മാനസികാരോഗ്യം ലേഖനം

മാനസികാരോഗ്യം ========= വ്യക്തി , കുടുംബം , ജീവിതം ,സമൂഹം . പ്രസിദ്ധമായൊരു ഇംഗ്ലീഷ് ചൊല്ലുണ്ട് . " If wealth is gone , nothing is gone If health is gone ,something is gone If charector is gone everything is gone " അതായത് സമ്പത്ത് നഷ്ടമായാൽ ഒന്നും നഷ്ടമായിട്ടില്ല ,ആരോഗ്യം നഷ്ടമായാൽ,ചിലതെല്ലാം നഷ്ടമായി , എന്നാൽ സ്വഭാവം നഷ്ടമായാൽ എല്ലാം നഷ്ടമായി എന്നാണ് . ആരോഗ്യമുള്ള ശരീരത്തിലല്ല , ആരോഗ്യമുള്ള മനസ്സിലാണു ഒരു നല്ല വ്യക്തി രൂപംകൊള്ളുന്നത്. അതായത് നല്ല സ്വഭാവം കാഴ്ച്ചവയ്ക്കണമെങ്കിൽ നല്ല ആരോഗ്യമുള്ള മനസ്സു ഉണ്ടാവണം. മനസ്സ് തളരാത്തിടത്തോളം ഒരു ശാരീരിക പരിമിതിയോ വൈകല്യമോ ഒരാളെ ബാധിക്കില്ല എന്നാണ് . വിശ്രുത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്സ് നെ അറിയില്ലേ...മസിൽസിനെ ബാധിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ്വരോഗം ബാധിച്ച് ,ഒന്നു ചലിക്കാനാവാതിരുന്നിട്ടും അദ്ദേഹം എത്രയോ വർഷത്തെ ദീർഘമായ രോഗകാലത്തിനിടയിലും അത്ഭുതകരമായ കണ്ടുപിടിത്തങ്ങൾക്ക് അവകാശിയായി . " when there is a will ,there is a way " ...