Posts

Showing posts from 2014

കവിത !

ചെമ്പക പൂവിൻ മധുര ഗന്ധം !

കവിത

Image
                                     താണ്ഡവം                                        *********** കാണുവതെങ്ങനെ ....... !? എവിടെയൊളിക്കും ഞാന്‍ !!        ചോര കുടിച്ചു മഥിക്കും  കഴുകന്മാര്‍ വിത്തുകള്‍ കൊയ്യുന്ന,അടിവേരുകള്‍ പിഴുതെടുക്കും  അരും കൊലകള്‍ക്കു ചുടലക്കള  മൊരുക്കുവതു കാണുവതെങ്ങനെ ;!!  എവിടെയൊളിക്കും ഞാന്‍ .......?    കണ്ണിമകള്‍ ഞാന്‍ ഇറുക്കി പൂട്ടട്ടെ    അതിലെനിക്കെന്‍റെ    മണ്ണിന്‍ മഹിമകളെ      അടച്ചു വയ്ക്കണം !  നക്രതുണ്ടികളുടെ , ശിഖന്ണ്ടികളുടെ ബാണമേല്‍ക്കാത്ത പെണ്ണുടലുകളുടെ ശാപമേല്‍ക്കാത്ത മണ്ണിന്‍ കാഴ്ച്ചകളെ ; എനിക്കതില്‍ ഒളിപ്പിച്ചു വയ്ക്കണം ! വിഷപ്പുക തീണ്ടാത്ത ,  ഗര്‍ഭത്തില്‍ കുരുതി കൊടുക്കും   അമ്മമാരുടെ നെഞ്ചു പിളര്‍ക്കും ...

ഓര്‍മ്മയുടെ ചാറ്റല്‍ !

Image
അങ്ങനെയൊരു പരീക്ഷാക്കാലം 🌳🌲🌲 ഇത് S S L C ,പ്ലസ് 2 ,പരീക്ഷകൾ ഓരോന്നും എഴുതി കുട്ടികൾ വീർപ്പടക്കിയിരിക്കും കാലം . എനിക്കിതൊക്കെ ഒരു ആഘോഷ കാലമായിരുന്നു .തികഞ്ഞ തൃപ്തിയോടെ ഞാൻ എഴുതിയതും  എന്റെ എസ് എസ് എൽ സി തന്നെയാണ്. ഏറ്റവും ഇഷ്ടമുള്ള മാസം ഏതാ എന്നു ചോദിച്ചാൽ മാർച്ച് ,ഏപ്രിൽ എന്നൊക്കെ പറയുമായിരുന്നു . അന്നൊക്കെ.ഓരോ പതനവും ഉയിർത്തെഴു ന്നേൽക്കാനുള്ള തായിരുന്നു. ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ കമ്പിത്തിരി മത്താപ്പൂ  മനസേ ആസ്വദിക്കൂ ആവോളം !. ഒരു ക്രിസ്തുമസ് കഴിഞ്ഞ് ,എഴുതി പൂർത്തിയാക്കാതെ , യാത്ര പറയാതെ ഇറങ്ങി പോന്ന വിദ്യാലയം , സുഹൃത്തുക്കൾ !! മഞ്ഞും മഴയും മാഞ്ഞു .ഉൽസവങ്ങളും കൊടിയേറി ,വീണ്ടും മാമ്പൂ ക്കാലമെത്തി . മുറ്റത്തെ തൈമാവും ആദ്യമാായ് പൂത്തുലഞ്ഞു.ഉണ്ണിമാങ്ങകൾ മൂത്തു വീർത്തു ഒരു കുഞ്ഞു തേങ്ങയോളം വലുപ്പം വച്ചു . പഠന ഇടവേളകളിൽ ,കൂട്ടം കുല തൂങ്ങി നിന്ന ആ കിളിന്തു തൈമാവിൻ ചുവട്ടിൽ എത്തി കൈഎത്തിപിടിച്ച് ഓരോ മാങ്ങയും തൊട്ടുഴിഞ്ഞ് ഉമ്മ വച്ച് !! ആഹാ.....! കാലം തട്ടിയകറ്റി .ഇന്ന്  ദാ ...... അവ കരുത്തുറ്റ തടിയായി ..... ഞാനും അന്നത്തെ ആ തൈമാവും എത്രയോ അകലെ ...... തു...

