Posts

Showing posts from 2016

കടവുളേ.....!

Image
 കടവുളേ.......!! 😊😂 നീന്തലറിയോന്ന് ഒരു സുഹൃത്ത് എന്നോട്....!  ഹൊ !   അല്ലാ ഈ വാൽമാക്രിയെ നീന്തൽ പഠിപ്പിക്കണോന്ന് ചോദിക്കാനാ തോന്നിയേ...... ഉഭയ ജീവികളെപ്പോലെയാ ഞങ്ങൾ ഈ കുളത്തിനു ചുറ്റുവട്ടത്തും വീടുള്ളവർ എന്ന് അവർക്കറിയോ...   മുട്ടുകുത്തി നടന്ന് ഓടി നടക്കാറുവുമ്പോഴേക്കും കുളക്കരയിലെത്തും ! പിന്നെ എങ്ങനെ നടക്കാൻ പഠിച്ചോ അതുപോലെ  തന്നെ ഒരു ക്രിയ .അത്രേയുള്ളൂ ഇതൊക്കെ .... എന്നെ സംബന്ധിച്ച് വീട്ടിൽ കുറച്ച് നിയന്ത്രണ ങ്ങളൊക്കെയുണ്ടായിരുന്നതു കൊണ്ട് ആദ്യമൊക്കെ എത്തിപ്പെടാൻ കുറച്ചു കഷ്ടപ്പെട്ടു. .അച്ഛൻ     വീട്ടിലുണ്ടെങ്കിൽ വിടില്ലാ.... ഉറപ്പ് .  പിന്നെ അച്ഛൻ വീട്ടിൽ ഇല്ലാത്ത തരം നോക്കി അമ്മയുടെ കയ്യും കാലും പിടിച്ചാണു ആദ്യമൊക്കെ  അടുത്ത വീട്ടിലെ കൂട്ടുകാരൊത്ത് കുളത്തിൽ പോകുന്നത് .  വെള്ളത്തിൽ ഇറങ്ങില്ലാ ,കുളം കാണാനാ ,അവരുടെ കളിയും കുളിയും കണ്ട് അനങ്ങാതെ ഇരിക്കുള്ളൂ , അങ്ങനെ നിബന്ധനകൾ ഓരോന്നും വച്ചാണു കുളം പിടിക്കുന്നത്. വാപ്പാലശേരി പോകുന്ന പാടത്തേക്ക് ഇറങ്ങുന്ന വഴിയിലെ വടക്കു ഭാഗത്തെ   ഏറ്റവും ആഴം കുറവുള്ള   നിറയെ പാറ...

ന്റെ ഓണത്തുമ്പികൾ .!

Image
എന്റെ   ഓണത്തുമ്പികള്‍   *************** അവന്മാര് തോളുരുമ്മി പരുങ്ങി പരുങ്ങി പോകുന്ന കണ്ടപ്പോഴേ എന്തോ കള്ള ലക്ഷണം മണത്തു .  അനികുട്ടന്‍ തിരിച്ചു വന്ന്  എന്തോ എടുത്തു കൊണ്ട് ഓടുമ്പോ ഒന്നു പിടിച്ചു വിരട്ടി . എന്താടാ അത് ?  " ശ്ശ്.... ശ്ശൂ മിണ്ടല്ലേ ....."  മുത്തശ്ശന്‍ കേൾക്കും  .  അവന്‍ ഒരു തീപ്പെട്ടിക്കൂട് കാണിച്ചു തന്നു . ചേട്ടന്‍ പറഞ്ഞിട്ടാ . ഞങ്ങളെ തുമ്പിക്ക് ചിത വയ്ക്കാന്‍ പോവാണ് .മുറ്റത്തിന്റെ അരികത്തു കരിയിലകളും കമ്പും കൂട്ടി വച്ചു തീയിടുന്നു  .   ഈശ്വരാ ......... രാവിലെ തൊട്ട് വാലിന്മേല്‍ നൂലും കെട്ടി പറത്തി കൊണ്ട് നടക്കലായിരുന്നു . ചുമരിലും നിലത്തുമിട്ടു വലിച്ച് വലിച്ച് കൊണ്ട് നടന്നു കല്ലും കമ്പും പൊക്കിച്ചു ! ദുരിതം ! പറത്തി വിടു മക്കളേ ...... മുത്തശ്ശ ന്റെ  അടുത്ത്ന്ന് കുറെ കേട്ടപ്പോ പിന്നെ ഒരു ഹോർലിക്ക്സ് കുപ്പിയിലായി .  ശ്വാസം മുട്ടി അത് ചത്ത്‌ പോവ്വൂടാ ..... ന്റെ അലറലും കേട്ടതോടെ  പിന്നെ ഒരു പോക്ക് പോയിട്ട് വരുമ്പോ ആ ഹോർലിക്സ് ബോട്ടില്‍ നിറയെ തുള കാണുന്നു .  ഇതെന്താ അനികുട്ടാ  ........

