Posts

Showing posts from 2015

കവിത !താളപ്പെരുക്കം !

താളപ്പെരുക്കം 😃  💗 😃 💗 💞💙💙💞💞 ഒരു സമയ സൂചി സദാ കാലത്തിനു ചുറ്റും ഓടുന്നുണ്ട് . ജീവന്‍റെ എല്ലാ കുതിപ്പും കിതപ്പും അറിയാതെ മിടിക്കുന്ന താളമായ് അത് ഓടുകയാണ് . പിന്തിരിഞ്ഞ് ഓടിയാല്‍ തെറ്റുന്നത് ആരുടെ താളമാണ് ?  കിതയ്ക്കുന്നത് ആരുടെ ശ്വാസമാണ് ? അമ്മ ചുട്ട അപ്പവും കഴിച്ച് വാരിതിരുകിയ ബാഗും എടുത്ത് ബസ്‌ പിടിക്കുമ്പോള്‍ , ആശുപത്രി ടിക്കറ്റ് കൌണ്ടറിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ , പരീക്ഷാ ഹാളിലെ അവസാനമണി മുഴങ്ങുമ്പോള്‍ , നിരങ്ങിനീങ്ങുന്ന, പെരുവഴിയിലെ  വെയില്‍; ഇടവഴി കയറുമ്പോള്‍ , അറിയാതെ ഒന്ന് നിലച്ചു പോയാല്‍ , അനാദിയായ കാലം ; ഇവിടെ മിടിപ്പുകളില്‍ കിതയ്ക്കുന്ന താളപ്പെരുമ കൊട്ടിക്കേറുന്നത് അനന്ത നിശ്ശബ്ദതയിലേക്കാണ്  . കാലത്തിനു പിടികൊടുക്കാതെ അനശ്വരതയില്‍ ലയിച്ച് ലയമായ് ഒരു ദീർഘശ്വാസ ബിന്ദു . ഓരോ  മിടിപ്പിലും ടിക് ടിക് മുഴക്കി പടുനിലമായ് ഒരു പിടി ചാരമായ് നിത്യം അനന്തതയില്‍ .............. !  ഒരു സ്വന മണി ചിതറി വീഴുന്നു . സ്നേഹപൂര്‍വം സ്നേഹിത മായ ബാലകൃഷ്ണന്‍ 2015 October 🌼🍀🌹🌼🌼🌼🌼🌼🌼🌼🌼    

കവിത :- സ്നേഹ മിഴി !

സ്നേഹമിഴി ***** **** *********     ***** വേർപിരിഞ്ഞീടുവാൻ വയ്യാതെ -- യിറ്റിറ്റു തുളുമ്പും മണി മുകുളമേ ! കണ്ണീരിനുപ്പല്ല മധുവൂറും പൂങ്കുരുന്നിൻ മിഴിയിലൊളിച്ചിരിക്കും നിറവാർന്ന സ്വപ്നമാണു നീ ! രാവേറെ പുണർന്നു പുണർന്നു കുളിർചൊരിഞ്ഞൊരാ മുഗ്ദ്ധബിന്ദുക്കൾ സപ്തവർണ്ണ തേരിറങ്ങി പുലരിയുടെ തിരുനെറ്റിയിൽ ചുംബനങ്ങളർ -- പ്പിയ്ക്കുവാനണയുകയായ് . നാളേക്കു വിരിയും സ്വപ്നത്തിൻ മലരേ അരണ്ട കിനാക്കളിലുറഞ്ഞു പോം ശബളിമയൊന്നു മിഴി തുറക്കുവാൻ സ്നിഗ്ദ്ധ നൈർമ്മല്യമായ് ചൊരിയൂ !! ശിലപോലുമലിഞ്ഞു പോം ഹൃത്തിൽ വരൂ പനിമതി തിങ്കളേ ഉടഞ്ഞു പോം അയത്ന ലളിതമാം കാറൊളി ക്രൗര്യ ബിംബങ്ങൾ ; മാനം തെളിഞ്ഞു മാനസം ചൊൽ മണിശകലമേ ചാരു സരോവരമബ്ധി പോലഴകൊടു ഹൃദയ പുടം നിറഞ്ഞു തുളുമ്പിടൂ യോരോ ഹൃത്തിലും ! അവികല വർണ്ണ പുടങ്ങളൊന്നാം ജനതതികളൊരേ വൃന്ദാവന ഗിരി ശൈലയാരാമ കുസുമങ്ങളിൽ സൗവർണ്ണ തിലകമൊടു നൃത്തം വയ്ക്കും മണിശലഭകുഞ്ഞുങ്ങളാം സ്മേരബിന്ദുക്കൾ ! കൂടാത്ത മുറിവുകളുണ്ടോരണ -- യാത്ത കനലുകളുണ്ടോ നിൻ മിഴിവിരൽ തുമ്പിനാൽ മേവുകിൽ ? വേർപിരിഞ്ഞീടുവാൻ വയ്യാതെ - യിറ്റിറ്റു തുളുമ്പും സ്നേഹമേ ! കണ്ണീരിനുപ്പല്ല ...