മഞ്ഞു പെയ്യുമ്പോള്‍ !

Image
                        ഭക്തി ലഹരി കുളിര്‍മഞ്ഞു  പെയ്യിക്കുന്ന   മണ്ഡലവ്രതക്കാലം !!,ക്ഷേത്ര ദര്‍ശനങ്ങളും ആചാരാനുഷ്ഠാനങ്ങളും ആത്മീയ ജ്ഞാനത്തിലേക്കുള്ള ആദ്യ പടവുകള്‍ മാത്രമാണ് ,.          എങ്കിലും    ജീവിത കാലം മുഴുവനും ആവേശം        പകരാന്‍ ചിലപ്പോള്‍ ആ ഓര്‍മ്മകള്‍ മാത്രം മതിയാകും !!          അന്നൊന്നും വെളുപ്പിനേ ആരും വിളിച്ചു ഉണര്ത്തുകയൊന്നും വേണ്ട ; അടുത്ത ഭഗവതി ക്ഷേത്രത്തിലെ അതെ ; ഞങ്ങളുടെ പാലയ്ക്കാട്ടു കാവിലെ // കതിനവെടിയും  ശരണമന്ത്രങ്ങളും ഭക്തിഗാനങ്ങളും കേട്ടാണ് ഉണരുക ; ഉത്സവക്കാലമായാലും മറ്റു വിശേഷങ്ങള്‍ വന്നാലും കാവിനു മുറ്റത്താണോ വീടിന്‍റെ   മുറ്റത്താണോന്നു തോന്നും പോലെയാ പ്രതിഫലനങ്ങള്‍...     അവിടന്നങ്ങോട്ട്  ഒരു തരം ആവേശമോ മത്സരമോ ഒക്കെയായിരിക്കുംഎല്ലാ കാര്യങ്ങള്‍ക്കും ..ക്ഷേത്രത്തില്‍   ആദ്യം എത്തുന്ന കുറച്ചു പേര...

ഇവള്‍ മൊണാലിസ

Image
           മരണത്തിനു നിറവും മണവും ചാലിച്ച് അതിനെ സുന്ദരിയാക്കിയാല്‍ എങ്ങനെയിരിക്കും !! വിഷാദം പൂത്ത കണ്ണുകളും കവിള്ത്തടങ്ങളും , ചുണ്ടില്‍ വിരിയുന്ന മോഹമഞ്ഞയും ഒരു മോണാലിസ ചിത്രത്തിന്റെ രൂപ ലാവണ്യത്തോടെ              കാണുമ്പോള്‍           ***************       ************* മഞ്ഞപ്പൂക്കള്‍ മാത്രം വിരിയുന്ന പൂന്തോട്ടമായിരുന്നു അവളുടേത്‌ . കൊഴിഞ്ഞു വീണ പൂക്കളെല്ലാം പെറുക്കി അവള്‍ കൂടയിലാക്കി . മഞ്ഞ കടലാസുപൂക്കള്‍ ചെടിയിലിരുന്ന തിത്തിരിപ്പക്ഷി ചോദിച്ചു ;   ‘ ‘ എന്തിനാ നിനക്കീ പൂക്കളെല്ലാം ! ,മരണത്തിന്‍റെ മണമാണല്ലോ അവയ്ക്കെല്ലാം..... !? ‘’ അവള്‍ പൂക്കുട മാറോടണച്ചു.കുനിഞ്ഞു മുഖം അതില്‍ പൂഴ്ത്തി ആഞ്ഞു ശ്വസിച്ചു .പിന്നെ ഓരോ പൂവും എടുത്ത് ചുംബിച്ചു . വിഷാദം പൂത്ത കവിളില്‍ ചുണ്ടില്‍ വിരിഞ്ഞ മോഹമഞ്ഞയുമായി മുഖം കുനിച്ച് ,കൊഴിഞ്ഞു പാറി വീഴും പൂക്കള്‍ക്കിടയിലൂടെ ,മഞ്ഞ വിരിച്ച തണലിലൂടെ , വര്‍ണ്ണങ്ങള്‍ ഒളിപ്പിച്ച ചിറകുമായ് അവള്‍ പാറി പാറി...