവിടെയൊക്കെ മാറുന്ന കാണുന്നുണ്ട്. ഇരുന്ന ഉടനെ എനിക്കൊരു ഷോക്ക് ട്രീറ്റ്മെന്റ് കിട്ടി! ഭാഗ്യം എല്ലാം കഴിയും വരെ അങ്ങനെ അനങ്ങാതിരിക്കാൻ കഴിഞ്ഞു. ആദ്യമായിട്ടാണു സദസ്സിൽ ! താല്പര്യമില്ലായിരുന്നു! സുഹൃത്തുക്കൾക്കൊപ്പം അവരിലൊരാളായി ഇരിക്കണമെന്നായിരുന്നു! പക്ഷെ അങ്ങനെ ഇരുന്ന കാരണം മുൻ
പുസ്തകപ്രകാശനത്തിനെത്തിയവർക്കൊന്നും എന്നെ ശരിക്കു കാണാനായില്ല എന്ന് അൻസാരിക്കയും മറ്റും പറഞ്ഞു !അവസാനം എന്റെ സീറ്റ് വേദിയിൽ തന്നെ ഉറപ്പിച്ചു !ശരത് സാറിനും അമ്മ ഭാരതി തമ്പുരാട്ടിക്കുമൊപ്പം നിരന്നിരിക്കുന്നത് ചെറിയ വിഷമം തോന്നിച്ചു! ഷാജിയേട്ടന്റെ ഷാജി യോഹന്നാൻ എഫ് മ്മിലെ ശബ്ദം വേദിയിൽ ഗാംഭീര്യം നിറച്ചു! കുറെ നിമിഷത്തേക്ക് എന്നല്ല പൂർണ്ണമായും എന്റെ മനസ്സ് അവിടെ ഒതുങ്ങി നിൽക്കുന്നുണ്ടായില്ലാ .അമ്മമാർ നിലവിളക്കു കൊളുത്തി ഉണ്ണിമായ മഹാകവി ജി യുടെ ഭൃംഗഗീതിയും ആലപിച്ചു ചടങ്ങുകൾ ആരംഭി ക്കുമ്പോൾ ശരത്തേട്ടൻ എന്നോട് ജി യുടെ ജന്മഗൃഹം എവിടെയാണെന്നും മറ്റും അന്വേഷിച്ചിരുന്നു! അദ്ധ്യക്ഷപ്രസംഗം ചെയ്ത ഡോക്ടർ സന്തോഷ് തോമസ് ശരിക്കും മെഡിക്കൽ പ്രൊഫഷൻ വിട്ട് സർഗാത്മകമായി കാവ്യലോകത്തിറങ്ങി എല്ലാവരെയും കയ്യിലെടുത്തു കഴിഞ്ഞു!
പ്രകാശനസമയം ആ ചടങ്ങ് നിർവഹിക്കാൻശരത്തേട്ടൻ എല്ലാവരോടുംഎന്റെ ഭാഗത്തേക്ക് ചേർന്ന് നിന്നാവാം എന്ന് അഭിപ്രായപ്പെട്ടു!
തുടർന്ന് ശരത്തേട്ടന്റെ മനോഹരമായ പ്രഭാഷണം !,ഹരിയേട്ടൻ വളരെ വിസ്തരിച്ച് സംസാരിക്കാനും പുസ്തക പരിചയം നടത്താനും ആഗ്രഹിച്ചു!എങ്കിലും നേരത്തെ നിശ്ചയിച്ചതിൽ നിന്നും സ്വല്പം വൈകി പ്രോഗ്രാം തുടങ്ങിയതിനാൽ ആ പ്രഭാഷണം അനർഗള നിർഗളം നീട്ടിക്കൊണ്ടുപോകാനായില്ലാ, ലേഖേച്ചി ചുരുങ്ങിയ വാക്കുകളിൽ പുസ്തകം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവച്ചു! ഡോക്ടർ സി രാവുണ്ണിയും കാര്യമാത്ര പ്രസക്തമായി പുസ്തകാവലോകനം ചെയ്തു!
വടക്കാഞ്ചേരി ചേട്ടൻ അരവിന്ദൻ സിനിമ ക്കു പകരം ഷാജി കൈലാസിനെ ഇറക്കി ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്ന ആ മനോഹര പ്രഭാഷണത്തെ തെറുത്തുകൂട്ടി മാറാപ്പിലാക്കി!