കർക്കിടക കോള് !

Image
കർക്കടക കോള് .....!! 🌱🌿🌲🍀🌷  ഇരച്ചാർത്ത് വരുന്ന മഴയിൽ ക്ഷേത്രക്കുളത്തിൽ തുടിച്ച് നീന്തിക്കുളിച്ച് , കിടുകിടാ വിറച്ച് ഈറനുമിട്ട് വരുന്ന വരവിൽ നടവരമ്പിലോ ,മുറ്റത്തിനരികിലോ തൃക്കൺ  പാർത്തു നിൽക്കുന്ന കുഞ്ഞു മുക്കുറ്റിയെ കൈവെള്ളയിൽ കുത്തിപ്പിഴിഞ്ഞ് ,ചാന്തിനും .  കുങ്കുമത്തിനും പകരമായി നെറ്റിയിൽ വയ്ക്കുമ്പോൾ എന്തൊരു കുളുർമ്മയായിരുന്നു  !!  നിറമില്ലെന്നും ഭംഗിയില്ലെന്നും അമ്മയോട്   പരാതിപറഞ്ഞാലും പത്തു ദിവസം മതിയല്ലോ ഈ വികൃതിയെന്ന്  കരുതുമായിരുന്നു !  വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞ് കൂട്ടുകാരുമൊത്ത് ക്ഷേത്രമുറ്റത്തും പ്രദക്ഷിണ വഴിയിലുമെല്ലാം ചുറ്റിക്കറങ്ങുമ്പോൾ നിലം പറ്റി   നിൽക്കുന്ന ,നിലപ്പന ,പൂവാം കുരുന്നില ,കൃഷ്ണ ക്രാന്തി, കറുക , മുയൽചെവിയൻ ഇത്യാദി വായിൽകൊള്ളാത്ത ചെടികളൊക്കെ ഓരോരുത്തരും കാണിച്ചു തരുന്നതും പറിച്ചെടുത്ത് പിറ്റേ ദിവസം കുളികഴിഞ്ഞ് തലമുടിയിൽ തിരുകാൻ  കരുതി  വയ്ക്കും .! ഹോ..! ന്റെ ഭഗോത്യേ......  ഒരു കാടും ചുമന്നാണല്ലോ  അന്ന്   സ്ത്രീകളൊക്കെ നടന്നിരുന്നത്   !!!?  സന്ധ്യക്ക് വിളക്ക് വച്...

പിറന്നാൾ ദിനങ്ങൾ !

