ടാഗോർ സ്മരണ !
ടാഗോർ
========
ഭാരതീയ സാഹിത്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച വിശ്വസാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോർ 1861mey 7 നു ജനിച്ച് 1941 ഓസറ്റ് 8 ആം തീയതി ഈ പ്രപഞ്ചത്തോട് വിടചൊല്ലിയ മധുരഗായകൻ !
കവി കഥാകൃത്ത് , ചിത്രകാരൻ ,നോവലിസ്റ്റ് , നാടകകൃത്ത് എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ച അദ്ദേഹത്തിന്റെ പേരിൽ രബീന്ദ്ര സംഗീതം എന്നൊരു സംഗീതശാഖ തന്നെയുണ്ട് .8 ആം വയസ്സിൽ കവിതകൾ എഴുതിത്തുടങ്ങി . 150 തിലേറെ കവിതകൾ രചിച്ചിട്ടുണ്ട് . 1910 ഇൽ പ്രസിദ്ധീകരിച്ച ഗീതാഞ്ജലിക്ക് 1913 ലാണു നോബൽ സാഹിത്യ പുരസ്ക്കാരം ലഭിക്കുന്നത്.
വിശ്വ പ്രപഞ്ചത്തെ വിധതാവായി കണ്ട്, മണ്ണിലും വിണ്ണിലും ,പൂവിലും പുല്ലിലും ,നിറഞ്ഞു നില്ക്കുന്ന ,ആ ആത്മ സത്തയെ ധ്യാനമഗ്നനായ് , പ്രേമപൂർവ്വം ,പ്രാർത്ഥനാപൂർവ്വം ,ഒരു മധുര സംഗീതംപോലെ ദർശിക്കുന്നതാണു ഗീതഞ്ജലി എന്ന കൃതി .
100 വർഷങ്ങൾക്ക് ശേഷം ഇന്നും ഭാരതത്തിൽ നിന്നും മറ്റേതൊരു കൃതി പോലും ഈ പുരസ്കാരത്തിനു അർഹയായിട്ടില്ല എന്നതും ശ്രദ്ധേയമാണു .
ബംഗാളിയിൽ എഴുതിയ ഗീതാഞ്ജലി എന്ന കൃതി അദ്ദേഹം തന്നെയാണു ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് .മലയാളത്തിൽ ഒരു കൃതിക്ക് ഏറ്റവും കൂടുതൽ വിവർത്തനം വന്നിട്ടുള്ളത് ഗീതാഞ്ജലിക്ക് മാത്രമാണു.
പദ്യരൂപത്തിലും ഗദ്യഭാഷയിലും ഉണ്ടായിട്ടുള്ള വിവർത്തനങ്ങളിൽ, മഹാകവി ജി എഴുതപ്പെട്ട പദ്യ ഘടനയാണ് പ്രശസ്തമായത്.
" എവിടെ നിർഭയമാകുന്നു മാനസം
എവിടെ നില്ക്കുന്നു ശീർഷം സമുന്നതം
എവിടെ വിജ്ഞാനം പൂർണ്ണ സ്വതന്ത്രമായ്
അവികലമായ് വിരാജിപ്പൂ നിത്യവും !
മുക്തിതൻ സ്വർഗ്ഗരാജ്യമതിങ്കലേക്കെന്റെ
നാടൊന്നുണരണേ ദൈവമേ !
എന്റെ നാടൊന്നുണരണേ ദൈവമേ !"
സംഗീതാത്മകമായി ചെയ്ത പദ്യരൂപത്തിൽ മനോഹരമായ ഒന്നാണു മഹാകവിയുടെ തർജ്ജമ !
കവിയും ഗാന രചയിതാവുമായ
K ജയകുമാർ ഗദ്യത്തിൽ പരിവർത്തനം ചെയ്തതിൽ നിന്നും ഒരു ഭാഗം പരിചയപ്പെടുത്താം .
" എന്റെ ഹൃദയനായകാ ...
എനിക്കറിയാം ഈ ഇലകളിൽ
നൃത്തംവയ്ക്കുന്ന സുവർണ്ണപ്രകാശവും
ആകാശത്തിലൂടെ അലസം ഒഴുകുന്ന
മേഘജാലവും
എന്റെ നെറ്റിയിൽ കുളിരണിയിച്ചു പോവുന്ന
ഈ തൈത്തെന്നലുമെല്ലാം
നിന്റെ പ്രേമമല്ലതെ മറ്റൊന്നുമല്ലെന്ന് !!
എന്റെ കണ്ണുകളിൽ ഒഴുകിപ്പടരുന്ന
ഈ വിഭാതവെളിച്ചം
എന്റെ ഹൃദത്തോടുള്ള നിന്റെ
സന്ദേശമാണെന്ന് എനിക്കറിയാം !
മുകളിൽ നിന്ന് നീ മുഖം കുനിച്ച്
എന്റെ കണ്ണുകളിൽ നോക്കുമ്പോൾ
എന്റെ ഹൃദയം നിന്റെ പാദങ്ങളെ
സ്പർശിക്കുന്നു !"
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ !

ജി ആണോ ഏറ്റുമാനൂർ സോമാദാസനാണോ ആ ഉദ്ധരിച്ച ഭാഗം വിവര്തനം ചെയ്തത്?
ReplyDelete