ഇതിനിടയിൽ വേദിയിലെ ഫാനും കാറ്റും അസ്വസ്ഥമാക്കി. ഞാൻ ഫോൺ എടുത്ത് ചേട്ടനെ മിസ്സ് അടിപ്പിച്ചു വിളിച്ചുവരുത്തി അങ്ങോട്ടും ഇങ്ങോട്ടും വീൽചെയർ ഉരുട്ടിക്കളിച്ചു!
ചായ വന്നപ്പൊ വല്ലാത്ത ആശ്വാസം! കാറ്റുകൊണ്ട് ഞാൻ വരണ്ടു പോയിരുന്നു! അമ്മ പകർന്നുതന്ന ചായ ഊതിക്കുടിച്ച് സദസ്സിൽ ദീർഘവീക്ഷണം നടത്തി രസം കൊണ്ടിരുന്നു! രാധക്കുട്ടിയും ദുർഗ്ഗാമ്മയും , ദൂരെ നിന്നും മനസിലായി, അജിത ടീച്ചർ ഒരു ഭാഗത്ത്,
ശരിക്കും വിഷമമായി! എന്റെ വേദിയിലേക്ക് ടീച്ചറെ വിളിക്കണമായിരുന്നു! ആരോടുപറയും അങ്ങോട്ടും ഇങ്ങോട്ടും തിരിയാനും കഴിയുന്നില്ല.എപ്പൊഴോ തലയിൽ വെളിച്ചം വീണു! മൊബൈൽ എടുത്തു ,ടീച്ചറെ മിസ് അടിക്കാൻ ശ്രമിച്ചു! ആകെ മൈക്ക് സെറ്റിന്റെ ശബ്ദം കാതിലേക്ക് തുളച്ചുകയറുന്നു!
ഫോൺ എടുത്ത് ചെവിയിലേക്കു ചേർത്തു വച്ച് വിളിക്കാനും കഴിയുന്നില്ലാ ! വീണ്ടും നീട്ടിയൊരു മിസ്ഡ്...ടീച്ചർ അറിയുന്നുപോലുമില്ലാ ...പിന്നെയും ഉണ്ണിക്കണ്ണൻ ചേട്ടനും സന്തുപപ്പനും, ഇടയ്ക്കെപ്പൊഴോ ബാലുവേട്ടൻ, അമ്പിളിയേടത്തി വന്നോ എന്നു ചോദിക്കാനുമായില്ലാ. ഗുസ്തിമാഷ് മുന്നിൽ തന്നെ ..പിന്നെ അധികം ആരെയും കാണുന്നില്ലാ...എന്നല്ലാ ദൂരേക്കു കണ്ണുപിടിക്കുന്നില്ലാ...ലച്ചു ചേച്ചിയെയും ജയനാരായണൻ സറിനെയും നിഴലുപോലെ കാണാനായുള്ളൂ..
മനോജും പ്രശാന്തും നിജുവും ജോഷി ചേട്ടനെയുമൊക്കെ മുന്നിൽ കണ്ടു...എന്റെ കസിൻസും അവിടെ ഇടയ്ക്കൊക്കെ പൊട്ടുപോൽ കണ്ടു. ഇടയ്ക്ക് നോക്കുമ്പോൾ സദസ്സിൽ അതാ ഇരിക്കുന്നു നമ്മുടെ വിശിഷ്ടാതിഥി! വയലാർ ശരത്ച്ചന്ദ്ര വർമ്മ! കൗതുകം തോന്നി.അടുത്തിരിക്കുന്നു ശ്രീമൂലനഗരം മോഹൻ! സിന്ധുദിവാകരനെ കണ്ടില്ലാലോ വന്നില്ലാലോ എന്നു കരുതി.പിറ്റേ ദിവസം അറിഞ്ഞു
വന്നിരുന്നുവെന്ന്!....നാലുനാലര മണിയായപ്പൊഴെക്കും അഡ്വ. ജലീൽ വാലിയും കുടുംബവും വരുന്ന കണ്ടു.വേദിയിൽ ഗോവിന്ദൻ മാഷിനെ ആദരിക്കലും നാടിന്റെ ആദരവ് നൽകി അമ്മ ഭാരതി തമ്പുരാട്ടിയേയും ശരത് വയലാർ രാമവർമ്മയെയും ആദരിച്ചു.അമ്മ എനിക്കും പൊന്നാടയണിയിച്ച് എന്നെ നിറച്ചുകളഞ്ഞു!