         ഒരു പിറന്നാൾ സ്മരണയിൽ ! ======================            പിറന്നാള്‍ ദിനത്തില്‍ ഊതിക്കെടുത്തുന്ന ഒരു മെഴുകുതിരി നാളത്തേക്കാളും ,പുലരിയെ സ്വപ്നം കണ്ട് കണ്‍ തുറക്കുന്ന ഒരിളം തളിര്‍ ഇതളിടുന്ന കാഴ്ച എത്ര സുന്ദരമാണ് !  നട്ടു നനച്ചു ഓരോ ദിവസവും അത്‌ പുതിയ പുതിയ ഇതളുകള്‍ വിടര്‍ത്തി നമ്മെ നോക്കി പുഞ്ചിരിക്കും.പിന്നെ പൂവിട്ടു കായിട്ടു വളർന്നു പന്തലിക്കും .       ഓടിത്തളര്‍ന്നു വരുമ്പോള്‍ കാറ്റും തണലും തന്നു,  കാക്കയ്ക്കും കുയിലിനും കൂടൊരുക്കി ,ചേക്കേറാന്‍ ചില്ലകള്‍ ഒരുക്കി, കൊത്തിയും കടിച്ചും, വിശപ്പും ദാഹവുമകറ്റാന്‍ കായ്കളും കനികളും നല്‍കി ,അണ്ണാനും വണ്ണാത്തിയും കലപില കൂട്ടി കിന്നരിച്ചു , ഹാ .............!!എത്ര യെത്ര ഗാനസഭകള്‍ ഒരുക്കുന്ന, പ്രപഞ്ചത്തിന്‍റെ ഒരു ഭാഗഭാക്കാകുവാന്‍ നമുക്ക് കിട്ടുന്ന ഒരു  അസുലഭാവസരം ആക്കി കൂടെ ഓരോ ജന്മ ദിനങ്ങളും.!   ഒരു കാലം, ഞാന്‍ പോലും മറന്നു പോയ ,മറക്കാന്‍ ആഗ്രഹിച്ചിരുന്ന ജന്മ ദിനങ്ങള്‍ ആയിരുന്നു അധികവും .  ’ ഇരുളാണ്ട സത്തയില്‍ നിന്നുമാത്മ പ്രകാശമായ് ,,...

കൃഷി സംസ്ക്കാരമാകുമ്പോൾ !

Image
കലയും സംസ്ക്കാരവും ഒരുമിക്കുന്ന ഓണം.🌿🌿🌷🌱 കൃഷി നമ്മുടെ സംസ്ക്കാരമാകുമ്പോൾ ഈ ചേറും പച്ചയും നമ്മുടെ സംസ്ക്കാരത്തിന്റെ മുദ്രകളല്ലേ.....!    ചിലമ്പിയെത്തുന്ന കാറ്റിൽ പുല്ലും ചേറും നിറഞ്ഞു , മഴയിൽ കുതിർന്ന പാടവരമ്പിലൂടെ കുടയും ചൂടി പുന്നെല്ലിന്റെ ഇക്കിളിത്തലോടലും കൊണ്ട് തൂക്കു പാത്രത്തിൽ ചോറും  ചായയുമെല്ലാമായി ചെല്ലുമ്പോൾ  , വരമ്പിലിരിക്കുന്ന കറ്റക്കൂട്ടവും അതിനു മേലത്തെ അരിവാളും ഒന്ന് ചൊടിപ്പിച്ചിരുന്നില്ലേ അന്നെല്ലാം !  IR 8 ന്റെയോ ജ്യോതി യുടെയോ രണ്ടോ മൂന്നോ ചുവടു കട ചേർത്തു കൊയ്തെടുത്തു കാണിക്കുമ്പോൾ,  മുട്ടോളം ചെളിയിൽ നിന്ന് സ്ത്രീകൾ ഞാറു പറിക്കുന്ന കാണുമ്പോൾ ,‍അവർക്കൊപ്പം ചെന്ന് ഒരു പിടി പിഴുതെടുത്ത്‌ കൊടുക്കുമ്പോൾ‍, നമ്മളങ്ങു വാനോളം വളർന്നില്ലേ എന്ന് അഭിമാനിച്ചിരുന്ന ഒരു തലമുറയും ഉണ്ടായിരുന്നല്ലോ  .  കൊയ്ത്തു കഴിഞ്ഞു പത്തായം നിറയും          തമ്പ്രാന്റെ  മനസും നിറയും .  അടിയാനും അടിയാത്തിക്കും വയറും നിറയും അവർ ആടും പാടും ആഘോഷിക്കും .അങ്ങനെ ഒരുമയുടെ താളമായ് ഓണം വരും . മുക്കുറ്റി ചിരിക്കും , ത...