ആദിയുടെ ലോകം !

Image
        ആദിയുടെ ലോകം !     💞 💞 💙💙💞💞              തലയിൽ നിന്നും പുതപ്പ് വലിച്ചു മാറ്റി , ആദി കണ്ണുകൾ തുറക്കാൻ മടിച്ച് അവിടെ കിടന്ന് ഉരുണ്ടു . ചുമരിൽ പതിപ്പിച്ചിരുന്ന മോഗ്ലിയുടെ ചിത്രം അവനെ നോക്കി ഹായ്  പറയുന്നു .പിന്നേം  പുതപ്പ്  മാറ്റി ബെഡ്ഡിൽ എഴുന്നേറ്റിരുന്നു .  ഇവനെന്തു സുഖമാ !ഒരു മരത്തീന്ന്  അടുത്ത  മരത്തിലേക്ക് ചാടി ,ഊഞ്ഞാലാടി  ....ബാലൂ.., അകേലാ ,ഭഗീരാ   എന്തോരം കൂട്ടുകാരാ .....  ഓടി ചാടി എന്തോരം കാട്ടുപഴങ്ങളും തിന്നാം . ഉറക്കം തൂങ്ങി പിടിച്ച മുഖവുമായ് അവൻ അവിടന്നും എഴുന്നേറ്റ് ,  വരാന്തയിൽ ചെന്നിരുന്നു. അപ്പോഴും  ഇന്നലത്തെ ദിവസ്സം പിന്നേം പിന്നേം തികട്ടി വന്നു. അച്ഛനും   അമ്മയ്ക്കും മുതിർന്നവർക്കുമൊക്കെ    ആകാം .എനിക്കെന്താ  ചെയ്താല്ല്!?  ഞാൻ എന്താ ഇത്ര  വലിയ തെറ്റ് ചെയ്തേ .?.ഇപ്പൊഴും ആലോചിച്ചിട്ട് എനിക്കൊരു പിടീം കിട്ടണില്ല .    ഈ വിച്ചുവാണു  എല്ലാം  പറ്റിച്ചത്.  ഏഷണി കൊടുത്ത് ഇത്രേം പ്രശ്നോണ്ടാ...

വർഷ മേഘ സന്ധ്യകൾ !

Image
 💗💗🌿🌿🌹 വർഷ മേഘ സന്ധ്യകൾ ! 💗🌹🌼 വർഷ മേഘ സന്ധ്യകളിൽ കുങ്കുമ വർണ്ണം ചാലിച്ചൊരു   മുത്തശ്ശി കാലം ഇന്നും കടന്നു വരാറുണ്ട് . ആരവവും ഉൽസവവും നിറഞ്ഞ   കുട്ടിക്കാലം   ! അന്നെല്ലാം ഓണക്കാലത്ത് ,  വീട്ടിലെ പൂക്കളമിടലും നാട്ടിലെ  ഓണക്കളീം ഓണസദ്യേം കഴിഞ്ഞാ പിന്നെ   ഒരു  യാത്രയുണ്ടായിരുന്നു .  മുത്തശ്ശി വീട്ടിലേക്ക് . ഓണത്തിനും വിഷൂനും മാത്രം ഉണരുന്ന വീടാണത്  . മുത്തശ്ശീം മുത്തശ്ശനും പിന്നെ ഒരു കുഞ്ഞമ്മാവനും മാത്രമുള്ള വീട് . കുഞ്ഞമ്മാമന്‍ എന്ന് പറഞ്ഞാ മുത്തശ്ശീടെ അനിയനായി വരും .കുഞ്ഞമ്മാമന്‍റെ  കാതില്‍ കടുക്കനൊക്കെയിട്ടിട്ടുണ്ട് .വീട്ടു പറമ്പിലും പാടത്തും നെല്ലുണക്കാനും കൃഷി പണികളില്‍ സഹായിക്കാനും എന്തിനും ഓപ്പെ എന്ന് വിളിച്ചോണ്ട് , മുത്തശ്ശിക്കു കൂട്ട് കുഞ്ഞമ്മാനുണ്ടാകും . മൂന്നും നാലും ബസ്‌ കയറി അവിടെ എത്തുമ്പോഴേക്കും സന്ധ്യയാവും.   " വിശാല വല്ല്യമ്മേം ദേവയാനി ചിറ്റേം ഒക്കെ ഇപ്പൊ എത്തീട്ടുണ്ടാവും ല്ലേ അമ്മേ ? അതോ നമ്മളാണോ ആദ്യം ചെല്ലുന്നേ ? " എന്തൊക്കെ ചോദ്യങ്ങളും ആകാംക്ഷകളുമായിരിക്കും ,അവിടെ എത്തുന്ന വരേ ...! ഉച്ച ത...