രഥിഷ് കുമാർ മാണിക്യമംഗലത്തിന്റെ നന്ദി പ്രകാശവും കഴിയുന്നതോടെ അകലെ നിന്നു കണ്ട സുഹൃത്തുക്കൾ ഓരോരുത്തരായി വേദിയിലേക്ക് എത്തി.പുസ്തകത്തിൽ ഒപ്പിട്ടു കിട്ടണം ഫോട്ടോയെടുക്കണം!
രശ്മി വ്ന്നു, രാധൂട്ടി എന്ന രാധമീര ദുർഗ്ഗാമ്മ,നിഷൂട്ടി നിഷ ടീച്ചർ , റംദ ,ഗുസ്തിമാഷ്, തീർത്ഥം,രഞ്ജിത്, ലൈജു അമ്പാടൻ മാരാത്ത് ഷാജിയും അഡ്വ സിന്ധു ,പ്രേമാനന്ദ ഷേണായ് ,എല്ലാവർക്കും ബുക്കിൽ ഒപ്പിട്ടു കൊടുത്തു!ഫോട്ടോയും എടുത്തു.മാറിന്നിന്ന മനോജും പ്രശാന്തും വന്നു! ഒരു ഫോട്ടൊയെടുത്തു എന്നാണു ഓർമ്മ! ആ ഫോട്ടോയെല്ലാം ഇതുവരെ കൈവശം എത്തിയിട്ടില്ല. യാദൃശ്ചയാ അജിത ടീച്ചർ യാത്ര ചോദിക്കാൻ മുന്നിലെത്തി .മുരളി പട്ടാമ്പിയും എപ്പൊഴോ അടുത്തുവന്നിരുന്നു!,കവിതയും ഞാനും രാജേഷ് !പിന്നിൽ വന്ന് മായേച്ചീ എന്ന് വിളിച്ചു.മുഖം കണ്ടില്ലാ..കോയമ്പത്തൂർ നിന്ന് വന്നിട്ട് എന്തിനാ രാജേഷേ ഒന്നു കാണാതെ പോയത്!!? കൂടല്ലൂർ നിന്ന് എം ടി യുടെ കുടുംബത്തിലെ ശിവദാസ് വന്നു! ഞാൻ കണ്ടില്ലാ,ഷീജ അനിലും അരുൺ ലാലും ഉടനെ എത്തും ട്രെയിനിലാണു എന്ന്
ഷിബു മോൻ കണ്ടപ്പോൾ തന്നെ പറഞ്ഞിരുന്നു. !പക്ഷെ ഷീജയും ,അരുണും സൂഫിയും ഞാൻ ഇവരെയൊക്കെ പിന്നെ ഫോട്ടോയിലേ കണ്ടുള്ളൂ...
ഈജോയെ നിഴലുപോലെ കണ്ടു! വികാസ്! ആദ്യമായി കാണുകയായിരുന്നു!
അഡ്വ: ജലീൽ വാലീം ഭാര്യ സ്വാലിഹയും മോനും, അഡ്വ മല്ലികയും ഗിന്നസ് റെക്കോഡ് ഉടമ ജോബ് പൊറ്റാസും പത്നിയും വന്നു! ഞങ്ങളൊക്കെ ഫോട്ടോയെടുക്കലും മറ്റും തകൃതിയായി നടത്തുമ്പോളാണു ആലിലത്താലിയുമായ് വരൂ തെന്നലേ...അപ്പുറത്ത് തകർക്കുന്നത്.
ശാന്ത ചേച്ചി, പിന്നെയും ആരൊക്കെയോ നേരെ വന്ന് കാണാനും മിണ്ടാനും കഴിയാതെ മടങ്ങി! ഷൈജു രവീന്ദ്രനെയും കണ്ടോ.!!? ഐവിൻ നെ ഒരു ഫോട്ടോയിലെ ബാക്ഗ്രൗണ്ടിൽ കണ്ടു . ..പേരു വിട്ടുപോയവർ എന്നെ കൊരക്കിനു പിടിക്കല്ലേ ട്ടോ...നമുക്കിനിയും ആഡ് ചെയ്യാം!