ഇതിഹാസ വഴിയിലൂടെ !

Image
ഇതിഹാസ ഭൂമികയിൽ :-  വായനാ വഴികളിലൂടെ ...... :-  Maya Balakrishnan  *********   *********** (ഖസാക്കിന്റെ ഇതിഹാസം ,O V Vijayan )   ഇത്   വെറും ഒരു കഥയല്ല .കഥകളുടെ കൂടാരമാണ് ! പ്രാക്തന വിശ്വാസങ്ങളുടെ ഒറ്റപ്പെട്ട തുരുത്ത് . അതാണ് ഖസാക്ക് . അതിൽ അഭിരമിച്ചു കഴിയുന്ന മനുഷ്യരും , ആത്മ സ്ഥലികളായ് മണ്ണും പ്രകൃതിയും വരെ ഇതിഹാസ തുല്യരാകുന്ന കഥ ! മനുഷ്യ കാമനകളുടെ ഒടുങ്ങാത്ത ചുഴിയിൽപ്പെട്ട് , വ്യഥിതനായ് ,  പാപക്കുരുതിയിലെ കളം മുട്ടലുകളായ് , കൂട് മാറി കൂട് മാറി അലഞ്ഞ് കയറി വരുന്ന വെറും വഴി യാത്രക്കാരനാണ്   ഖസാക്കിലെ ഏകാദ്ധ്യാപക വിദ്യാലയമായ  ഞാറ്റുപുരയിലെ രവി എന്ന അധ്യാപകൻ !  ആദ്യാവസാനം വരെ വായനക്കാർക്ക് പിടികൊടുക്കാതെ ഒരു മിത ഭാഷിയുടെ ഭാവം പകർന്ന് ,രവി നടന്ന വഴികളിലൂടെ എഴുത്തുകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു .    വാക്കുകൾ ക്കും വരികൾക്കുമിടയിലെ അപ്രമേയ  സാംഗത്യം ,അതായത്  എഴുത്തിന്റെ അടവു നയം വായനയുടെ പുതു തലം സൃഷ്ടിക്കുന്നു . 1968 ഇൽ പുറത്തിറങ്ങിയ, ശ്രീ ഒ വി വിജയന്റെ  ഈ  പുസ്തകം  മലയാള നോവൽ സാഹിത...

ഇത്തിരി അങ്കമാലി പുരാണം !

