2016 ഫെബ്രുവരി
അധികം വൈകാതെ ഫെബ്രുവരിയിൽ മലയാളത്തിന്റെ പുണ്യം സുഗതകുമാരി ടീച്ചറുമായി സംസാരിക്കാനായി . ഒരു സ്വപ്നമോ സാഫല്യമോ .....! അതറിയാൻ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ...! അച്ഛനും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ടീച്ചറുടേത് . എന്റെ അവസ്ഥ അറിഞ്ഞ് ടീച്ചറിലെ മാതൃഹൃദയം തേങ്ങിയതു ഞാൻ കേട്ടു . അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും മാനസികവിഭ്രാന്തിയിൽ അലയുന്നവർക്കും അഭയം നൽകുന്ന അമ്മ . മണ്ണിനും പെണ്ണിനും വേണ്ടി നിരന്തരം എഴുതിയും കാടുകയറിയും കാലുകൾ തേഞ്ഞൊരമ്മ ! നമ്മുടെ നാടിന്റെ ദുരവസ്ഥയോർത്തു കരഞ്ഞു ! എനിക്കിനി എത്രയുംവേഗം മടങ്ങിയാൽ മതിയെന്ന് വിലപിച്ചു . മനസ്സ് നിറഞ്ഞ് എന്റെ എഴുത്തുകൾക്ക് ആശംസകൾ നേർന്നു ! വീണ്ടും ഒരു മഞ്ഞുരുക്കം .! ഒ എൻ വി സർ ന്റെ വിയോഗം . ഒരേ വർഷത്തിൽ അടുത്തടുത്ത മാസത്തിൽ ജനിച്ചവർ .കേവലം അച്ഛന്റെ വിയോഗത്തിനു 3 മാസത്തിന്റെ വിടവ് ! ടി വി യിൽ സംസ്ക്കാര ചടങ്ങുകൾ കണ്ട് - ഓർമ്മകൾ കുത്തിയൊലിച്ച് ഉഷ്ണപ്രവാഹത്തിൽ തിളച്ചുമറിഞ്ഞ് ഉരുകിയുരുകിയ ഒരു ദിനം . അവിടങ്ങോട്ട് പതിയെ പതിയെ എന്റെ ആത്മാവിലെ ചിതയിലെ ചാരവും പുകയും കെട്ടടങ്ങി തുടങ്ങി . ...