സൗഹൃദം ! സുകൃതം !!

Image
സൗഹൃദങ്ങള്‍ സുകൃതമാകണം ! ജീവിത അദ്ധ്യായത്തില്‍ നിന്ന് പറിച്ചെടുത്ത ഒരേടാണിത്  ! ഇന്നെനിക്ക്  ഒത്തിരി സൗഹൃദങ്ങള്‍ ഉണ്ട് . എങ്കിൽ തന്നെയും  എന്‍റെ ജീവിതത്തിന്‍റെ തന്നെ ഭാഗമായി ,ബാല്യ കൗമാര ,യൗവനങ്ങളെ പുണർന്ന് , സ്നേഹ ഗംഗയായി ഒഴുകിയ ഒരു  അസുലഭ സൗഹൃദത്തിനു ഭാഗ്യം സിദ്ധിച്ചവളാണു ഞാൻ ! ചില സൗഹൃദങ്ങള്‍ അങ്ങനെയാണ് .അവ മുറിഞ്ഞു പോകുന്നത് നമുക്ക് സങ്കല്‍പ്പിക്കാനേ കഴിയില്ല .തായ് വേരു പോലെ നമ്മെ പിടിച്ചു നിറുത്തുന്നവയായിരിക്കും .            നാലു വയസ്സില്‍ തുടങ്ങി   ഇന്നും അതിരുകളില്ലാതെ ,അതിര്‍വരമ്പുകളില്ലാതെ ഒഴുകുന്ന സൗഹൃദമാണ് ഞങ്ങളുടെത് . ആശാന്‍ പള്ളിക്കൂടത്തിലേക്ക് പാട വരമ്പിലൂടെ മുന്നില്‍ പിന്നില്‍ പോകുമ്പോള്‍  തിരിഞ്ഞു നോക്കി,തിരിഞ്ഞു നോക്കി  ചിരിച്ചു കാട്ടി , ആ വരമ്പില്‍ കുത്തിയിരുന്ന് ചെളി വെള്ളത്തില്‍ കയ്യിട്ടു പൊടി മീനുകളെ തപ്പിപിടിച്ച്‌, ആ മുറ്റത്തെ പച്ചപ്പുല്ലില്‍ തുള്ളിച്ചാടി, കൈമാറി തുടങ്ങിയ സൗഹൃദം , പിന്നീട് ,ആദ്യമായി ഒന്നാം ക്ലാസ്സ് മുറിയുടെ വാതിക്കല്‍ പരിഭ്രമിച്ച് നില്‍ക്കുമ്പോള്‍, കുട്ടികളുടെ ഇടയില്‍ നിന്നും ചി...

അദ്ധ്യാപക ദിന സ്മരണകള്‍ !

Image
                  രാവിലെ ഉണർന്നു അച്ഛനും അമ്മയ്ക്കും ഓരോ വിഷ് നൽണമെന്ന് കരുതിയാ രാത്രി കെടന്നത് . ഉണർന്നപ്പോ അടുക്കളയില്‍ ഗ്യാസ് തീർന്നതിന്റെ  സംത്രാ സത്തില്‍ എല്ലാം മറന്നു പോയി . ഇതിനിടയിലാ അദ്ധ്യാപക ദിനം ആശംസിച്ചുകൊണ്ടുള്ള Shyni യുടെ കാൾ വന്നത് . ഹാവൂ !! അമ്മയുടെ മുഖത്തു എന്തൊരു തെളിച്ചം ! മുഖത്ത് ഓണവെയില്‍ ഓളം വെട്ടീ ന്നു തന്നെ പറയാം .അതോടെ എല്ലാം   ശുഭം!ശുഭം !!  ഞാനും വിളിച്ചു .റിട്ടയർമെന്‍റ് നു ശേഷവും കർമ്മ നിരതയായിരിക്കുന്ന ഇൻഡോറിലുള്ള എന്‍റെ അദ്ധ്യാപികമാരെയും. ഹോളി ഫാമിലിയിലെ സിസ്റ്റർ മരിയ ഫ്രാൻസിസും സിസ്റ്റർ  പ്രസന്നയും .ഇവരുമായി സംസാരിച്ചപ്പോൾ എനിക്ക് തോന്നി , നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണയാണ് ഇതെല്ലാമെന്നു ! Add caption അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നവർ ...ഒരു കാലഘട്ടം ഒരു നാടിനു മുഴുവനും  അക്ഷര വെളിച്ചം നല്‍കാൻ ഒരു വിദ്യാലയം . ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചിരുന്ന കാലം .അധ്യാപകരും മിക്കവാറും ആ നാട്ടുകാര്‍ തന്നെയായിരിക്കും. ലേഡീസ് ടീ...