Image
 ഇത്തിരി അങ്കമാലി പുരാണം !! *****    ********   ***** " അങ്കമാലീ  പ്പോ പഴേ അങ്കമാല്യൊന്ന്വല്ലാ മ്മായീ ." എന്തൂട്ട് !? ...അതേന്ന് ! എന്തൂട്ടാടാ ഈ പറേണേ... അതേന്ന് .... *******          *******        ******   അവന്മാരെ കാണുമ്പോഴേ ഒരു പേട്യാ...ചെളീം വാരി തേച്ച് ഉരുണ്ട് പെരണ്ട് മുക്രിട്ടും കൊണ്ട്  ഓടി ഒരു വരവുണ്ട്...ചെലപ്പൊ കുണുങ്ങി കുണുങ്ങി കുറുകി ഒരു നടത്തോം...ഈ നേരത്തെങ്ങാനുമായിരിക്കും ഒരുങ്ങികെട്ടി പോണ മ്മടെ മേത്തു വന്നെങ്ങാനും കയറുന്നത് .ആ നേരം  മ്മടെ ഡ്രെസ്സിൽ എങ്ങാനും  ആ ചെളി ആയാലുള്ള അവസ്ഥയെ.... !! അതിനു  അവന്മാരു ഒന്ന് മോളിലേക്ക് നോക്കീട്ട് വേണ്ടേ....പക്ഷേ  മ്മള് അതൊക്കെ നോക്കീം കണ്ടു നടന്നോണം ! പാവങ്ങളാ ...തലയുയർത്തി   മ്മ്ടെ മോകത്ത് നോക്കാനോ മിണ്ടാനോ  ധൈര്യോല്ല്യാ ...പാവത്തുങ്ങൾ ! ഇടയ്ക്കൊന്ന് കുറുകണ കേക്കാം . ഭൂരിപക്ഷമുള്ള കൃസ്ത്യൻ കുടുംബങ്ങളിലെല്ലാം പെണ്ണൊന്ന് പിറന്നാൽ വീടിന്റെ പിന്നാമ്പുറത്ത് ഒരു ചെളിക്കുഴീം പന്നിക്കുട്ടീം എത്തീട്ടുണ്ടാവും .ഡബറൊന്നും അന്ന...
Image
നമസ്തേ ....! ഉണർന്നിരുന്ന് സ്വപ്നം കാണാൻ  ഇന്ത്യൻ കുരുന്നുകളുടെ  ഹൃദയത്തിൽ  ഒരു തിരി ദീപം തെളിച്ചു തന്ന മഹാ മനീഷി !. ഭാരതത്തിന്റെ പ്രൌഢ വീര്യം ആകാശ മണ്ഡലങ്ങളിൽ ജ്വലിപ്പിച്ച മഹാ പുരുഷൻ ! ഒരു പുരുഷായുസ്സ് മുഴുവനും തന്റെ ബുദ്ധിയും ഊർജ്ജവും തന്റെ രാജ്യത്തിനു സമർപ്പിച്ച ഭാരതത്തിന്റെ അഭിമാന നക്ഷത്രം . ഭാരതത്തിന്റെ ബൗദ്ധിക സ്വത്ത്‌ വിദേശ രാജ്യങ്ങൾക്ക് കാഴ്ച്ച വയ്ക്കരുതെന്ന സമഗ്ര വീക്ഷണം ,  ശാസ്ത്ര സാങ്കേതിക രംഗത്ത്‌ പഠിച്ചിറങ്ങുന്ന, ഉന്നത ബിരുദധാരികൾക്ക് പകർന്നു നല്കിയ  യഥാർത്ഥ രാജ്യസ്നേഹി . ശുദ്ധ സാത്വികതയുടെ നിറഞ്ഞ അവതാരം . തന്റെ സർവ്വവും സമർപ്പിച്ച ഒരു കർമ്മ സാക്ഷിയുടെ മഹത് സ്മരണയിൽ‍ ,ഒരു പക്ഷെ, ഗാന്ധിജിക്കു ശേഷം , രാജ്യം ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒന്നടങ്കം നമിച്ചു നില്ക്കുന്ന സത്യസന്ധമായ നിമിഷങ്ങൾ‍ . ഇനി വരുന്ന തലമുറക്ക് ഉദിച്ചുയരാൻ‍ അഗ്നിച്ചിറകുകൾ‍ സമ്മാനിച്ച അങ്ങയുടെ ഓർമ്മകളിൽ ..... പ്രണാമം മഹാ മനസ്സേ .......... സ്നേഹപൂര്‍വം സ്നേഹിത മായ ബാലകൃഷ്ണന്‍

വായനാ എഴുത്തു വഴികളിലൂടെ .......!

.വായനാ ദിനം ജൂൺ 19 .............    🌼🌼🌼🌼🌼🌼 അറിവിന്‍ നിറവായ് വായനാ ദിനം !  എന്റെ വായനാ എഴുത്തു വഴികളിലൂടെ ....!  മണ്ണില്‍ ആഴ്ന്നു പടര്ന്നി റങ്ങുന്ന  വൃക്ഷ വേരുകള്‍ പോലെ പരപ്പും ആഴത്തിലുമുള്ള വായന ഒരു വ്യക്തിയെ സമൂഹ ജീവിയാക്കുന്നു ;        ജൂണ്‍19  പത്തൊന്പത് ; കേരളത്തില്‍ ഗ്രന്ഥ ശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ പി. എന്‍   പണിക്കരുടെ ചരമ  ദിനം  . ............... വായിച്ച് വളരാം ; ചിന്തിച്ച് വിവേകം നേടാം ..........   എന്ന അദ്ദേഹത്തിന്റെി വാക്കുകള് പുതു തലമുറ യ്ക്കായ്   നമുക്ക് പകർന്ന് നൽകാം !    വായനയെ  നമുക്കു എന്നും   സ്നേഹിച്ചു   കൂടെ കൂട്ടാം!  വായന മാത്രമേ എന്നും   എനിക്കു   ലക്ഷ്യമുണ്ടായുള്ളൂ..   മുറിവുകളില്‍ അക്ഷര    മധുരം പുരട്ടി    എന്നും നെഞ്ചോട്‌ ചേര്ത്തു  നോവുകള്‍ ആറ്റുമായിരുന്നു  . വേദന കൂടു വച്ച രാവുകളില്‍ ഉറങ്ങാതിരുന്ന് എന്തിനോ വേണ്ടി ഒറ്റയ്ക്കിരുന്നു തപ്പി തടഞ്ഞു , മുറിഞ്ഞു വീണ അക്ഷര കൂട്ടുകള്‍ പെ...

