Posts

Featured post

Image
നന്ദി പ്രകാശനം 🌲🌼🌼🌼🌼🌲  കാലത്തോട് സംവദിക്കുന്ന , പച്ചയുടെ കാടുകളിലേക്കും , മണ്ണിന്റെയും മഴയുടെയും , ഉർവ്വരതകളിലേക്കും ആഴ്ന്നിറങ്ങാൻവെമ്പുന്ന മനസ്സിന്റെ തുടികൊട്ടലുകൾ !  ഭക്തിയും പ്രേമവും സ്നേഹ.വാത്സല്യങ്ങളും തരളിതമാക്കുന്ന ,ഒരു പിടി വാക്കിന്റെ പൂക്കൾ !  മണ്ണിനോട് ചേർത്തുവച്ചു മനസ്സിൽ വിത്തിട്ട്  മുളപൊട്ടി കിളിർത്തുനിറയെ ഇലകളും പൂക്കളുമായ് വന്ന കവിതകൾ !  ജീവന്റെ പച്ചയും തുടിപ്പും,, നേരും നെരിപ്പോടും  ഉതിർന്ന് വീണവരികൾ ! പ്രകൃതിയുടെ താളമായ്   ആത്മാവിന്റെ താളമായ് 'തുടികൊട്ട് ' ! അച്ഛന്റെ അസാന്നിദ്ധ്യത്തിലും ,ആ സാന്നിദ്ധ്യം തെളിച്ചു കൊണ്ട് വേദിയിൽ  അച്ഛനും  അമ്മയും ഒരുമിച്ചു  നിറഞ്ഞ  നിമിഷം! അച്ഛൻ തന്ന  തണലായി ഇനിയെന്റെ ചേട്ടന്മാരും !  അച്ഛനു വേണ്ടി ഈ നാട്ടിൽ വച്ചു നൽകാവുന്ന  ഏറ്റവും നല്ല ആദരാവായിട്ടാണു ഈ പരിപാടി എനിക്ക് അനുഭവപ്പെട്ടത് ! വളരെ പ്രൗഢമായൊരു വേദിയും സദസ്സുമായിരുന്നു, .  എന്നും ഓർമ്മയിൽ  തങ്ങുന്ന   ദിനമാണു പ്രിയ സുഹൃത്തുക്കളും നാട്ടുകാരും എനിക്ക് സമ്മാനിച്ചത് . വന്നില...

വായന , ആണ്ടാൾ ദേവനായകി :-

നോവൽ :- സുഗന്ധി എന്ന ആണ്ടാൾ ദേവനായകി :- നോവലിസ്റ്റ് :- T D രാമകൃഷ്ണൻ പ്രസാധകർ ഡി സി ബുക്സ് വായന ,ആസ്വാദനം  :- മായ ബാലകൃഷ്ണൻ  ****************************** തമിഴ് സിംഹള വംശീയപോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ചരിത്ര -വേരുകളിലേക്ക് ആഴ്ന്നിറങ്ങി യാഥാർത്ഥ്യമോ മിഥ്യയോ എന്ന് സംശയിക്കുന്ന വിധത്തിൽ എഴുത്തിന്റെ  മഹാപ്രപഞ്ചം സൃഷ്ടിച്ചിരിക്കുകയാണ് നോവലിസ്റ്റ് . ഭാവനാവിലാസപൂർണ്ണം എന്നും പറയാം ! അതുപോലെ വായനാവസാനം വരെയും ഏതൊരു വായനക്കാരനിലും ഇരച്ചു കയറുന്ന രോഷവുംപകയും കണ്ണീരിൽ ഉറഞ്ഞ് സ്വയം ഉരുകിത്തീരുന്ന അവസ്ഥ .  ഒരേസമയം സ്ത്രീപക്ഷവും എന്നാൽ സ്ത്രീവിരുദ്ധവുമായി തോന്നാം !  യുദ്ധവും വംശീയപോരാട്ടങ്ങളുമൊക്കെ ഒളി അമ്പെയ്യുന്നത് സ്ത്രീകൾക്കു നേരെയാണ്  ,  അല്ലെങ്കിൽ എല്ലാ വേദനകളും ഏറ്റുവാങ്ങേണ്ടത് സ്ത്രീകൾ ആണെന്ന് അടിവരയിടുന്നു നോവൽ . ഇതിൽ പെണ്ണിന്റെ കണ്ണീരുണ്ട് , ചാരുതയും വശ്യതയും ഉണ്ട് . ആളുന്ന പ്രതികാരാഗ്നിയുണ്ട്..  രണ്ടു കാലഘട്ടങ്ങളുടെ കഥയിൽ ,തമിഴ് ചേരചോള പാണ്ഡ്യരാജവംശം അടങ്ങുന്ന ഭൂമിശാസ്ത്രവും ആണ്ടാൾ സങ്കല്പവും ഇഴചേർത്ത് സൃഷ്ടിച്ചിരിക്കുന്ന കഥ നമ്മെ ...