ഇനിയും സ്വന്തം നാട്ടിലെ സുഹൃത്തുക്കൾ അനിൽ ചാത്തപ്പുര സെബാസ്റ്റ്യൻ ചേട്ടൻ, പ്രീജിത് ,ഇനിയും പലരും പേരെഴുതി മറ്റുള്ളവരെ വിഷമിപ്പിക്കുന്നില്ലാ ഇവരൊക്കെ തിരക്കിനിടയിൽ വേണ്ടാ പിന്നെ കാണാം എന്നുപറഞ്ഞ് കൂത്ത് കാണാൻ ഇരിപ്പിടം തിരക്കിയിറങ്ങി!
ഇതുപോലെ സുഹൃത്തുക്കളെയൊരുമിച്ച് കാണാനും ഭാഗ്യം വേണം! മനസ് നിറഞ്ഞു!
ഏറ്റവും ആദ്യം വന്നവരിൽ പ്രശാന്ത് നേരിൽ കണ്ടപ്പോഴാ ഗൗരവക്കാരനൊന്നുമല്ലാ ,എപ്പൊഴും പ്രസന്നമായ മുഖം ,നല്ല ചിരി എപ്പൊഴും മുഖത്ത്! പ്രശാന്ത് ആദ്യമായിട്ടാണു ഇത്തരമൊരു കൂട്ടായ്മയിൽ പങ്കെടുക്കുന്നത്.ഒത്തിരി കൂട്ടുകാരെ കിട്ടി അന്നേ ദിനം പ്രശാന്തിന് . രാവിലെ തുടങ്ങി ഏറ്റവും സൗമ്യനായ മനോജിനൊപ്പം
തിരുവനന്തപുരം പാരിപ്പള്ളിയിൽ നിന്നു വന്ന പ്രശാന്ത് ! എല്ലാവരും പരിചയപ്പെട്ടുകാണുമല്ലോ..ആദ്യം എത്തി അവസാനം പിരിഞ്ഞ സുഹൃത്ത്!
കൂത്തും കണ്ട് വീട്ടിലെത്തി തിരക്കൊഴിഞ്ഞ് അമ്മയും ഞാനുമൊത്ത് ഭക്ഷണം കഴിച്ച് സംസാരിച്ച് രാത്രി 10.30 ന്റെ ട്രെയിനു പോകാനായി ജോഷി ചേട്ടൻ റയില്വേ സ്റ്റേഷനിൽ കൊണ്ടു ചെന്നാക്കും വരെ എന്തോ നല്ല സന്തോഷം തോന്നി! നമ്മുടെ കുടുംബാംഗം പോലെ ,
ചേച്ചിയുടെ മോനെപ്പോലെ മിടുക്കനായ പ്രശാന്തും യാത്ര ചോദിച്ച് ഇറങ്ങിയതോടെ ഗംഭീരമായ ദിവസത്തിനു പരിസമാപ്തിയായി!
എല്ലാവരോടും എങ്ങനെ നന്ദിയും സ്നേഹവും അറിയിക്കണം എന്നറിയില്ലാ...എങ്കിലും സർവ്വശക്തനോടു ഒരുപാട് നന്ദി!
സ്നേഹപൂർവം സ്നേഹിത
മായ ബാലകൃഷ്ണൻ

ഞാന് ഔട്ട് ആയിട്ടില്ല കേട്ടോ.. ഇന് തന്നെയാണെന്ന് വായനയില് മനസിലായി. ആദ്യന്ത്യം ഇങ്ങനെ നിറഞ്ഞ് നില്ക്കുകയല്ലേ...
ReplyDeleteഒരു ഗംഭീര സദ്യ ഉണ്ടുകഴിഞ്ഞ സംതൃപ്തി....!!
വളരെ കൂൾ കൂൾ ആയി എഴുതിയതാ....
ReplyDeleteരാധൂട്ടിയാ എന്നെ പിടിക്കാൻ പോകുന്നേ...വേദിയിൽ വച്ചെടുത്ത ഫോട്ടോ എവിടെ...
എനിക്കിതുവരെ കിട്ടിയിട്ടില്ലാ...
കിട്ടുമായിരിക്കും അല്ലേ...