ബുക്ക് റിവ്യൂ ! സൗവശൂൻ !

Image
  സൗവശൂൻ ‍: ഇറാനിയൻ നോവൽ നോവലിസ്റ്റ് :- സിമിൻ ദാനീശ് വർ വിവർത്തകൻ :- എസ്‌ എ  ഖുദ്സി             ************************      ഒരു രാജ്യത്തിന്റെ  തന്നെ ചരിത്ര  ഭാഗമാകുന്ന കരുത്തുറ്റ കഥ . വെറും പെണ്ണെഴുത്ത് എന്ന് പറഞ്ഞു അധിക്ഷേപിക്കാനുള്ളതല്ല ! പെണ്ണിന്റെ സൗന്ദര്യവും സുഭഗതയും, കഥയെ അതിന്റെ സങ്കീർണ്ണതകളിൽ‍ പോലും വളരെ സൂക്ഷ്മതയോടെ ഒരു ശില്പിയുടെ കരവിരുതോടെ അക്ഷരങ്ങളെ വാർത്തെടുത്ത് സൃഷ്ടിച്ച കൃതി .  അധിനിവേശങ്ങൾക്കും ആധിപത്യങ്ങൾക്കും എതിരെ ,രാജ്യ സ്നേഹത്തിൽ തൂലിക മുക്കി എഴുതിയ, ചരിത്രത്തിൽ‍ ഇടം കൊടുക്കാവുന്ന നോവൽ‍. പെണ്ണുടലുകളുടെ സ്നേഹത്തിന്റെയും ക്ഷമയുടെയും  നോവിൽ‍ കുതിർന്ന വരികൾ‍. ഇവിടെ പേനയാണ് ആയുധം. വാക്കുകളും വരികളും ഇഴ കീറിയെടുത്ത്‌ വായനയുടെ രസം നുണഞ്ഞു ആസ്വദിക്കാൻ‍ കഴിയുന്ന എഴുത്ത് !            ****************സൗവശൂൻ‍ !                           തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ്  സിമിൻ   ദാനീശ് വർ...

തിരൂർ ഡയറി.കുറിപ്പുകൾ !