മണ്ണാങ്കട്ടേം കരീലേം! പുസ്തകപ്രകാശനം!

Image
  രാവുണ്ണി മാഷിനും കാവ്യശിഖയ്ക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്റെ അസാന്നിദ്ധ്യത്തിലും പുസ്തകപ്രകാശനം എല്ലാ ഔദ്യോഗിക ചടങ്ങുകളോടെയും ആർഭാടമാക്കിത്തന്നു! എന്നെ കണ്ടിട്ടില്ലെങ്കിലും  ആമുഖം പറഞ്ഞ ഡോക്ടർ സജീവ് കുമാർ ആ കർമ്മം അസാധ്യമാക്കിതീർത്തു. പുസ്തകപരിചയം നടത്തിയ മനീഷ പുസ്തകത്തിന്റെ / കവിതകളുടെ ആത്മാവറിഞ്ഞു സഞ്ചരിച്ചു. പുസ്തകം സ്വീകരിച്ച കണ്ണൻ മാഷും ചുരുങ്ങിയ സമയത്തിനുള്ളിൽ എന്റെ കവിതകളെ അറിഞ്ഞു സംസാരിച്ചു. പ്രകാശന ചടങ്ങ് നിർവ്വഹിച്ച രാവുണ്ണി മാഷിന്റെ കരുതലും സ്നേഹവും  എന്നും എന്നോടൊപ്പമുണ്ടെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി അറിയിച്ചുകൊണ്ടിരിക്കുകയാണു. തലേദിവസം വരെ വിളിക്കുമ്പോഴും ഒരു ടെൻഷനും വേണ്ട എന്നുപറഞ്ഞു ആശ്വസിപ്പിച്ച മാഷ്! മാഷോട് സംസാരിച്ചാൽ നമ്മുടെ എല്ലാ പ്രയാസങ്ങളും തീരും!     എല്ലാത്തിനും ചുക്കാൻ പിടിച്ചുകൊണ്ട്    6 പുസ്തകങ്ങളുടെ പ്രകാശനം കൃത്യമായ സമയനിഷ്ഠയോടെ  നിശ്ചയിച്ച പ്രകാരം നടത്തിയ രാവുണ്ണി മാഷിനും  കാവ്യശിഖയിലെ നടത്തിപ്പുകാർക്കും പ്രത്യേകം അഭിനന്ദനം!  സ്നേഹപൂർവ്വം മായ ബാലകൃഷ്ണൻ 5/ 5. /2024  ===========

കാണുവതെങ്ങനെ!?