കഥ

Image
                                     നിഴലായ് മായുന്നു                                                  *********          ഓര്‍മ്മയുടെ താഴിട്ടു പൂട്ടി കുഞ്ഞനന്തന്‍ നമ്പ്യാര്‍ പുറം ലോകത്തിന്‍റെ വാതിലുകള്‍ ഓരോന്നായി കൊട്ടിയടയ്ക്കുമ്പോള്‍ , മകള്‍ ലക്ഷ്മി അച്ഛന്റെ വിരല്‍തുമ്പ് പിടിച്ച് തന്‍റെ ബാല്യത്തിലേക്ക് നടന്നിറങ്ങി . അപ്പുണ്ണിയേയും ഗോവിന്ദന്‍ കുട്ടിയേയും പോലെ സഹദേവേട്ടനും ശരത്തും താനും .       രാത്രി മുട്ട ബള്‍ബിന്‍റെ മഞ്ഞ വെളിച്ചത്തില്‍, എല്ലാവരും ഇട്ടിരിക്കാനുള്ള  അവരവരുടെ പലകയുമെടുത്തു അത്താഴമുണ്ണാന്‍ തറയില്‍ നിരന്നിരിക്കുകയാണ് .അമ്മ ചോറ് വിളമ്പി വച്ചിട്ടും ലക്ഷ്മി കൂട്ടാക്കുന്നില്ല .പാവക്ക തീയലും മോരുകറിയും മെഴുക്കുപുരട്ടിയും ഒന്നും അവള്‍ക്ക് വേണ്ട .പാവയ്ക്കക്കൊണ്ടാട്ടം വേണം .അതുണ്ടെങ്കില്‍ മതി എനിക്...

തുടി കൊട്ട് !

ലച്ചുവിലൂടെ ....!

Image
                                  നീല വിരിയിട്ട  ജാലകം                     **************          ടെസ്റ്റ്‌ ക്രിക്കറ്റും പരസ്യങ്ങളും കണ്ടു വിരസമായപ്പോള്‍ , തുറന്നിട്ട ജാലകത്തിലൂടെ  , കണ്ണുകള്‍ പായിച്ചു. പുറമേ നല്ല പച്ചപ്പ്‌ .കണ്ണിന് നല്ല കുളിര്‍മ്മ !.   മുറ്റത്തെ അല്‍ഫോണ്‍സോ മാവില്‍ മാങ്ങകള്‍ മൂത്ത് പഴുത്തിട്ടുണ്ട് . അധികം ഉയരമില്ലാത്ത അതിന്‍റെ ചില്ലകളില്‍ ‘ ചില്‍ ചില്‍ ’’   ചിലച്ചുകൊണ്ട് ഒന്ന്‍ രണ്ടു അണ്ണാര കണ്ണന്മാര്‍ എത്തിയിരിക്കുന്നു . അവന്മാര്‍ അങ്ങോട്ടോട്ടം ഇങ്ങോട്ടോട്ടം. ഹോ ! എന്തൊരു പൂവാലാട്ടം !! ഇവന്മാരെന്താ കുച്ചുപ്പുടി കളിക്കയാണോ ?! കള്ളബടുക്കൂസുകള്‍; വെറുതെയല്ല സുല്‍ത്താന്‍ അങ്ങനെ വിളിച്ചത് ! കള്ളബടുക്കൂസുകള്‍ തന്നെ !!      ഒരു പാദസര കിലുക്കം കേട്ടാണ് തിരിഞ്ഞു നോക്കിയത് . ഹാ.......യ് ! ഒരു പൂമ്പാറ്റ ; മുന്‍ വാതിലൂടെ സ്വീകരണ മുറിയും ഇടനാഴിയും കടന്നു അതാ എന്...