ഹോസ്പിറ്റൽ ഡയറി 💥💥💥💥💥 ജീവിതയാത്രയിൽ പിൻ തിരിഞ്ഞ് നോക്കുമ്പോൾ ഒരു വട്ടം കൂടി കാണണം എന്ന് ആഗ്രഹം തോന്നിയിട്ടുള്ള ചുരുക്കം ചില വ്യക്തികൾ നമുക്കേവരിലുമുണ്ടാകും .എന്റെ തിരൂർ ഡയറിക്കുറിപ്പുകൾ :-- തുറക്കുമ്പോൾ നിങ്ങൾക്കും  കാണാം ഞാൻ തേടി നടക്കുന്ന  സൈനബയും ...  ഡോക്ടർ പി ആർ രാധാകൃഷ്ണനും . 1990 ,91 കാലഘട്ടം .പുറമേ കുവൈറ്റ് ,സൗദി യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. തീക്ഷ്ണ വേദനകളുടെ യാതനകൾക്കു ശേഷം അകമേ ഒരു ശീത യുദ്ധത്തിന്റെ കാലയളവിലാണ് ഞാൻ ,തിരൂർ ഗാന്ധിയൻ പ്രകൃതി ചികിൽസാ കേന്ദ്രത്തിൽ എത്തുന്നത് . കോളേജ് ,ക്യാമ്പസ് തുടങ്ങിയ സുന്ദര സ്വപ്നങ്ങൾക്ക് എല്ലാം പൂർണ്ണ അവധി കൊടുത്ത് അകത്തു കയറിക്കൂടിയ 'ചേഷ്ട' യെ തുരത്താനായ് ' പൊതി'കൾ ഓരോന്നും തിരഞ്ഞു നടക്കുക യായിരുന്നു .അങ്ങനെ അലോപ്പതി ,ഹോമിയോപ്പതി ആയുർവേദപൊതികൾ ഓരോന്നും കഴിഞ്ഞാണു നാച്ച്വറോപ്പതിയെന്ന പ്രകൃതി ചികിൽസ തിരഞ്ഞെടുക്കുന്നത് .  ഡോക്ടർ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും മാനുഷിക മൂല്യങ്ങൾക്ക് വളരെ വില കൽപ്പിക്കുന്നയാളായിരുന്നു ഡോക്ടർ രാധാകൃഷ്ണൻ . നല്ലൊരു പ്രകൃതി സ്നേഹി ,  മനുഷ്യസ്നേഹി , ലളിത ജീവിതം നയിക്...

വെയിൽ വഴികളിൽ

Image
    പോകും വഴികളിൽ കരുണ തൻ  കരങ്ങൾ നീളുന്നതും തൊടുന്നതും  ആരോ അവർ പോലുമറിയാതെ  വീശുന്ന തെന്നലിൻ കൈകളിൽ  ചാരേ ചേർത്തു ആറ്റിലെ തോണിയിൽ  തുഴയായ്  നടകൊണ്ടിതോ ....!        കഴിഞ്ഞ ദിവസ്സം , ഞാൻ‍ Dr ജെറിയെ വിളിക്കുമ്പോൾ‍ ഫോൺ‍ ബിസി ടോണിൽ‍ ആയിരുന്നു . പാലിയേറ്റീവ് മെഡിസിൻ‍ ചികിത്സയും കാരുണ്യ പ്രവർത്തനങ്ങൾക്കുമായ് ജീവിതം ഉഴിഞ്ഞുവച്ച ആളാണ്‌ Dr ജെറി . തൃശ്ശൂർ‍ ജില്ലയിലെ പുതുക്കാട് ആണ് ഡോക്ടറുടെ  പ്രവർത്തന കേന്ദ്രം . ക്ലിനിക്കിലെ പ്രവർത്തനങ്ങൾ‍ കൂടാതെ , ആഴ്ച്ചയിൽ‍ ഒന്നു രണ്ടു ദിവസ്സം , തൃശ്ശൂർ‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും മറ്റും ആരോരുമില്ലാതെ ,വിശന്നു വലഞ്ഞു കടത്തിണ്ണകളിൽ‍ അന്തിയുറങ്ങി അലഞ്ഞു നടക്കുന്ന പാവം മനുഷ്യർക്ക്, പൊതിച്ചോർ‍ വിതരണം നടത്തുന്ന പരിപാടിക്കും  , ഡോക്ടർ‍ നേതൃത്വം കൊടുക്കുന്നുണ്ട് . ഖത്തർ‍ ഹമദ്  മെഡിക്കൽ‍കോളേജിലെ Prof ; ജോലിക്കിടെയാണ് ഡോക്ടർക്ക്‌ ഒരു പുതുആശയം മനസിൽ ഉണർന്നത്  . ”  എന്തുകൊണ്ട്   തന്റെ സേവനം സ്വന്തം   നാടിനു നല്കിക്കൂടാ !!? ’” . അങ്ങനെയൊരു   ചിന്തയിലാണ് ...