 കാണുവതെങ്ങനെ..... !?  എവിടെയൊളിക്കും ഞാന്‍ !!       ചോരകുടിച്ചു മഥിക്കുംകഴുകന്മാര്‍ വിത്തുകള്‍ കൊയ്യുന്ന, അടിവേരുകള്‍ പിഴുതെടുക്കും  അരുംകൊലകൾക്കു ചുടലക്കള-  മൊരുക്കുവതു കാണുവതെങ്ങനെ! എവിടെയൊളിക്കും ഞാന്‍ .......?  കണ്ണിമകള്‍ ഇറുക്കി പൂട്ടട്ടെ   അതിലെനിക്കെന്റെ   മണ്ണിന്‍ മഹിമകളെ    അടച്ചുവയ്ക്കണം !   നക്രതുണ്ഡികളുടെ, ശിഖണ്ഡികളുടെ    ബാണമേൽക്കാത്ത    പെണ്ണുടലുകളുടെ ശാപമേല്‍ക്കാത്ത    മണ്ണിന്‍ കാഴ്ച്ചകളെയെനിക്കതില്‍    ഒളിപ്പിച്ചുവയ്ക്കണം!      വിഷപ്പുകതീണ്ടാത്ത,      ഗർഭത്തില്‍ കുരുതികൊടുക്കുംഅമ്മ-     മാരുടെ നെഞ്ചുപിളർക്കും       മാംസപിണ്ഡങ്ങളായ്‌ പിറന്നുവിഴും      ജീവനുകള്‍; എവിടെയൊളിപ്പിക്കും      ഞാനെന്റെ‍ കാഴ്ച്ചകളെ !   നിണമണിഞ്ഞും,നൂപുരംകെട്ടിയും     കൊടികെട്ടിയ അക്ഷൗഹിണിപ്പടകള്‍    കൊടുംച്ചതിക്കുഴികള്‍ ഒരുക്കുന്നു ;   കരിനാഗങ്ങള്‍ ഫണം ഉയർ...

2016 ഫെബ്രുവരി

അധികം വൈകാതെ  ഫെബ്രുവരിയിൽ മലയാളത്തിന്റെ പുണ്യം സുഗതകുമാരി ടീച്ചറുമായി സംസാരിക്കാനായി . ഒരു സ്വപ്നമോ സാഫല്യമോ .....! അതറിയാൻ അച്ഛൻ  ഉണ്ടായിരുന്നെങ്കിൽ ...! അച്ഛനും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ടീച്ചറുടേത് . എന്റെ അവസ്ഥ അറിഞ്ഞ്  ടീച്ചറിലെ മാതൃഹൃദയം തേങ്ങിയതു ഞാൻ കേട്ടു . അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും മാനസികവിഭ്രാന്തിയിൽ അലയുന്നവർക്കും അഭയം നൽകുന്ന അമ്മ . മണ്ണിനും പെണ്ണിനും വേണ്ടി നിരന്തരം എഴുതിയും കാടുകയറിയും കാലുകൾ തേഞ്ഞൊരമ്മ ! നമ്മുടെ നാടിന്റെ ദുരവസ്ഥയോർത്തു കരഞ്ഞു ! എനിക്കിനി എത്രയുംവേഗം മടങ്ങിയാൽ മതിയെന്ന്  വിലപിച്ചു . മനസ്സ് നിറഞ്ഞ് എന്റെ എഴുത്തുകൾക്ക് ആശംസകൾ നേർന്നു ! വീണ്ടും ഒരു മഞ്ഞുരുക്കം .! ഒ എൻ വി സർ ന്റെ വിയോഗം .  ഒരേ വർഷത്തിൽ അടുത്തടുത്ത മാസത്തിൽ ജനിച്ചവർ .കേവലം അച്ഛന്റെ വിയോഗത്തിനു 3 മാസത്തിന്റെ വിടവ് ! ടി വി യിൽ സംസ്ക്കാര ചടങ്ങുകൾ കണ്ട് - ഓർമ്മകൾ കുത്തിയൊലിച്ച്  ഉഷ്ണപ്രവാഹത്തിൽ തിളച്ചുമറിഞ്ഞ് ഉരുകിയുരുകിയ ഒരു ദിനം . അവിടങ്ങോട്ട് പതിയെ പതിയെ എന്റെ ആത്മാവിലെ ചിതയിലെ ചാരവും പുകയും കെട്ടടങ്ങി തുടങ്ങി . ...

വെള്ളപ്പൊക്കം 2018 ഓർമ്മയിൽ

ഭീതിവിതച്ച ആ രാത്രിക്കുശേഷം....... 2018 ആഗസ്റ്റ് 14 - ആഗസ്റ്റ് 18 ,19 =============  മായ ബാലകൃഷ്ണൻ 2018 ആഗസ്റ്റ് 16 ആം തീയതി രാത്രിയിലെ പേപിടിച്ച മഴയ്ക്കു ശേഷം 17 ആം തീയതി വെള്ളിയാഴ്ച്ച അതിരാവിലെ ,അങ്കമാലി നഗരസഭാ അധികൃതർ , വില്ലേജ് ഓഫീസർ ,സ്ഥലം എം എൽ എ എന്നിവർ യോഗംചേർന്ന് , മൈക്ക്  അനൗൺസ്മെന്റ് നടത്തി , 1600 ഓളം പേരടങ്ങുന്ന നായത്തോട് ജി മെമ്മോറിയൽ സ്കൂൾ , തൊട്ടടുത്ത പാലയ്ക്കാട്ടുകാവ് ക്ഷേത്രം ഓഡിറ്റോറിയം തുടങ്ങീ ക്യാമ്പുകൾ അങ്കമാലി ടൗൺ മേഖലയിലേക്ക് ഷിഫ്റ്റ് ചെയ്യണം, ഇതിനു ചുറ്റുമുള്ള പരിസരവാസികളോ ആരുംതന്നെ ഈ പ്രദേശത്ത് നിന്നുകൂടാ, എത്രയുംവേഗം  ഇവിടം വിടണം . അടുത്ത ക്യാമ്പുകളിൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ചേരണം എന്നറിയിപ്പ് വന്നതോടെ ഇനിയും വീട്ടിൽ തന്നെ ബലംപിടിച്ചു നിക്കുന്നത് സാഹസികമാണെന്ന് ബോധ്യമായി ! 14 ആം തീയതി മുതൽ കുറച്ചു ദിവസ്സങ്ങളിലായി ഒന്ന് ഉറങ്ങാൻ പോലുമാകാതെ  ആശങ്കയുടെ മുൾമുനയിൽ ആയിരുന്നു  ഞാനും . നായത്തോട് തുറ നിറഞ്ഞുകവിഞ്ഞൊഴുകുന്നു ,  ചെങ്ങൽ തോട് നിറഞ്ഞ് എയർപോർട്ട് പ്രദേശം തുടങ്ങി ചെറിയ തോടുകൾ പാടം എല്ലാം കവിഞ്ഞൊഴുകി .ഡാമുകൾ ഓരോന്നായി ത...

പ്രവേശനോത്സവം അക്ഷരദീപം തെളിക്കൽ

Image
2019 ജൂണ് 6 പ്രവേശനോത്സവം അക്ഷരദീപം തെളിക്കൽ ******************************* വളരെ യാദൃച്ഛികമായിട്ടാണ് വീടിനടുത്തുള്ള നായത്തോട് ജി മെമ്മോറിയൽ‌ സ്‌കൂളിൽ നിന്നും അദ്ധ്യാപക പ്രതിനിധികൾ വീട്ടിലെത്തി , എന്നോട് ജൂണ് 6 ന് നടക്കുന്ന പ്രവേശനോത്സവത്തിൽ വന്ന് അക്ഷരദീപം തെളിക്കാമോ എന്നുചോദിക്കുന്നത് . ശാരീരികമായി വളരെ അവശതകൾ നേരിടുന്ന ദിനങ്ങൾ ആയിരുന്നെങ്കിലും എന്റെ പൂർവ്വവിദ്യാലയം , കുട്ടികൾ,കൂടാതെ നവാഗതരായ കുഞ്ഞുകുട്ടികളും .ആ അന്തരീക്ഷം മനസ്സിൽ ഓർത്തപ്പോൾ തന്നെ ഒരുത്സാഹം തോന്നി . അന്ന് ജീവൻ ചേട്ടന് സൗകര്യപ്പെടുമെങ്കിൽ വരാം , ചേട്ടനോട് കൂടെ ഒന്ന് സംസാരിക്കൂ !എന്നിട്ട് ഉറപ്പിക്കാം എന്നുപറഞ്ഞു രവി സർ ഉം കൂട്ടരും യാത്രയായി . 6 ആം തീയതി സ്‌കൂൾ തുറക്കുന്ന അന്ന് പഴയപോലെ കുട്ടികളെ കാത്ത് മഴമുത്തശ്ശി ഉണ്ടായിരുന്നില്ല. പുതിയവർഷം സ്‌കൂൾ തുറന്ന് എത്തുന്ന കുട്ടിയെപ്പോലെ ഉത്സാഹത്തിൽ ആയി ഞാനും . നല്ല തെളിഞ്ഞ ആകാശം . എന്ത് സംസാരിക്കണം ? ഇതിനുമുമ്പും രണ്ടുമൂന്നു വട്ടം വീൽചെയറിൽ ഈ വേദിയിൽ വന്നിട്ടുണ്ട് . സംസാരിച്ചിട്ടുണ്ട് . പക്ഷേ ഇന്ന് എന്റെ മുന്നിലിരിക്കുന്നത് കുട്ടികൾ ആണല്ലോ . സുഹൃദ് വലയത്തിലുള്ള ടീച...

വരിച്ചില്ലകൾ പൂക്കുമ്പോൾ ! (കവിതകൾ ,ബിന്ദു പ്രതാപ്‌ ) ===================== വായന ,മായാ ബാലകൃഷ്ണൻ )

Image
വരിച്ചില്ലകൾ പൂക്കുമ്പോൾ ! (കവിതകൾ ,ബിന്ദു പ്രതാപ്‌ ) ===================== വായന ,മായാ ബാലകൃഷ്ണൻ ) കവിത ഒരുൾവിളിയാണ് . ഇരുൾ നിറഞ്ഞയിടത്തുംനിന്നും , ആത്മാവിന്റെ ഒരു വെളിച്ചക്കീറായിട്ടാണ് സാധാരണ കവിതകൾ പിറക്കുന്നത് . ഗദ്യകവിതകൾ എങ്കില് വായിക്കുന്നവൻ ഒരു മൂന്നാംകണ്ണ് തുറന്നുവയ്ക്കണം . അപ്പോൾ ഒരു ധ്യാനാവസ്ഥയിൽ അലിഞ്ഞിറങ്ങുന്ന അനുഭൂതിയായ് കവിത നമ്മിൽ നിറയും .  ബിന്ദു പ്രതാപ് ന്റെ "വരിച്ചില്ലകൾ പൂക്കുമ്പോൾ " എന്ന കവിതകൾക്ക് അതിന്  സാധ്യമാവുന്നുണ്ട് . മൗനംസാക്ഷിയായ് തുടക്കവും ഒടുക്കവും ഇല്ലാതെ തന്നിലേക്കുതന്നെ   അടർന്നുവീണ വാക്കിന്റെ ആകാശത്തു വിരിച്ചിട്ട നക്ഷത്രങ്ങൾ വരിച്ചില്ലകളായി പൂക്കുന്നു  . അകത്തേക്കും പുറത്തേക്കും തുറക്കുന്ന വാതിലുകൾപോലെ തന്നിലും പുറംകാഴ്ചകളിലും ശ്വാസംമുട്ടിപിടയുന്ന മനസ്സിന്റെ ഏകാന്തമായ സഞ്ചാരങ്ങൾ .  61 കവിതകളുടെ സമാഹാരമാണ് ധ്വനി ബുക്സ് പ്രസിദ്ധീകരിച്ച "വരിച്ചില്ലകൾ പൂക്കുന്നു " എന്ന പുസ്തകം . യാത്ര തുടരുകയാണ് എന്നതിൽ "തുറിച്ചുനോട്ടത്തിന്റെ കൂരമ്പുകൾ ഏൽക്കാത്തയിടത്തേക്ക് , ഉടലുകൾ മനസ്സുകൾ ആകുന്നയിടത്തേക്ക് അബലയെന്ന് ഓർമ്മ...